XPulse 200 മോഡലുകൾക്ക് വില വർധിപ്പിച്ച് Hero, ഇനി അധികം മുടക്കേണ്ടത് 3,628 രൂപ
ഗോ-എനിവെയർ മോട്ടോർസൈക്കിൾ ശ്രേണിയായ എക്സ്പൾസ് 200 മോഡലുകളുടെ വില വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. ജൂലൈ ഒന്നു മുതൽ പുതുക്കിയ വില നിലവിൽ വന്നിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഹീറോ എക്‌സ്പൾസ് 200 മോഡലിന് പോയ മെയ് മാസവും കമ്പനി വില പരിഷ്ക്കരണം നടത്തിയിരുന്നു. അന്ന് നാമമാത്രമായ വർധനവായിരുന്നു കമ്പനി നടപ്പിലാക്കിയിരുന്നതെങ്കിൽ ഇത്തവണ അതുപറയാനാവില്ല എന്നതാണ് ശ്രദ്ധേയം.

എക്സ്പൾസ് 2-വാൽവ് പതിപ്പിന് നേരത്തെയുണ്ടായിരുന്ന 1,23,150 രൂപയുടെ എക്സ്ഷോറൂം വിലയിൽ നിന്നും 3,628 രൂപ കൂടി 1,26,778 രൂപയായി മാറി. അതേസമയം അഡ്വഞ്ചർ ബൈക്കിന്റെ പുതിയ 4-വാൽവ് വേരിയന്റിനും 1,32,350 രൂപയിൽ നിന്നും 3,628 രൂപ തന്നെയാണ് ഹീറോ ഉയർത്തിയിരിക്കുന്നത്.
MOST READ: വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

ഇനി മുതൽ ഈ പതിപ്പ് സ്വന്തമാക്കണമെങ്കിൽ 1,35,978 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.അധികമാർക്കും പരിചയമില്ലെങ്കിലും കൂടുതൽ റോഡ് അധിഷ്ഠിതമായ എക്‌സ്‌പൾസ് T മോഡലിനും സമാനമായ വില വർധനവാണ് ഹീറോ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. 1,20,650 രൂപ വിലയുണ്ടായിരുന്ന എക്‌സ്‌പൾസ് T വേരിയന്റിന് ജൂലൈ മുതൽ 1,24,278 രൂപയാണ് മുടക്കേണ്ടി വരിക.

എക്സ്പൾസ് 200 ശ്രേണിയിലെ മൂന്ന് മോഡലുകൾക്കും 3,268 രൂപയുടെ ഏകീകൃത വില വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് സാരം. അതിശയിപ്പിക്കുന്ന വർധനവ് അല്ലെങ്കിലും ഏറ്റവും പുതിയ വിലകളുടെ ഭാരം സാധ്യതയുള്ള ഉപഭോക്താക്കൾക്ക് അനുഭവപ്പെടുമെന്ന് ഉറപ്പാണ്. നിലവിൽ ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന മോഡലുകളിൽ ഒന്നാണ് ഹീറോയുടെ ഈ അഡ്വഞ്ചർ ബൈക്ക്.

ആയതിനാൽ എക്സ്പൾസ് 200 മോഡലിന്റെ ഹാർഡ്‌കോർ റാലി പതിപ്പിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനിയിപ്പോൾ. അഡ്വഞ്ചർ ബൈക്കിന്റെ സ്റ്റാൻഡേർഡ് 4V പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 17 മില്ലീമീറ്റർ നീളമുള്ള വീൽബേസും റാലി കിറ്റ് ഘടിപ്പിച്ച എക്സ്പൾസിനേക്കാൾ 8 മില്ലീമീറ്ററിന്റെ അധിക നീളവുമാണ് വരാനിരിക്കുന്ന പുത്തൻ റാലി വേരിയന്റിലെ ഏറ്റവും വലിയ മാറ്റം.

വ്യത്യസ്‌ത സസ്പെൻഷൻ സെറ്റപ്പോ നിന്നോ അല്ലെങ്കിൽ ഒരുപക്ഷേ മാറ്റം വരുത്തിയ റേക്കോ പുത്തൻ എക്സ്പൾസ് ഹാർഡ്‌കോർ റാലി പതിപ്പിലേക്ക് ഹീറോ കൊണ്ടുവന്നേക്കാം. പുതിയ ബോഡി കിറ്റ്, പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് തുടങ്ങിയവയും ബ്രാൻഡ് എക്സ്പൾസിലേക്ക് കൊണ്ടുവരും.

എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. എക്സ്പൾസിലെ 4V വേരിയന്റിലെ 199.5 സിസി സിംഗിള്‍-സിലിണ്ടര്‍ ഫ്യൂവല്‍-ഇഞ്ചക്റ്റഡ് ഓയില്‍-കൂള്‍ഡ് എഞ്ചിന് 8,500 rpm-ല്‍ 18.8 bhp കരുത്തും 6,500 rpm-ല്‍ 17.35 Nm torque ഉം നൽകാൻ പ്രാപ്‌തമാണ്.

അതേ എഞ്ചിന്റെ 2V പതിപ്പ് 17.8 bhp പവറിൽ 16.45 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്. രണ്ട് മോഡലുകളും അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോംപാക്ട് ടെയില്‍ സെക്ഷന്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍, സിംഗിള്‍ പീസ് സീറ്റ് സജ്ജീകരണം തുടങ്ങിയ സവിശേഷതകളുമായാണ് അഡ്വഞ്ചർ ബൈക്ക് വിപണിയിലേക്ക് എത്തുന്നത്.

സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റം, 190 മില്ലീമീറ്റർ സസ്പെന്‍ഷന്‍ ട്രാവലുള്ള 37 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, 10-സ്റ്റെപ്പ് പ്രീലോഡ്-അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്ക് എന്നിവയാണ് ഹീറോ എക്‌സ്‌പൾസിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍. 13 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയാണ് മോട്ടോർസൈക്കിളിനുള്ളത്.

157 കിലോഗ്രാമിന്റെ കുറഞ്ഞ ഭാരമാണ് എക്‌സ്‌പൾസിനെ ഈ സെഗ്മെന്റിൽ വേറിട്ടു നിർത്തുന്നത്. ഓഫ്-റോഡിംഗിൽ അനായാസമായി കൈകാര്യം ചെയ്യാനാവുന്നത് ഇതിനെ പ്രിയങ്കരമാക്കുന്നതിൽ സഹായകരമായ മറ്റൊരു വസ്‌തുത.


Click it and Unblock the Notifications








