Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ഹീറോ ഇലക്ട്രിക്കും മഹീന്ദ്ര ഗ്രൂപ്പും ചേർന്ന് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ഒപ്റ്റിമ പിതാംപൂർ ഫാക്ടറിയിൽ നിന്ന് പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് ഈ പുതിയ നീക്കം.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

രണ്ട് കമ്പനികളും കഴിഞ്ഞ മാസം ഏകദേശം 150 കോടി രൂപയുടെ അഞ്ച് വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ഗ്രൂപ്പുമായുള്ള സംയുക്ത പങ്കാളിത്തത്തിന്റെ സഹായത്തോടെ ഈ വർഷം അവസാനത്തോടെ പ്രതിവർഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ഈ പങ്കാളിത്തത്തിന് കീഴിൽ ഇരു കമ്പനികളും സംയുക്തമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി വിതരണ ശൃംഖലയും ഷെയർ പ്ലാറ്റ്‌ഫോമും നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്നാണ് ധാരണ. മഹീന്ദ്ര ഗ്രൂപ്പ് ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ, NYX സ്കൂട്ടറുകൾ കമ്പനിയുടെ പിതാംപൂർ പ്ലാന്റിലാകും ഉത്പാദിപ്പിക്കുക.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

സംയുക്ത സംരംഭ പങ്കാളിത്തത്തിന് കീഴിൽ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പൂഷോ മോട്ടോസൈക്കിസിന്റെ പോർട്ട്ഫോളിയോയുടെ വൈദ്യുതീകരണത്തിനായി ഇരു കമ്പനികളും പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

പൂഷോ മോട്ടോസൈക്കിൾസിന് ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിലും ഇവി മൊബിലിറ്റി മേഖലയിൽ അതിമോഹമായ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നതെന്ന് കഴിഞ്ഞ മാസത്തെ പ്രഖ്യാപന വേളയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഓട്ടോ, ഫാം സെക്ടറുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ പറഞ്ഞിരുന്നു.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

പുതിയ ഉൽ‌പ്പന്നങ്ങളും സാങ്കേതികവിദ്യകളും നിർമിക്കുന്നതിന് ഗവേഷണ-വികസന ടീമുകൾക്കിടയിൽ അറിവ് പങ്കിടുന്നതിന് തടസമില്ലാത്ത ആശയവിനിമയ ചാനൽ സൃഷ്ടിക്കാൻ ഹീറോ ഇലക്‌ട്രിക്കും മഹീന്ദ്രയും ഒരുമിച്ച് ലക്ഷ്യമിടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഇന്ത്യൻ, ആഗോള വിപണികളെ മനസിൽ ഉന്നം വെച്ചാണ് ഈ നീക്കം.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ഈ പങ്കാളിത്തത്തിലൂടെ ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ ഉത്പാദന ശേഷി കൂടുതൽ മെച്ചപ്പെടുത്താനും മഹീന്ദ്ര ഗ്രൂപ്പിന്റെ ശക്തമായ വിതരണ ശൃംഖല ഉപയോഗിച്ച് രാജ്യത്തെ പുതിയ കേന്ദ്രങ്ങളിൽ എത്തിച്ചേരാനും കമ്പനി ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ മാസത്തെ പങ്കാളിത്ത പ്രഖ്യാപന വേളയിൽ ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടർ നവീൻ മുഞ്ജൽ പറഞ്ഞു.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ഹീറോ ഇലക്ട്രിക് അടുത്തിടെ 24*7 റോഡ്‌സൈഡ് അസിസ്റ്റന്റ് കമ്പനിയായ റെഡിഅസിസ്റ്റുമായി കൈകോർത്തിരുന്നതും ശ്രദ്ധേയമായിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സർവീസിനായി 20,000 മെക്കാനിക്കുകളെ പരിശീലിപ്പിക്കാനും നൈപുണ്യം വർധിപ്പിക്കാനുമാണ് ഈ നീക്കംകൊണ്ട് ഉദ്ദേശിക്കുന്നത്.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ഇവി നിർമാതാക്കളുടെ സ്വകാര്യ ഗാരേജ് ഉടമകളുടെ (PGO) സംരംഭത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തം. ഇപ്പോൾ മഹീന്ദ്രയും ഹീറോ ഇലക്‌ട്രിക്കും സംയുക്തമായി പുറത്തിറക്കിയ ഒപ്റ്റിമ HX ഇ-സ്കൂട്ടറിൽ ക്രൂയിസ് കൺട്രോൾ വരെ സ്റ്റാൻഡേർഡ് ഫീച്ചറായി ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫെയിം II സബ്‌സിഡി ഉൾപ്പെടെ മോഡലിന്റെ വില 55,850 രൂപയിൽ നിന്നാണ് ആരംഭിക്കുന്നതും.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

സ്റ്റാൻഡേർഡ് ഒപ്റ്റിമ ഇ-സ്‌കൂട്ടറിന്റെ നവീകരിച്ച പകരക്കാരനാണ് ഒപ്റ്റിമ HX. സിംഗിൾ ബാറ്ററി, ഡ്യുവൽ ബാറ്ററി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്. . ഡ്യുവൽ ബാറ്ററി മോഡലിന് 65,640 രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില. ക്രൂയിസ് കൺട്രോൾ കൂടാതെ, ഒപ്റ്റിമ HX അതിന്റെ മുൻപതിപ്പിൽ നിന്ന് ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നുമുണ്ട്.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ക്രൂയിസ് കൺട്രോളിനെക്കുറിച്ച് പറയുമ്പോൾ ഒരു സമർപ്പിത ബട്ടൺ അമർത്തി റൈഡർമാർക്ക് ഈ സവിശേഷത സജീവമാക്കാനാകും. ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ ഇലക്ട്രിക് സ്കൂട്ടറിന്റെ അപ്ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്റ് കൺസോൾ ഒരു 'ക്രൂയിസ്' ചിഹ്നത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ക്രൂയിസ് കൺട്രോൾ ഓഫ് ചെയ്യുന്നതിന് റൈഡർ ഒന്നുകിൽ ബ്രേക്ക് പ്രയോഗിക്കുകയോ ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുകയോ ചെയ്‌താൽ മതിയാകും. ക്രൂയിസ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്ക് പുറമെ റിമോട്ട് ലോക്കിംഗ്, കീലെസ്സ് ഇഗ്നിഷൻ, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാർജിംഗ് പോർട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളും ഒപ്റ്റിമ HX വാഗ്ദാനം ചെയ്യുന്നുണ്ട്.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

ഡ്യുവൽ ബാറ്ററി വേരിയന്റിൽ എൽഇഡി ഹെഡ്‌ലാമ്പും ഹീറോ ഇലക്‌ട്രിക് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി പോലുള്ള സവിശേഷതകൾ ഓപ്ഷണൽ ടെക് ആയി വാഗ്ദാനം ചെയ്യപ്പെടാനും സാധ്യതയുണ്ട്. സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളിലും 1.2 kW (1.6 bhp) ഇലക്ട്രിക് മോട്ടോറും 42 കിലോമീറ്ററിന്റെ ഉയർന്ന വേഗതയും വാഗ്ദാനം ചെയ്യുന്നു.

Mahindra-Hero Electric പങ്കാളിത്തത്തിലെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ Optima പുറത്തിറങ്ങി

സിംഗിൾ ബാറ്ററി വേരിയന്റിൽ നീക്കം ചെയ്യാവുന്ന 51.2V, 30Ah ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 82 കിലോമീറ്റർ ക്ലെയിം ചെയ്യാവുന്ന റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഡ്യുവൽ ബാറ്ററി വേരിയന്റിൽ 122 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന അധിക ബാറ്ററി പായ്ക്കാണ് ഹീറോ ഇലക്‌ട്രിക് ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 8, 2022, 13:27 [IST]
English summary
Hero electric and mahindra group manufactured their first electric two wheeler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X