BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

രാജ്യത്ത് G 310 RR എന്നൊരു മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഇതില്‍ അടിസ്ഥാന ബ്ലാക്ക് വേരിയന്റിന് 2.85 ലക്ഷം (എക്സ്‌ഷോറൂം), സ്റ്റൈല്‍ സ്പോര്‍ട് വേരിയന്റിന് 2.99 ലക്ഷം.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

രണ്ടാമത്തേത് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മോട്ടോര്‍സ്പോര്‍ട്ട് ലിവറിയുമായി വരുന്നു. G 310 R, G 310 GS അഡ്വഞ്ചര്‍ ടൂറര്‍ എന്നിവയ്ക്ക് ശേഷം 310 സീരീസില്‍ നിന്നുള്ള ബവേറിയന്‍ ബ്രാന്‍ഡിന്റെ മൂന്നാമത്തെ മോഡലാണിത്.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പ്രതിമാസം 3,999 രൂപയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിമാസ പേയ്മെന്റുകും കമ്പനി ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മോഡലിനായുള്ള ബുക്കിംഗുകളും സ്വീകരിച്ചു തുടങ്ങി. ബിഎംഡബ്ല്യു G 310 RR ടിവിഎസ് അപ്പാച്ചെ RR 310-ന്റെ സഹോദര പതിപ്പാണെന്ന് വേണം പറയാന്‍.

MOST READ: ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗം എന്ത്?, ശരിയായി ഉപയോഗിക്കുന്നത് എങ്ങനെ; കൂടുതല്‍ കാര്യങ്ങള്‍ ഇതാ

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതായത് ബിഎംഡബ്ല്യു G 310 RR-ന് കമ്പനി കുറച്ച് കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്, ബിഎംഡബ്ല്യു-നിര്‍ദ്ദിഷ്ട നിറങ്ങളും ഗ്രാഫിക്‌സും ലഭിക്കുന്നു. ഈ മോട്ടോര്‍സൈക്കിളിലെ കുറച്ച് ഹൈലൈറ്റുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വേരിയന്റുകള്‍

സ്റ്റാന്‍ഡേര്‍ഡ്, സ്‌റ്റൈല്‍ സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുതിയ ബിഎംഡബ്ല്യു G 310 RR വില്‍പ്പനയ്‌ക്കെത്തുക. രണ്ട് വകഭേദങ്ങളും തമ്മിലുള്ള വ്യത്യാസം ദൃശ്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ഈ കാര്‍ കഴുകല്‍ അത്ര എളുപ്പ പണിയല്ല; ഘട്ടം ഘട്ടമായി ചെയ്യേണ്ടത് ഇങ്ങനെ

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് ബ്ലാക്ക് സ്റ്റോം മെറ്റാലിക് ഷേഡില്‍ ലഭ്യമാണ്, സ്‌റ്റൈല്‍ സ്പോര്‍ട് വേരിയന്റിന് റേസിംഗ് റെഡ് നിറത്തിലുള്ള റേസിംഗ് ബ്ലൂ മെറ്റാലിക് ലഭിക്കുന്നു. മറ്റെല്ലാം രണ്ട് വേരിയന്റുകളിലും സമാനമാണെന്നാണ് കമ്പനി പറയുന്നത്.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്‌റ്റൈലിംഗ & ഫീച്ചറുകള്‍

ടിവിഎസ് അപ്പാച്ചെ RR 310-ന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് G 310 RR. അതിനാല്‍, ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഈ പുതിയ മോഡലില്‍ ട്വിന്‍-പോഡ് ഹെഡ്ലൈറ്റ്, ഫുള്‍ ഫെയറിംഗ്, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, 11 ലിറ്റര്‍ ഇന്ധന ടാങ്ക്, സ്റ്റെപ്പ്-അപ്പ് സീറ്റ് എന്നിവയുണ്ട്.

