വെല്ലുവിളി എൻഫീൽഡിനോട്, പുതിയ ഹീറോ-ഹാർലി മോഡൽ അടുത്ത വർഷം യാഥാർഥ്യമാവും
ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിന് അമേരിക്കൻ സൂപ്പര്‍ ബൈക്ക് ബ്രാൻഡായ ഹാർലി ഡേവിഡ്‌സണ്‍ കൈകൊടുത്തിട്ട് നാളിമ്മിണിയായി. ഈ കൂട്ടായ്‌മയിൽ നിന്നും ഇതുവരെ ഒരു മോഡലും രൂപംകൊണ്ടില്ലെങ്കിലും ഒടുവിൽ ഇത് യാഥാർഥ്യമാവാൻ പോവുകയാണ്.
ഹീറോയും ഹാർലിയും തമ്മിലുള്ള സംയുക്തസംരംഭം ആഗോളതലത്തിലും ഇന്ത്യൻ വിപണിയിലും പുതിയ മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാർത്ത. മിഡിൽവെയ്റ്റ് സെഗ്‌മെന്റിൽ (350-850 സിസി) പുതിയ മോട്ടോർസൈക്കിൾ 2023-24 അവസാനത്തോടെ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

റോയൽ എൻഫീൽഡിനെ വെല്ലുവിളിച്ചുകൊണ്ടാവും ഹീറോ-ഹാർലിയുടെ പുതിയ മിഡിൽവെയ്റ്റ് മോഡൽ വിൽപ്പനയ്ക്ക് എത്തുക. നിലവിൽ ഇന്ത്യയില്‍ ഹാര്‍ലിയുടെ ബൈക്കുകള്‍ വില്‍ക്കുന്നത് ഹീറോയാണ്. ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കുന്ന ബൈക്ക് അന്ന് മുതല്‍ ചര്‍ച്ചകളിലുണ്ട്. ഹീറോ മോട്ടോകോര്‍പ്, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നീ രണ്ട് ബ്രാന്‍ഡുകളിലും ബൈക്കുകള്‍ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാനാണ് പദ്ധതി.
അതായത് പുതിയ മോട്ടോർസൈക്കിളിന് രണ്ട് വ്യത്യസ്ത ഡെറിവേറ്റീവുകൾ ഉണ്ടായിരിക്കുമെന്ന് സാരം. കൂടാതെ ഹീറോ മോട്ടോകോർപിന്റെയും ഹാർലി-ഡേവിഡ്‌സണിന്റെയും വിൽപ്പന ചാനലുകൾ വഴി ഇവ വെവ്വേറെ വിൽക്കും. ഹീറോയും ഹാർലിയും സഹകരിച്ച് വികസിപ്പിക്കുന്ന പ്രീമിയം മോഡലുകളുടെ ശ്രേണിയിൽ ആദ്യത്തേതായിരിക്കും ഇത്. ആദ്യ മോഡൽ ക്ലിക്കായാൽ പുതുനിര തന്നെ ഇരുബ്രാൻഡുകളും കൈകോർത്ത് അണിനിരത്തുകയും ചെയ്യും.
അടുത്ത രണ്ട് വർഷത്തെ സമയപരിധിക്കുള്ളിൽ പ്രീമിയം സെഗ്മെന്റുകളിലും ലാഭകരമായ സെഗ്‌മെന്റുകളിലും തങ്ങൾ ഹാർലിയുമായി സംയുക്തമായി വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമിലും മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഹീറോ മോട്ടോകോർപിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിരഞ്ജൻ ഗുപ്ത പറഞ്ഞു. നിലവില്‍ 1.5 ലക്ഷത്തിന് മുകളില്‍ വിലവരുന്ന മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ 75 ശതമാനം വിപണി വിഹിതവുമായി റോയല്‍ എന്‍ഫീല്‍ഡാണ് മുന്നില്‍. ഈ കുത്തക എങ്ങനെ മറികടക്കുമെന്നതാവും ബ്രാൻഡിനെ സംബന്ധിച്ച് കടുപ്പമേറിയ കാര്യം.
350-850 സിസി വിഭാഗത്തിലുള്ള ബൈക്കുകൾ ഉൾപ്പെടുന്ന മിഡിൽ വെയ്റ്റ് സെഗ്‌മെന്റിൽ 75 ശതമാനം വിപണി വിഹിതവുമായി റോയൽ എൻഫീൽഡാണ് ആധിപത്യം പുലർത്തുന്നത്. ഈ കുത്തക തകർക്കാൻ ഹോണ്ടയുൾപ്പടെയുള്ള പ്രമുഖർ ദീർഘ നാളുകളായി ശ്രമിക്കുകയാണെങ്കിലും ഒന്നും കാര്യമായ ഫലം ഉണ്ടാക്കുന്നില്ലെന്നു വേണം പറയാൻ. ഹോണ്ട, ടിവിഎസ്, കെടിഎം, ബിഎംഡബ്ല്യൂ, കവാസാക്കി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സാന്നിധ്യമുള്ള മിഡില്‍ വെയിറ്റ് സെഗ്മെന്റില്‍ 6,700-7,000 യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്.
പുതിയ ഹീറോ-ഹാർലി മോട്ടോർസൈക്കിൾ വികസനത്തിന്റെ വിപുലമായ ഘട്ടങ്ങളിലാണ്. ഇത് 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആഗോളതലത്തിൽ ഹാർലിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറായിരിക്കും വരാനിരിക്കുന്ന ഈ മോഡൽ. കുറഞ്ഞ ചെലവിലുള്ള മാസ് സെഗ്‌മെന്റിൽ ഹാർലിയുടെ രണ്ടാമത്തെ ശ്രമമാണിത്. സ്ട്രീറ്റ് 750 സിസിയും സ്ട്രീറ്റ് റോഡും മാസ് സെഗ്മെന്റിൽ കമ്പനി അവതരിപ്പിച്ചിരുന്നു.
എന്നിരുന്നാലും രണ്ട് മോഡലുകളും 2021-ൽ നിർത്തലാക്കി. നിലവിൽ ഞങ്ങളുടെ വിപണിയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഹാർലി ഡേവിഡ്‌സൺ ബൈക്ക് 11.97 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള അയൺ 883 ആണ്. ഹീറോയും ഹാർലിയും മാത്രമല്ല, ബജാജ്-ട്രയംഫ്, ടിവിഎസ്-ബിഎംഡബ്ല്യു ജെവി എന്നിവയും ഒന്നിലധികം മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളുകളിൽ പ്രവർത്തിക്കുന്നുണ്ട്.
നവീകരിച്ച വിൽപ്പന ശൃംഖലയിലൂടെയും തീവ്രമായ വിപണനത്തിത്തിലൂടെയും ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയിൽ ജീവശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയിലെ 1000 സിസിക്ക് മുകളിലുള്ള സെഗ്‌മെന്റിൽ ഹാർലി അതിന്റെ വിപണി നേതൃത്വം വീണ്ടെടുത്തു. ബ്രാൻഡിന്റെ അമേരിക്ക 1250 സ്‌പെഷ്യൽ, സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിളുകൾക്ക് വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications








