പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ലൈവ്‌വയർ എന്ന പേരിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ 2019-ൽ അവതരിപ്പിച്ചുകൊണ്ടാണ് ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് അമേരിക്കൻ പ്രീമിയം ക്രൂയിസർ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ ചുവടുവെക്കുന്നത്.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

അതിനുശേഷം ലൈവ്‌വയർ അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡിൽ നിന്നും ഒരു പ്രത്യേക ബ്രാൻഡായി അവതരിപ്പിക്കപ്പെടുകയും ചെയ്‌തു. ഇത് കമ്പനിയുടെ വരാനിരിക്കുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹന ലൈനപ്പിനായി പ്രത്യേകം സമർപ്പിച്ചിരിക്കുക കൂടിയാണ്.

ഈ സ്പിൻഓഫ് ബ്രാൻഡിന് കീഴിലുള്ള ആദ്യ മോഡൽ ലൈവ്വയർ വൺ ആയിരുന്നു. ഇത് കഴിഞ്ഞ വർഷം ജൂലൈയിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഐക്കണിക് മോട്ടോർസൈക്കിൾ ബ്രാൻഡ് ഇപ്പോൾ ഇവി സെഗ്മെന്റിൽ ബ്രാൻഡിന്റെ അടുത്ത മോഡലിനെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് S2 ഡെൽ മാർ ലോഞ്ച് എഡിഷൻ എന്നു വിളിക്കുന്ന ഈ ഇലക്‌ട്രിക് ബൈക്ക് ഹാർലി ഡേവിഡ്‌സൺ ലൈവയർ ബ്രാൻഡിന് കീഴിലുള്ള രണ്ടാമത്തെ മോഡലാണ്.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ലൈവ്‌വയർ വണ്ണിന് ഏകദേശം 17 ലക്ഷം രൂപ വരെ വിലയുള്ളതിനാൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബ്രാൻഡിന് താങ്ങാനാവുന്ന ഒരു ഇവി മോഡൽ ആവശ്യമാണ്. ഈ വിടവ് നികത്താനും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുമാണ് S2 ഡെൽ മാർ എത്തുന്നതെന്ന് ഹാർ‌ലി പറയുന്നു. വിൽപ്പനയ്ക്ക് എത്തുമ്പോൾ ഏകദേശം 15,000 യുഎസ് ഡോളറായിരിക്കും പുതിയ ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരിക.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ഇന്നത്തെ കറൻസി പരിവർത്തന നിരക്ക് പ്രകാരം ഇത് ഏകദേശം 8.9 ലക്ഷം രൂപയോളം വില വരും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ ഒരു പുതിയ മോഡുലാർ ആരോ ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ പ്ലാറ്റ്‌ഫോം വരാനിരിക്കുന്ന ലൈവ്‌വയർ ഇലക്ട്രിക് ബൈക്കുകളായ S3, S4 എന്നിവയുടെ അടിസ്ഥാനമായി പ്രവർത്തിക്കും.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

S2 ഡെൽ മാർ നിർമിച്ചിരിക്കുന്നത് ഒരു മോണോകോക്ക് ഫ്രെയിമിലാണെന്നതും ശ്രദ്ധേയമാണ്. അത് അലൂമിനിയം കെയ്‌സിംഗ് ഉള്ള ബാറ്ററി പായ്ക്ക് സ്ട്രെസ്ഡ് അംഗമായി ഉപയോഗിക്കുന്നു. അതിനാൽ സ്റ്റിയറിംഗ് ഹെഡും സ്വിംഗാർം പിവറ്റും ബാറ്ററി പായ്ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. മോട്ടോറിന്റെ കൃത്യമായ വിശദാംശങ്ങളെക്കുറിച്ച് കമ്പനി ഇപ്പോഴും ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