MOST READ: ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

17 ഇഞ്ച് ഫൈവ് സ്പോക്ക് അലോയ് വീലുകള്‍, സൈഡ് സ്ലംഗ് എക്സ്ഹോസ്റ്റ്. ഫീച്ചര്‍ ലിസ്റ്റും ടിവിഎസ് അപ്പാച്ചെ RR 310-ന് സമാനമാണ്, പുതിയ ബിഎംഡബ്ല്യു G 310 RR-ന് ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഞ്ച് ഇഞ്ച് കളര്‍-ടിഎഫ്ടി ഡിസ്പ്ലേ, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, നാല് റൈഡിംഗ് മോഡുകള്‍ (ട്രാക്ക്, അര്‍ബന്‍, റെയിന്‍ ആന്‍ഡ് സ്പോര്‍ട്ട്), പിന്‍ വീല്‍ ലിഫ്റ്റ് ഓഫ് പ്രൊട്ടക്ഷനോടുകൂടിയ ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതിശയകരമെന്നു പറയട്ടെ, വില ഇത്രയും ഉയര്‍ന്നതാണെങ്കിലും, ഈ മോട്ടോര്‍സൈക്കിളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി നഷ്ടമാകുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

MOST READ: Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എഞ്ചിന്‍

മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളില്‍ ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, 313-സിസി എഞ്ചിനാണ് ഉള്‍പ്പെടുന്നത്.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 9,700 rpm-ല്‍ 33.5 bhp കരുത്ത് ട്രാക്ക്, സ്‌പോര്‍ട് മോഡുകളില്‍ 7,700 rpm-ല്‍ 27.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

റെയിന്‍, അര്‍ബന്‍ മോഡുകളില്‍ ഔട്ട്പുട്ട് 7,700 rpm-ല്‍ 25.4 bhp-യായും 6,700 rpm-ല്‍ 25 Nm ആയും കുറയുന്നു. ട്രാക്ക് ആന്‍ഡ് സ്പോര്‍ട് മോഡുകളില്‍ ക്ലെയിം ചെയ്യപ്പെടുന്ന ടോപ് സ്പീഡ് മണിക്കൂറില്‍ 160 കിലോമീറ്ററാണ്, റെയിന്‍, അര്‍ബന്‍ മോഡുകള്‍ക്ക് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും കമ്പനി പറയുന്നു.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹാര്‍ഡ്‌വെയര്‍

ബിഎംഡബ്ല്യു G 310 RR-ലെ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ അപ്പ്‌സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന റിയര്‍ മോണോ-ഷോക്കും ഉള്‍പ്പെടുന്നു.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറില്‍ രണ്ട് ടയറുകളിലും സിംഗിള്‍ ഡിസ്‌കുകളാണ് ഉള്‍പ്പെടുന്നത്. മോട്ടോര്‍സൈക്കിള്‍ 174 കിലോഗ്രാം (കെര്‍ബ്) ഭാരമുള്ള സ്‌കെയില്‍ ടിപ്പ് ചെയ്യുന്നു.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില & കളര്‍ ഓപ്ഷന്‍

സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു G 310 RR-ന് 2.85 ലക്ഷം രൂപയും സ്‌റ്റൈല്‍ സ്പോര്‍ട് വേരിയന്റിന് 2.99 ലക്ഷം രൂപയുമാണ് (എക്സ്‌ഷോറൂം, ഡല്‍ഹി) വില. ബുക്കിംഗ് ഇതിനോടൊപ്പം തന്നെ കമ്പനി അരംഭിച്ചിട്ടുണ്ട്.

BMW G 310 RR; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബിഎംഡബ്ല്യു G 310 RR രണ്ട് അടിസ്ഥാന കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - വൈറ്റ് & ബ്ലാക്ക്

More from DriveSpark

Article Published On: Saturday, July 16, 2022, 8:30 [IST]
English summary
Here is top highlights of bmw g 310 rr read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X