വിപണി പിടിച്ചടക്കി Ola, നവംബർ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇതാ...

വർധിച്ചുവരുന്ന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ലാഭകരമായ സർക്കാർ ആനുകൂല്യങ്ങളും കാരണം പ്രായോഗികവും വിശ്വസനീയവുമായ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വാഹന നിർമാതാക്കൾ അവരുടെ ഇലക്ട്രിക് വാഹന നിര ഇതിനിടയിൽ വിപുലീകരിക്കാൻ ശ്രമിക്കുന്നുമുണ്ട്. ഒരു വർഷക്കാലം കൂടി കടന്നുപോവുമ്പോൾ ഇന്ത്യയിലെ ഇവി വിപണിയും കാര്യമായ സംഭാവനകൾ നൽകിയാണ് 2022-നെ യാത്രയാക്കുന്നത്.

പരമ്പരാഗത പെട്രോൾ മോഡലുകൾക്ക് ബദലാവാൻ കഴിയുമെന്ന് ഇലക്‌ട്രിക് വാഹനങ്ങളും ഇക്കൊല്ലം തെളിയിച്ചു കഴിഞ്ഞു. ഇതിന് ഉദാഹരണമാണ് ഹീറോ മോട്ടോകോർപ് വരെ ഇവി രംഗത്തേക്ക് ചുവടുവെച്ചത്. ഫീച്ചറുകളാൽ സമ്പന്നമായ മോഡലുകളാണ് ഇന്ന് ഇലക്ട്രിക് വാഹന വിപണിയിൽ ഭൂരിഭാഗവും അരങ്ങുവാഴുന്നത്. സ്‌കൂട്ടറുകളെ പോലെ തന്നെ ഇ-ബൈക്കുകളും ഇക്കൊല്ലം നിറയെ നിരത്തിലേക്ക് എത്തുകയുണ്ടായി. എങ്കിലും 2022 നവംബർ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മികച്ച 5 ഇലക്ട്രിക് സ്കൂട്ടറുകളെ ഒന്നു പരിചയപ്പെട്ടിരിക്കാം...

വിപണി പിടിച്ചടക്കി Ola, നവംബർ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇതാ...

5. ഒകിനാവ പ്രെയ്‌സ് പ്രോ

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ ജനകീയനാണ് ഒകിനാവ. ബ്രാൻഡ് ഇപ്പോൾ പുതിയ ഉപഭോക്താക്കൾക്കായി തങ്ങളുടെ ഇവി ശ്രേണി വിപുലീകരിക്കുന്നത് പരിഗണിക്കുന്നതിനാൽ ഒകിനാവ പ്രെയ്സ് പ്രോ രാജ്യത്ത് മികച്ച വിൽപ്പനയാണ് നേടുന്നത്. കഴിഞ്ഞ മാസം വിപണിയിൽ പ്രൈസ് പ്രോയുടെ 3,314 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ സ്‌കൂട്ടറായും ഇത് മാറികഴിഞ്ഞു. ഒകിനാവ പ്രെയ്സ് പ്രോയ്ക്ക് മണിക്കൂറിൽ 58 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുക.

2kWh ലിഥിയം-അയൺ റിമൂവബിൾ ബാറ്ററിയുമായി ജോടിയാക്കിയ 1kW BLDC മോട്ടോറാണ് ഇത് നൽകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 88 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് സ്കൂട്ടർ അവകാശപ്പെടുന്നു. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 2-3 മണിക്കൂർ എടുക്കും, സ്‌കൂട്ടറിന് സ്‌പോർട്ട് മോഡും ഉണ്ട്. കീലെസ് എൻട്രി, ആന്റി-തെഫ്റ്റ് അലാറമുള്ള സെൻട്രൽ ലോക്കിംഗ്, പൂർണ്ണമായി ഡിജിറ്റൽ എൽസിഡി കൺസോൾ, പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകൾ, ട്വിൻ റിയർ ഷോക്കുകൾ എന്നിവ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.

4. ബജാജ് ചേതക്

ബജാജ് ചേതക് രാജ്യത്ത് ജനപ്രീതി നേടുകയും വാങ്ങുന്നവർക്ക് വിശ്വസനീയവും നന്നായി നിർമിച്ചതുമായ പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വലിയ ഹെഡ്‌ലൈറ്റുകളും വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ആധിപത്യം പുലർത്തുന്ന ഗംഭീരവും സങ്കീർണവുമായ രൂപകൽപ്പനയ്ക്ക് പേരുകേട്ടതാണ് പുതിയ ചേതക്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടറാണ് ബജാജ് ചേതക്. കഴിഞ്ഞ മാസം ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ മൊത്തം മോഡലിന്റെ 6,101 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

3. ഏഥർ 450X

ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഏഥർ 450X. ശക്തമായ ഡൈനാമിക്സും ശ്രദ്ധേയമായ പെർഫോമൻസും കൊണ്ട് വിപണിയിൽ ഹിറ്റായി മാറിയ വാഹനമാണിത്. ടിവിഎസ് ഐക്യൂബ്, ഓല S1, ബജാജ് ചേതക് തുടങ്ങീ മറ്റ് ഇലക്ട്രിക് സ്‌കൂട്ടർ എതിരാളികൾക്ക് കടുത്ത മത്സരം നൽകുന്നതിനായി പുതുക്കിയ പാക്കേജുമായി ബ്രാൻഡ് അടുത്തിടെ പുതിയ 450X ജെൻ 3 മോഡലും രാജ്യത്ത് അവതരിപ്പിച്ചു. 2023 നവംബറിൽ രാജ്യത്ത് 9,737 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ കമ്പനി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടറായി.

2. ടിവിഎസ് ഐക്യൂബ്

ടിവിഎസ് ഐക്യൂബ് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണെന്ന് എടുത്തു പറയേണ്ടതില്ല. ഇന്ന് ഏവർക്കും സുപരിചിതമായ മോഡൽ ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 നവംബറിൽ 10,166 യൂണിറ്റുകളുടെ മൊത്തം വിൽപ്പന ബ്രാൻഡ് റിപ്പോർട്ട് ചെയ്തതിനാൽ ഐക്യൂബ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടറായി ഇത് മാറുകയുണ്ടായി. ഇവിയുടെ വിൽപ്പന കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

1. ഓല S1

രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ഓല S1. സ്‌മാർട്ട് ഡിസൈൻ ഭാഷ്യം മാത്രമല്ല ഇതിന് പുറമേ, ശക്തമായ പെർഫോമൻസും ഫീച്ചറുകളുടെ ധാരാളിത്തവും ഈ മോഡലിന്റെ പ്രത്യേകതയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്രാൻഡ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ 16,305 യൂണിറ്റുകൾ കഴിഞ്ഞ മാസം അതായത് 2022 നവംബറിൽ ഇന്ത്യൻ വിപണിയിൽ വിറ്റു. ദേ ഇപ്പോൾ മൂവ് ഓഎസ്3 സോഫ്റ്റ്‌വെർ അപ്ഡേഷൻ ഉപയോഗിച്ച് സ്കൂട്ടറിലേക്ക് കൂടുതൽ സവിശേഷതകൾ ചേർക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, December 24, 2022, 18:00 [IST]
English summary
Here are the best selling electric scooters in 2022 november in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X