പായ്ക്കിന് തൊട്ടുപിന്നിൽ, സ്വിംഗാർം പിവറ്റിന് സമീപം മോട്ടോർ ഇരിക്കുന്നതായി ചിത്രങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ലൈവ്‌വയർ വണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന വില കുറഞ്ഞ ഇലക്ട്രിക് ബൈക്ക് ആയതിനാൽ S2 ദെൽ മാർ ബാറ്ററിക്കായി എയർ-കൂൾഡ് സജ്ജീകരണം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന മോട്ടോർ 700 സിസി ഐസി എഞ്ചിൻ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിന് തുല്യമായ പെർഫോമൻസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും പുതിയ ലൈവ്‌വയർ S2 ഡെൽ മാർ പ്രാപ്‌തമായിരിക്കും.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ഒറ്റ ചാർജിൽ കുറഞ്ഞത് 100 മൈൽ (160 കിലോമീറ്റർ) റേഞ്ച് വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കിനായി ഹാർലി ഡേവിഡ്‌സൺ "21700" തരം സെല്ലുകളാണ് ഉപയോഗിക്കുന്നത്. പ്ലാറ്റ്‌ഫോം ഒരു മോഡുലാർ ആയതിനാൽ തന്നെ ബ്രാൻഡിന് ഭാവി മോഡലുകളിൽ വ്യത്യസ്ത വലിപ്പത്തിലും സവിശേഷതകളിലുമുള്ള ബാറ്ററികളും മോട്ടോറുകളും ഉപയോഗിക്കാൻ കഴിയും.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ഈ ആർക്കിടെക്ചർ വരാനിരിക്കുന്ന മോട്ടോർസൈക്കിളുകൾക്കായി ഒന്നിലധികം ഡിസൈൻ ശൈലികളും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഒരു ഫ്ലാറ്റ് ട്രാക്ക് തീം പിന്തുടരുന്ന അതിന്റെ കൺസെപ്റ്റ് ഇ-ബൈക്കിൽ നിന്നുള്ള മിക്ക സ്റ്റൈലിംഗ് ഘടകങ്ങളും S2 ഡെൽ മാർ വഹിച്ചിട്ടുണ്ട്.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

പിൻ വീൽ, സ്റ്റബി ടെയിൽ സെക്ഷൻ, സംയോജിത നമ്പർ പ്ലേറ്റ് ഹോൾഡറുള്ള ടയർ-ഹഗ്ഗർ എന്നിവ ഇലക്‌ട്രിക് ബൈക്കിന്റെ പിൻവശത്തെ മനോഹരമാക്കുന്നുണ്ട്. ഹാർലി ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഒടിഎ അപ്‌ഡേറ്റ് ചെയ്യുന്ന ധാരാളം സവിശേഷതകൾ സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ലൈവ്‌വയർ S2 ഡെൽ മാർ ലോഞ്ച് എഡിഷന്റെ ബുക്കിംഗ് ഹാർലി ഡേവി‌ഡ്‌സൺ ആരംഭിച്ചിട്ടുണ്ട്. എന്നാൽ 18 മിനിറ്റിനുള്ളിൽ ആദ്യത്തെ 100 യൂണിറ്റുകൾ വിറ്റുതീർന്നതിനാൽ ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്.

പുതിയ LiveWire S2 Del Mar ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി ഹാർലിയുടെ രംഗപ്രവേശം

ഈ പുതിയ ഹാർലി ഡേവിഡ്‌സൺ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഇന്ത്യൻ ലോഞ്ച് ഇതുവരെ ലൈവ്‌വയർ സ്ഥിരീകരിച്ചിട്ടില്ല. 2023-ലാണ് S2 ദെൽ മാർ പ്രൊഡക്ഷൻ ബൈക്കിന്റെ അരങ്ങേറ്റം നടക്കുക.

More from DriveSpark

Article Published On: Wednesday, May 11, 2022, 17:03 [IST]
English summary
Harley davidson launched livewire s2 del mar electric motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X