ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമെല്ലാം കളംനിറയാൻ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എത്തുന്നതിനാൽ ഒന്നുപിടിച്ചു നിൽക്കാൻ തയാറെടുക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയിൽ മുഖംമിനുക്കി ക്രെറ്റ വിപണിയിലേക്ക് എത്തുമെന്നാണ് വിവരം. ഇതിനകം തന്നെ ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തിയ മോഡലിനെയാവും അതേപടി ആഭ്യന്തര വിപണിയിലേക്കും എത്തുക.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

നിലവിലുള്ള ക്രെറ്റയുടെ ഡിസൈൻ ചൈനയിൽ വിൽക്കുന്ന iX25 അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ പുത്തൻ പതിപ്പ് ആഗോളതലത്തിൽ ബ്രാൻഡ് സംയോജിപ്പിച്ച ഏറ്റവും പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫിയാണ് പിന്തുടരുന്നത്. അതിനാൽ മുൻഭാഗം നിലവിലെ ക്രെറ്റയെ അപേഭിച്ച് തികച്ചും വ്യത്യസ്തമായിരിക്കും.

MOST READ: Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

2022 ഹ്യുണ്ടായി ക്രെറ്റയ്ക്ക് അടുത്തിടെ പ്രദർശിപ്പിച്ച പുത്തൻ ട്യൂസോണിന് സമാനമായ സ്‌റ്റൈലിംഗ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തങ്ങളുടെ മോഡൽ നിരയിലാകെ പരിഷ്ക്കാരം കൊണ്ടുവരികയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

വരാനിരിക്കുന്ന ക്രെറ്റയും ലുക്കിൽ തികച്ചും വ്യത്യസ്‌തമാവുന്നതിനാൽ പുതിയ ഫീൽ നൽകാൻ പ്രാപ്‌തമായിരിക്കും. രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ എത്തുന്നത്. തുടർന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായും ഈ മിടുക്കൻ പേരെടുത്തു.

MOST READ: റേഞ്ചിന്റെ കാര്യത്തില്‍ വീണ്ടും കമ്പനിയെ ഞെട്ടിച്ച് S1 പ്രോ; പൂര്‍ണ ചാര്‍ജില്‍ ഓടിയത് 303 കിലോമീറ്റര്‍

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

2020 ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറക്കിയ ക്രെറ്റയുടെ രണ്ടാംതലമുറ മോഡൽ 7 ലക്ഷം യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.ക്രെറ്റ 2015-ൽ വിപണിയിൽ എത്തിയതിനു ശേഷം രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റ നേടിയെടുത്ത ആധിപത്യം ഒട്ടും ചെറുതല്ല.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് മിഡ്‌സൈസ് എസ്‌യുവി 2021 GIIAS എന്നറിയപ്പെടുന്ന ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് എത്തുന്നത്. കൂടാതെ വെസ്റ്റ് ജാവയിൽ ഹ്യുണ്ടായി നിർമ്മിക്കുന്ന ആദ്യത്തെ എസ്‌യുവി കൂടിയാണിത്.

MOST READ: നെക്സോൺ ഇവിയുടെ ബാറ്ററി മാറാൻ ചെലവായത് 7 ലക്ഷം രൂപ, സൗജന്യമായി മാറ്റി നൽകി ടാറ്റ

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

പുതിയ പാരാമെട്രിക് ജ്വൽ പാറ്റേൺ ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫോഗ് ലാമ്പ് ഹൗസിംഗ്, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, വിശാലമായ സെൻട്രൽ എയർ ഇൻടേക്ക്, പുതിയ സ്‌കിഡ് പ്ലേറ്റ്, യുണീക് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ തുടങ്ങി നാലാം തലമുറയിൽ നിന്നുള്ള ഡിസൈൻ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്‌ത മുൻവശവും ക്രെറ്റയുടെ പ്രത്യേകതയാവും.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

പിൻഭാഗം റഷ്യയിൽ പരിചയപ്പെടുത്തിയ ക്രെറ്റയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെങ്കിലും മാറ്റങ്ങൾ മുൻവശത്തെപ്പോലെ അത്രയില്ലെന്നു വേണം പറയാൻ. കാഴ്ച്ചയിലെ പുതുമകൾ മാറ്റിനിർത്തിയാൽ മറ്റ് ചില കിടിലൻ സാങ്കേതികവിദ്യകളുടെ വരവിനും പുത്തൻ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് സാക്ഷ്യംവഹിക്കും.

MOST READ: ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ അവോയ്‌ഡൻസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഇന്തോനേഷ്യയിലെ ലെയ്ൻ-കീപ്പ് അസിസ്റ്റ് എന്നിവ സാധ്യമാക്കുന്ന ADAS ടെക് പോലുള്ള സവിശേഷതകൾ ഉൾക്കൊണ്ടായിരിക്കും മുഖംമിനുക്കിയെത്തുന്ന ഹ്യുണ്ടായി എസ്‌യുവിയിൽ ഉണ്ടായിരിക്കുക.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

ഈ നിരവധി നിരവധി പരിഷ്‌ക്കരണങ്ങളുമായി വരുന്ന ക്യാബിൻ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയ്ക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ ഇത് പുത്തൻ ക്രെറ്റയെ സഹായിക്കും. സമാനമായ അസിസ്റ്റീവ് ഫീച്ചറുകൾ ഇന്ത്യയിലും ലഭ്യമാകുമെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് സമീപഭാവിയിൽ പുതിയ സാങ്കേതികവിദ്യ മോഡൽ ലൈനപ്പിലുടനീളം കൊണ്ടുവരാൻ ശ്രമിക്കുമെന്നതായുമാണ് അറിയാൻ കഴിയുന്നത്.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്ര XUV700, എംജി ആസ്റ്റർ തുടങ്ങിയ മോഡലുകൾ ADAS സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഹ്യുണ്ടായി കൂടി ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

ഏറ്റവും പുതിയ ബ്ലൂലിങ്ക്, ഡിജിറ്റൽ ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ തുടങ്ങി ഫീച്ചറുകളും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പാക്കേജിന്റെ ഭാഗമായിരിക്കും. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം അതേ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും ഹ്യുണ്ടായി മുന്നോട്ടു കൊണ്ടുപോവുക.

ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി, ഒരു ഐഎംടി എന്നിവയാകും ലഭ്യമാവുക. അതുമാത്രമല്ല, പെർഫോമൻസ് കാർ പ്രേമികളെ ആകർഷിക്കാനായി i20 N ലൈനിന്റേതു പോലെ ഒരു സ്പോർട്ടിയർ N ലൈൻ വേരിയന്റും ഹ്യുണ്ടായി വെന്യുവിന് ലഭിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Thursday, July 14, 2022, 18:15 [IST]
English summary
New hyundai creta facelift ready to lunch in india this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X