ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

എസ്‌യുവിയെ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. മോഡലിന്റെ ഔദ്യോഗിക ലോഞ്ച് 2022 ഓഗസ്റ്റ് നാലിന് നടക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി ഇന്ന് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലാണ് പ്രീമിയം എസ്‌യുവിയെ ഹ്യുണ്ടായി പരിചയപ്പെടുത്തിയത്. അതേസമയം പുതുതലമുറ മോഡലിനായുള്ള ബുക്കിംഗ് വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നാണ് സൂചന.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

കൊറിയൻ ബ്രാൻഡിന്റെ ഇന്ത്യയിലെ മുൻനിര മോഡലായിരിക്കും ട്യൂസോൺ. അൽകസാറിന് മുകളിലായിരിക്കും ഇത് സ്ഥാപിക്കുകയെന്ന് സാരം. ക്രോസ്ഓവറിന്റെ ഏറ്റവും പുതിയ ആവർത്തനം ഹ്യുണ്ടായിയുടെ പുത്തൻ "സെൻസസ് സ്പോർട്ടിനെസ്" ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ ടിഗുവാൻ, സിട്രൺ C5 എയർക്രോസ് തുടങ്ങിയ മറ്റ് പ്രീമിയം മിഡ്-സൈസ് എസ്‌യുവികളോടാവും ഇത് കിടപിടിക്കുക. 2,756 മില്ലീമീറ്റർ വീൽബേസുള്ള വേരിയന്റിനെയാവും ഹ്യുണ്ടായി ഇന്ത്യയിൽ കൊണ്ടുവരികയെന്നാണ് ലഭിക്കുന്ന സൂചന.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

ഇത് പിൻ സീറ്റ് യാത്രക്കാർക്ക് കൂടുതൽ ക്യാബിൻ ഇടം നൽകാൻ സഹായിക്കുന്ന തീരുമാനമായിരിക്കും. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ഇരുവശത്തുമുള്ള എൽഇഡി ഡിആർഎല്ലുകളുമായി തടസമില്ലാതെ സമന്വയിപ്പിക്കുന്ന പാരാമെട്രിക് ജ്യുവൽ പാറ്റേണുള്ള പുതിയ ഫ്രണ്ട് ഗ്രില്ലാണ് ട്യൂസോണിന്റെ പുറംഭാഗത്തെ ഏറ്റവും വലിയ ഹൈലൈറ്റ്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

അഗ്രസീവ് ഫ്രണ്ട് ബമ്പറിൽ വിശാലമായ എയർ ഡാമും ലംബമായി അടുക്കിയിരിക്കുന്ന പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്. വശക്കാഴ്ച്ചയിൽ ഷാർപ്പ് കട്ടുകളും ക്രീസുകളും നൽകിക്കൊണ്ട് കൂടുതൽ സ്പോർട്ടിനെസ് ചേർക്കാനും ഹ്യുണ്ടായി ശ്രമിച്ചുവെന്നു വേണം പറയാൻ.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

ഒപ്പം ഒരു പുതിയ അലോയ് വീൽ ഡിസൈനും പുതുതലമുറ ഹ്യുണ്ടായി ട്യൂസോണിനെ കിടിലനാക്കുന്നുണ്ട്. വാഹനത്തിന്റെ പിൻഭാഗത്ത് നേർത്ത എൽഇഡി ലൈനുകളാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇരുവശങ്ങളിലും ട്വിൻ ഫാങ് ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളാണ് കാണാനാവുന്നത്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

പിൻ ബമ്പറിൽ സുഗമമായ ബ്രേക്ക് ലാമ്പുകളും ചങ്കി ഫാക്സ് സിൽവർ നിറമുള്ള സ്കിഡ് പ്ലേറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്. 5 മോണോ ടോൺ, 2 ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് പുത്തൻ ഹ്യുണ്ടായി ട്യൂസോൺ വിപണിയിൽ എത്തുന്നത്. പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക്, ഫിയറി റെഡ്, സ്റ്റാറി നൈറ്റ്, ഗ്രേ എന്നിവയാണ് സിംഗിൾ ടോൺ നിറങ്ങൾ.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

