സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂ വീലർ നിർമാതാക്കളായ ഹീറോ ഇലക്ട്രിക്, ഒഖിനാവ ഓട്ടോടെക്, ഏഥർ എനർജി, ആമ്പിയർ വെഹിക്കിൾസ്, പ്യുവർ ഇവി എന്നിവരുടെ ശക്തമായ സാന്നിധ്യത്തിലൂടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ കുടിയേറ്റം ശക്തമാവുകയാണ്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

ഇന്ധന വിലയിലെ തുടർച്ചയായ വർധനയും 100 രൂപയ്ക്ക് മുകളിൽ പെട്രോൾ വില നിലനിൽക്കുന്നതും ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിക്കാൻ സഹായകരമായിട്ടുണ്ട്. പ്രത്യേകിച്ച് ഇരുചക്ര വാഹന രംഗത്ത്. ഓരോ മാസവും വിൽപ്പന പട്ടികയിൽ ഇലട്രിക് ഇരുചക്ര വാഹനങ്ങളുടെ വർധിച്ചുവരുന്ന ഡിമാന്റാണ് ഇത് സൂചിപ്പിക്കുന്നത്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

അതേസമയം പെട്രോൾ പവർ മോഡലുകളുടെ വിൽപ്പന ക്രമേണ കുറഞ്ഞുവരികയുമാണ്. ഈ വർധിച്ച ഡിമാന്റ് കണക്കിലെടുത്ത് ഹീറോ ഇലക്ട്രിക് എഡ്ഡി എന്ന പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ്. യെല്ലോ, ലൈറ്റ് ബ്ലൂ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് പുത്തൻ ഇവി വിപണിയിൽ എത്തിയിരിക്കുന്നത്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

ഹീറോ ഇലക്‌ട്രിക് എഡ്ഡി ഹ്രസ്വ ദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു സ്റ്റൈലിഷ് സ്‌കൂട്ടറുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. ഫീച്ചറുകൾ, സാങ്കേതികവിദ്യ, സൗകര്യങ്ങൾ എന്നിവയുടെ ഒരു നിരയോടെയാണ് പുതിയ ഇവി മോഡൽ വരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. മാത്രമല്ല ഇത് ഉപയോഗിക്കാൻ രജിസ്ട്രേഷനോ ലൈസൻസോ ആവശ്യമില്ലെന്നതും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

നിരവധി ഫീച്ചറുകളുമായാണ് പുതിയ ഹീറോ ഇലക്ട്രിക് എഡ്ഡി ഇ-സ്കൂട്ടർ എത്തുന്നത്. ഫൈൻഡ്-മൈ-ബൈക്ക്, ഇ-ലോക്ക്, റിവേഴ്സ് മോഡ്, ഫോളോ മി ഹെഡ്‌ലാമ്പുകൾ, റിവേഴ്സ് മോഡ്, വലിയ ബൂട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു മലിനീകരണ രഹിത സവാരി വാഗ്ദാനം ചെയ്യുന്നുവെന്ന് എഡ്ഡി ഉറപ്പാക്കുന്നുണ്ട്. ഊർജം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾ കൂടുതൽ പ്രേരണ കാണിക്കുന്ന സമയത്താണ് മോഡലിന്റെ അവതരണം എന്നതും ശ്രദ്ധേയമാണ്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

കോഫി ഷോപ്പുകളിലേക്കും ജിംനേഷ്യങ്ങളിലേക്കും അടുത്തുള്ള കടകളിലേക്കും പോലുള്ള ഇത്തരം യാത്രകൾക്ക് എഡ്ഡി ഇ-സ്‌കൂട്ടർ ഏറ്റവും അനുയോജ്യമാണ്. ഇത് റൈഡറുടെ സുഖവും സുരക്ഷിതത്വവും ഉറപ്പുനൽകുന്നതിനോടൊപ്പം തടസരഹിതമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്നുണ്ട്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

സ്മാർട്ട് ഫീച്ചറുകളും സ്റ്റൈലിഷ് ലുക്കും സമന്വയിപ്പിച്ച് മികച്ച ഓൺ-റോഡ് സാന്നിധ്യമുള്ള തങ്ങളുടെ വരാനിരിക്കുന്ന ഉൽപ്പന്നമായ ഹീറോ എഡ്ഡിയുടെ അവതരണം പ്രഖ്യാപിക്കുന്നതിൽ തങ്ങൾ സന്തുഷ്‌ടരാണെന്ന് ഹീറോ ഇലക്‌ട്രിക് എംഡി നവീൻ മുഞ്ജൽ പറഞ്ഞു.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

