സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

സൂപ്പർ ഹോട്ട് സ്പോർട്‌സ് മോട്ടോർസൈക്കിളായ CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. കാര്യം ഏപ്രിൽ ഫൂളാണെന്നു കരുതി തെറ്റിധരിക്കേണ്ട. സംഭവമുള്ളതാണ്.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

ഏകദേശം 33 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച CBR1000RR-R ഫയർബ്ലേഡിന് നിലവിൽ 23.56 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഏറ്റവും പുതിയ വില പരിഷ്ക്കാരത്തിനെ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്‌താവ പുറത്തുവിട്ടിട്ടില്ലെങ്കിലും പുതുക്കിയ വില ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

ഇന്ത്യയിലെ ഈ സെഗ്മെന്റിലെ ഹോണ്ടയുടെ പ്രധാന എതിരാളികളായ മറ്റ് ബൈക്കുകളേക്കാൾ ഏകദേശം ഇരട്ടി വിലയുള്ളതാണ് ഫയർബ്ലേഡ്. കവാസാക്കി ZX-10R പതിപ്പിന് രാജ്യത്ത് 15.83 ലക്ഷം രൂപയും ഡ്യുക്കാട്ടി പാനിഗാലെ V4 മോഡലിന് 23.50 ലക്ഷം രൂപയും അപ്രീലിയ RSV4-ന് 23.69 ലക്ഷം രൂപയും മാത്രമാണ് വില വരുന്നത്.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

പുതിയ പരിഷ്ക്കാരത്തോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഹോണ്ടയുടെ CBR1000RR-R ഫയർബ്ലേഡിന് സാധിക്കും. RC213V-S സ്ട്രീറ്റ്-ലീഗൽ മോട്ടോജിപി മെഷീനിൽ നിന്നുള്ള പഠനങ്ങൾ ഉപയോഗിച്ചാണ് പുതിയ ഫയർബ്ലേഡ് രൂപപ്പെട്ടതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് അടിത്തട്ടിൽ നിന്ന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നതു കൂടാതെ അതിന്റെ എഞ്ചിൻ, ഹാൻഡ്‌ലിംഗ്, എയറോഡൈനാമിക്‌സ് എന്നിവ 'ഔട്ട്‌റൈറ്റ് ട്രാക്ക് പെർഫോമൻസിനായി' ട്യൂൺ ചെയ്തിരിക്കുന്നതും ശ്രദ്ധേയമാണ്.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

കമ്പനിയുടെ റേസ് ബൈക്കിൽ നിന്നും പൂർണാമായും പ്രചോദനം ഉൾക്കൊണ്ടാണ് ഫയർബ്ലേഡ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. RC213V-S 'സ്ട്രീറ്റ്-ലീഗൽ മോട്ടോജിപി മെഷീന്റെ' എഞ്ചിനും ഷാസി സാങ്കേതികവിദ്യയും RC213V മോട്ടോജിപി ബൈക്കിന്റെ എയറോഡൈനാമിക്സും ഈ മെഷീനുകൾ സൃഷ്ടിക്കുന്നതിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന വസ്തുതയും കമ്പനി പറയുന്നു.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

ഫയര്‍ബ്ലേഡ്, ഫയര്‍ബ്ലേഡ് എസ്‍പി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് CBR1000RR-R ഇന്ത്യയിലെത്തുന്നത്. റേസിംഗ് പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഈ സൂപ്പർ സ്പോർട്‌സ് ബൈക്ക് പോയ വർഷം വിൽപ്പനയ്ക്ക് എത്തിയത്.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

സ്മാര്‍ട്ട് ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍, രണ്ടു തലത്തിലെ എബിഎസോടു കൂടിയ 330 mm ഡിസ്‌ക്കുകളുടെ ബ്രെംബോസ്റ്റൈല്‍മ ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയ സവിശേഷതകളും ഹോണ്ട CBR1000RR-R പതിപ്പിന്റെ പ്രധാന സവിശേഷതകളാണ്.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

ശരിക്കും പറഞ്ഞാൽ 1992-ൽ അവതരിപ്പിച്ച ഹോണ്ടയുടെ ഐക്കണിക് മോഡലാണ് ഫയർബ്ലേഡ്. തുടർന്ന് ട്രാക്കിലും പുറത്തും ഒരു പാരമ്പര്യം സൃഷ്ടിച്ചുകൊണ്ട് അവിശ്വസനീയമായ 1000 സിസി മെഷീനായി ഈ സൂപ്പർബൈക്ക് പരിണമിക്കുകയായിരുന്നു. തുടർന്ന് ഫയർബ്ലേഡ് എന്ന ഇതിഹാസം കാലക്രമേണ വികസിച്ചു.തുടർന്ന് 2020 ലാണ് ഹോണ്ട റേസിംഗ് കോർപ്പറേഷനുമായി ചേർന്ന് സൃഷ്‌ടിച്ച രണ്ട് പുതിയ വകഭേദങ്ങൾ വിപണിയിൽ എത്തിയത്.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

14,500 rpm-ൽ 160Kw (217.5 bhp) പരമാവധി പവറും 12,500 rpm-ൽ 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1000 സിസി ലിക്വിഡ്-കൂൾഡ് 4-സ്ട്രോക്ക് 16-വാൽവ് DOHC ഇൻലൈൻ 4 എഞ്ചിനാണ് ബൈക്കിന്റെ ഹൃദയഭാഗത്തുള്ളത്. എഞ്ചിൻ ക്വിക്ക് ഷിഫ്റ്ററോടു കൂടിയ 6 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിരിയിരിക്കുന്നതും.

സംഭവം ഏപ്രിൽ ഫൂളൊന്നുമല്ല, CBR1000RR-R ഫയർബ്ലേഡിന് 10 ലക്ഷം രൂപയോളം വില കുറച്ച് Honda

ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് പേൾ മോറിയോൺ ബ്ലാക്ക് എന്നിങ്ങനെ 2 നിറങ്ങളിൽ ഹോണ്ട CBR1000RR-R തെരഞ്ഞെടുക്കാൻ സാധിക്കും. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഡീലർഷിപ്പായ ബിംഗ് വിംഗ് ഷോറൂമുകളിലൂടെ മാത്രമാണ് മോഡലിന്റെ വിൽപ്പന നടക്കുന്നത്.

More from DriveSpark

Article Published On: Saturday, April 2, 2022, 11:04 [IST]
English summary
Honda cbr1000rr r fireblade super sports bike price down by 10 lakh in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X