എസ്‌യുവിയുടെ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ വെറ്റ് / ബ്ലാക്ക്, റെഡ് / ബ്ലാക്ക് എന്നിവയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. എസ്‌യുവിയുടെ ഇന്റീരിയർ തികച്ചും ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. എന്നാൽ ലളിതവും ചുരുങ്ങിയതുമായ ശൈലി നിലനിർത്താനാണ് ഹ്യുണ്ടായി ശ്രദ്ധകൊടുത്തത്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

ഇൻഫോടെയ്ൻമെന്റിനായി ഒരു 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് പുതിയ ഹ്യുണ്ടായി ട്യൂസോണിന് ലഭിക്കുന്നത്. പിയാനോ ബ്ലാക്ക് ഫിനിഷിൽ എൽസിഡി ഡിസ്പ്ലേ നൽകിയിരിക്കുന്നതിന് താഴെയായാണ് ക്ലൈമറ്റ് കൺട്രോളുകൾ കമ്പനി ക്രമീകരിച്ചിരിക്കുന്നത്. ബട്ടണുകൾ ഒന്നുമില്ല. എല്ലാ നിയന്ത്രണങ്ങളും ടച്ച് സിസ്റ്റം വഴിയാണ് ഒരുക്കയിരിക്കുന്നത്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

വെന്റിലേറ്റഡ്, ഹീറ്റഡ് സംവിധാനങ്ങളുള്ള സീറ്റുകൾ, റീക്ലെയിനിങ് ബാക്ക്റെസ്റ്റ്, മികച്ച രണ്ടാം നിര ലെഗ്‌റൂം, കാൽമുട്ട് മുറി, പവർഡ് ഹാൻഡ്‌സ് ഫ്രീ ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, 8-സ്പീക്കർ ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് അഡ്ജസ്റ്റ്, മെമ്മറി ഫംഗ്‌ഷൻ ഉള്ള ഡ്രൈവർ സീറ്റ് എന്നിവയാണ് പുതിയ ട്യൂസോണിലെ എടുത്തു പറയേണ്ട ഫീച്ചറുകളിൽ ചിലത്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

യൂറോ NCAP ക്രാഷ് ടെസ്റ്റിൽ ട്യൂസോൺ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് നേടിയിരിക്കുന്നത്. 6 എയർബാഗുകൾ ഉൾപ്പെടെ 45-ലധികം സുരക്ഷാ ഫീച്ചറുകളോടെയാണ് ഇന്ത്യയ്ക്കായുള്ള മോഡലിന്റെയും കടന്നുവരവ്. അപകടം സംഭവിക്കുമ്പോൾ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഇതിന് ഐഡിൾ സേഫ്റ്റി സവിശേഷതകളും ലഭിക്കുന്നുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, 60+ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക് തുടങ്ങിയവയാണ് മറ്റ് ഫീച്ചർ ഹൈലൈറ്റുകൾ. ഇതിന് ലെവൽ 2 ADAS സവിശേഷതകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഈ സവിശേഷത ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി കാറായി ട്യൂസോൺ മാറുന്നു. ഫ്രണ്ട് കൊളിഷൻ വാണിംഗ്, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ് മുതലായവ ഇതിൽ ഉണ്ടായിരിക്കും.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

എംജി ആസ്റ്റർ, എംജി ഗ്ലോസ്റ്റർ, മഹീന്ദ്ര XUV700 എന്നിവയാണ് ADAS സവിശേഷതകളുള്ള ഇന്ത്യയിലെ മറ്റ് കാറുകൾ. 2.0 ലിറ്റർ MPi നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 2.0 ലിറ്റർ CRDi ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളായിരിക്കും ട്യൂസോണിന് തുടിപ്പേകാനെത്തുക.

ജീപ്പ് കോമ്പസിന്റെ മുഖ്യ ശത്രു, പുത്തൻ Tucson എസ്‌യുവിയെ പരിചയപ്പെടുത്തി Hyundai

6 സ്പീഡ് മാനുവൽ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളായിരിക്കും എസ്‌യുവിയിൽ ഉണ്ടാവുക. വരാനിരിക്കുന്ന പുതുതലമുറ ട്യൂസോണിന് ഏകദേശം 25 ലക്ഷം രൂപ മുതൽ 27 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് സൂചന.

More from DriveSpark

Article Published On: Wednesday, July 13, 2022, 15:28 [IST]
English summary
Hyundai unveils the new tucson suv in india launch on august 4th
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X