തടസങ്ങളില്ലാത്ത യാത്രാ അനുഭവത്തോടൊപ്പം കാർബൺ രഹിത ഭാവിയിലേക്ക് സംഭാവന നൽകാനുള്ള ഒരു വ്യക്തിയുടെ ബോധപൂർവമായ ശ്രമങ്ങൾ കണക്കിലെടുത്താണ് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹീറോ എഡ്ഡി സുഖവും ആവശ്യകതയും വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച ബദൽ മൊബിലിറ്റി ചോയിസ് ഉണ്ടാക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

ഇവികളുടെ ഉയർന്ന ഡിമാന്റ് നിറവേറ്റുന്നതിനായി ഹീറോ ഇലക്ട്രിക് അടുത്തിടെ ലുധിയാനയിലെ ഉത്പാദന സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ കമ്പനിക്ക് 35 ശതമാനം വിപണി വിഹിതമുണ്ട്. നിലവിൽ 325 നഗരങ്ങളിലായി 600-ൽ അധികം ഡീലർഷിപ്പ് ശൃംഖലയും ഹീറോ ഇലക്‌ട്രിക്കിന് അവകാശപ്പെടാനുണ്ട്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

2021-ലെ ഹീറോ ഇലക്‌ട്രിക്കിന്റെ മൊത്തം വിൽപ്പന 46,260 യൂണിറ്റായിരുന്നു. അതേസമയം 2022-23 സാമ്പത്തിക വർഷത്തോടെ 4,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യാൻ പദ്ധതിയിടുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ BattWheelz മൊബിലിറ്റിയുമായി കമ്പനി സഖ്യത്തിലേർപ്പെട്ടതും ഭാവി പദ്ധതികൾക്ക് ഊർജം പകരുന്ന ഒന്നാണ്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ സർവീസ് ചെയ്യാനും നന്നാക്കാനും 20,000 മെക്കാനിക്കുകളെ പരിശീലിപ്പിക്കാനും വൈദഗ്ധ്യം നേടാനും ഹീറോ ഇലക്ട്രിക് അടുത്തിടെ റെഡി അസിസ്റ്റുമായി കൈകോർത്തതും ശ്രദ്ധേയമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങുന്നവർക്ക് ഇൻസ്‌റ്റാൾമെന്റ് സൗകര്യം നൽകുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഹീറോ ഇലക്ട്രിക് ഒരു സഖ്യവും രൂപീകരിച്ചിട്ടുണ്ട്.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

ഇഎംഐ ഓപ്ഷനുകൾ 10,000 രൂപയ്ക്ക് 251 രൂപയിൽ നിന്ന് 4 വർഷത്തേക്ക് ആരംഭിക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ എസ്ബിഐ ഈസി റൈഡ് ലോണിന് കീഴിലും ഓഫറുകൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മഹീന്ദ്ര ഗ്രൂപ്പുമായുള്ള സംയുക്ത പങ്കാളിത്തവും അവരുടെ ആദ്യത്തെ സംയുക്ത ഇലക്ട്രിക് ഇരുചക്ര വാഹനവുമായി ഒപ്റ്റിമ സ്കൂട്ടറിന്റെ പുതുക്കിയ പതിപ്പും കഴിഞ്ഞ ദിവസം ഹീറോ അവതരിപ്പിച്ചിരുന്നു.

സ്റ്റൈലിഷ്, ഫീച്ചർ റിച്ച്; പുതിയ Eddy ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തി ഹീറോ

രണ്ട് കമ്പനികളും സംയുക്തമായി വിതരണ ശൃംഖലയും പങ്കിട്ട പ്ലാറ്റ്‌ഫോമും വികസിപ്പിക്കും. കൂടാതെ മഹീന്ദ്ര ഗ്രൂപ്പ് അതിന്റെ പിതാമ്പുര പ്ലാന്റിൽ ഒപ്റ്റിമ, NYX ഇ-സ്‌കൂട്ടറുകൾ നിർമിക്കുകയും ചെയ്യും. ഇതിനു പുറമെ മഹീന്ദ്രയുടെ പൂഷോ മോട്ടോർസൈക്കിൾ നിരയുടെ വൈദ്യുതീകരണത്തിനായി രണ്ട് കമ്പനികളും പ്രവർത്തിക്കുമെന്നതും ഈ പങ്കാളിത്തത്തിന്റെ ഭാഗമാണ്.

More from DriveSpark

Article Published On: Tuesday, March 1, 2022, 19:07 [IST]
English summary
Hero electric introduced new eddy scooter in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X