ഓണക്കാലത്ത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്; ഓഫറുകള്‍ ഇങ്ങനെ
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹീറോ ഇലക്ട്രിക്. ഹീറോ മോട്ടോകോര്‍പ്പിന്റെ അതേ മുഞ്ജല്‍ കുടുംബത്തില്‍ നിന്നാണ് ഹീറോ ഇലക്ട്രിക്കും ഉത്ഭവിച്ചിരിക്കുന്നത്.

മുഞ്ജാല്‍ ബ്രിജ്‌മോഹന്‍ ലാല്‍ മുഞ്ജാലിന്റെ കമ്പനി ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പും ദയാനന്ദ് മുഞ്ജാളിന്റെ കമ്പനി ഇപ്പോള്‍ ഹീറോ ഇലക്ട്രിക്കുമാണ്. രണ്ട് കമ്പനികളും ഇപ്പോള്‍ വെവ്വേറെ കുടക്കീഴില്‍ വരുന്നു, കൂടാതെ വിവിധ സബ് ബ്രാന്‍ഡുകളും ഇവര്‍ക്ക് കീഴില്‍ അണിനിരക്കുകയും ചെയ്യുന്നു.

ഇവി മാത്രം ബ്രാന്‍ഡായ ഹീറോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും പഴയ ടൂവീലര്‍ ഇലക്ട്രിക് വാഹന കമ്പനികളില്‍ ഒന്നാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡാണ് ഹീറോ ഇലക്ട്രിക് എന്നതിനാല്‍ വില്‍പ്പന കണക്കുകളിലും ഇത് പ്രതിഫലിക്കുന്നു.

മുമ്പ് വില്‍പ്പനയില്‍ ഒഖിനാവ ആയിരുന്നു കൈവശപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ഹീറോ ഇലക്ട്രിക് ഇപ്പോള്‍ നൂതന മാര്‍ഗങ്ങള്‍ നടപ്പിലാക്കുകയാണ്.

കേരളത്തില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ് ഓണം. അതിനാല്‍, ഈ ശുഭകരമായ ദിവസങ്ങളില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി, കേരളത്തിലെ ഓരോ നൂറാമത്തെ ഉപഭോക്താവിനും സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കുമെന്ന് ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഉത്സവകാലത്തിന് തുടക്കം കുറിക്കാനാണ് ഹീറോ ഇലക്ട്രിക്കിന്റെ ഈ ഓഫര്‍. ഇത് കുടാതെ വേറെയും കൈനിറയെ ഓഫറുകളാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഓണം ആഘോഷങ്ങളുടെ മുഴുവന്‍ സമയത്തും ഈ ഓഫര്‍ ബാധകമാണെന്ന് കമ്പനി വെളിപ്പെടുത്തി. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപഭോക്താക്കള്‍ക്ക് ക്യുമുലേറ്റീവ് അഞ്ച് വര്‍ഷത്തെ വാറന്റി ലഭിക്കും, അതില്‍ വിപുലീകൃത രണ്ട് വര്‍ഷത്തെ വാറന്റിയും ഉള്‍പ്പെടുന്നു.
MOST READ: 2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

ഇന്ത്യയൊട്ടാകെ 1000 ടച്ച്പോയിന്റുകള്‍ നേടുന്നതിനായി ഹീറോ ഇലക്ട്രിക് അടുത്തിടെ അതിന്റെ ഏറ്റവും വലിയ ഡീലര്‍ഷിപ്പ് കേരളത്തിലെ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തിരുന്നു. തടസ്സങ്ങളില്ലാത്ത ഇവി ധനസഹായത്തിനും AU സ്‌മോള്‍ ബാങ്കുമായി ഒരു പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വാങ്ങുന്നവരെ ഒരു ഇവി ഭാവിയിലേക്ക് നയിക്കാനുള്ള കമ്പനിയുടെ പ്രേരണയാണിതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

''രാജ്യത്ത് ഇവി ദത്തെടുക്കല്‍ ശക്തമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഗ്രീന്‍ മൊബിലിറ്റി സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്ന മാനസികാവസ്ഥയില്‍ മാറ്റം വരുത്താനുള്ള ഏറ്റവും നല്ല സമയമാണ് ഇത്തരം ആഘോഷങ്ങളെന്നും വിശ്വസിക്കുന്നുവെന്നും ഇതേക്കുറിച്ച് അഭിപ്രായപ്പെട്ട ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.

ഉപഭോക്തൃ വികാരങ്ങളില്‍ മൊത്തത്തിലുള്ള പോസിറ്റീവിറ്റി പ്രകടമാക്കിക്കൊണ്ട്, കേരളത്തിലെ നീണ്ട അതിഗംഭീര ആഘോഷങ്ങളുടെ തുടക്കം ഓണം അടയാളപ്പെടുത്തുന്നു. ഹീറോയിലൂടെ, ഇവി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധിപ്പിച്ച് ഇടപഴകുന്നതിലൂടെ ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ മുന്നേറ്റം സൃഷ്ടിക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നു.

ഈ ഓണത്തിന്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അതുല്യമായ ഒരു നിര്‍ദ്ദേശം വാഗ്ദാനം ചെയ്തുകൊണ്ട് കേരളത്തിലുടനീളമുള്ള ഇലക്ട്രിക് വാഹന സ്വീകാര്യതയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മറ്റൊരു ചുവടുവെപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയുടെ കാര്യത്തില്‍, ഹീറോ ഇലക്ട്രിക് ഓല, ഏഥര്‍, റിവോള്‍ട്ട്, ബജാജ്, ടിവിഎസ്, ആംപിയര്‍ ബൈ ഗ്രീവ്‌സ്, കൂടാതെ ഈ സെഗ്മെന്റില്‍ ഹെവിവെയ്റ്റായി കണക്കാക്കപ്പെടുന്ന ഒഖിനാവ എന്നിവയെ പോലും മറികടന്ന് കുതിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

2022 ജൂലൈയില്‍ 8,953 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2021 ജൂലൈയില്‍ നിന്ന് 4,730 യൂണിറ്റുകളുടെ വര്‍ദ്ധനവോടെ ഹീറോ ഇലക്ട്രിക് 112.01 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റില്‍ ഹീറോയ്ക്ക് 22.52 ശതമാനം വിപണി വിഹിതമാണുള്ളത്. മോഡലുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണവും, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണവും കമ്പനി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








