ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

ഇന്ത്യൻ വിപണിയിൽ രണ്ടാംവരവിന് തയാറെടുക്കുകയാണ് ഹോണ്ട CBR150R. എൻട്രി ലെവൽ പെർഫോമൻസ് അധിഷ്‌ഠിത ബൈക്കുകളോട് വർധിച്ചുവരുന്ന മുൻഗണന കാരണമാണ് ഈ തീരുമാനത്തിലേക്ക് ജാപ്പനീസ് ബ്രാൻഡ് എത്തിയിരിക്കുന്നത്.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

അതിന്റെ ഭാഗമായി പുതിയ CBR150R പെർഫോമൻസ് മോഡലിനായി കമ്പനി പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാംവരവിൽ യമഹ R15 V4 പോലുള്ളവയുമായാകും ഇതിഹാസതാരം മാറ്റുരയ്ക്കുക. ഷാർപ്പ് നോസും എയറോഡൈനാമിക് ബോഡി പാനലുകളുമുള്ള ഒരു യഥാർഥ റേസ് മെഷീനാണ് CBR150R.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

ഹോണ്ട CBR ശ്രേണിയിലെ വലിയ മോഡലുകളായ CBR500R, CBR650R എന്നിവയിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടാണ് CBR150R കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മുൻവശത്ത് ബൈക്കിന് ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും ലഭിക്കുന്നു.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

കോം‌പാക്റ്റ് വിൻഡ്‌സ്‌ക്രീൻ, സ്‌പോർട്ടി റിയർ വ്യൂ മിററുകൾ, ലോ-സെറ്റ് വൈഡ് ഹാൻഡിൽബാർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്റ്റെപ്പ്-അപ്പ് സീറ്റുകൾ എന്നിവയാണ് എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

സൈഡ് പാനലുകൾ ബുദ്ധിപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നത് വിഷ്വൽ മികവിനായി മാത്രമല്ല, ഏറ്റവും കുറഞ്ഞ കാറ്റ് പ്രതിരോധം ഉറപ്പാക്കാനും കൂടിയാണെന്നതും ഹോണ്ടയുടെ മികവാണ്. കോൺട്രാസ്‌റ്റിംഗ് ഷേഡുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സിന്റെയും മിശ്രണം ബൈക്കിന്റെ സ്‌പോർട്ടി പ്രൊഫൈലിനെ കൂടുതൽ മെച്ചപ്പെടുത്തുന്നുമുണ്ട്.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

ഗോൾഡൻ നിറത്തിലുള്ള അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് ഹോണ്ട CBR150R മോട്ടോർസൈക്കിളിലെ മറ്റൊരു പ്രധാന ഹൈലൈറ്റാണ്. നിലവിൽ ആഗോള വിപണിയിലെ നിറസാന്നിധ്യമാണ് ഈ മോഡൽ. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ കളർ ഓപ്ഷനുകൾ വിപണിയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുമെന്നും സ്ഥിരീകരിക്കാനാവും.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

ഉദാഹരണത്തിന് ഇന്തോനേഷ്യയിൽ ബൈക്ക് ആറ് കളർ ഓപ്ഷനുകളിലാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മലേഷ്യയിൽ രണ്ട് കളർ ഓപ്ഷനുകൾ മാത്രമേയുള്ളൂ. വിക്ടറി ബ്ലാക്ക് റെഡ്, ഹോണ്ട റേസിംഗ് റെഡ്, ഡോമിനർ മാറ്റ് ബ്ലാക്ക്, കാൻഡി സിന്റിലേറ്റ് റെഡ്, മോട്ടോജിപി എഡിഷൻ എന്നിവ CBR150R സ്പോർട്‌സ് ബൈക്കിലെ ശ്രദ്ധേയമായ ചില നിറങ്ങളാണ്.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

അന്താരാഷ്‌ട്ര വിപണിയിൽ ലഭ്യമായവയെ അപേക്ഷിച്ച് ഇന്ത്യയ്‌ക്കുള്ള കളർ ഓപ്ഷനുകൾ വ്യത്യസ്തമായിരിക്കും. എർഗണോമിക്‌സിന്റെ കാര്യത്തിൽ ഹോണ്ട CBR150R മോഡലിന് മുന്നിലേക്ക് ചായുന്ന റൈഡിംഗ് സ്റ്റാൻസാണ് ഉള്ളത്. ലോ-സെറ്റ് ഹാൻഡിൽബാറും പിൻ-സെറ്റ് ഫൂട്ട് പെഗുകളുമായാണ് ഇത് വരുന്നത്. ഓപ്പൺ റോഡുകളിൽ ബൈക്കിന്റെ പെർഫോമൻസ് ഏവരെയും ആകർഷിക്കും.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

പക്ഷേ കനത്ത ട്രാഫിക്കിൽ സഞ്ചരിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. അന്താരാഷ്ട്ര വിപണികളിൽ ഹോണ്ട CBR150R മോട്ടോർസൈക്കിളിന് 149.2 സിസി, ലിക്വിഡ് കൂൾഡ് DOHC എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 9,000 rpm-ൽ പരമാവധി 17.1 bhp കരുത്തും 7,000 rpm-ൽ 14.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

ആറു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഹോണ്ടയുടെ എഞ്ചിൻ പ്രാഥമിക എതിരാളിയായ യമഹ R15 V4 പതിപ്പിന്റെ 18.4 bhp കരുത്തിൽ 14.2 Nm torque വികസിപ്പിക്കുന്ന 155 സിസി യൂണിറ്റിനേക്കാൾ അൽപം പവർ കുറഞ്ഞതാണ്. എങ്കിലും താരതമ്യേന കൂടുതൽ ടോർഖുള്ളത് CBR150R ബൈക്കിന്റെ കരുത്താകും.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

യമഹ R15 പോലെ തന്നെ ഹോണ്ട CBR150R ബൈക്കിലും അസിസ്റ്റും സ്ലിപ്പർ ക്ലച്ചുമാണുള്ളത്. കുറഞ്ഞ എഞ്ചിൻ ബ്രേക്ക് ഇംപാക്ട്, മെച്ചപ്പെട്ട മൊത്തത്തിലുള്ള റൈഡിംഗ് സുഖം, ഭാരം കുറഞ്ഞ ക്ലച്ച് ലിവർ പുൾ എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഒരു സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഒരു ഉയര്‍ന്ന എക്സ്ഹോസ്റ്റും ലഭിക്കുമെന്നതും മോട്ടോർസൈക്കിളിന്റെ മേൻമയാണ്.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

ഹോണ്ട CBR150R ൽ ഇൻവെർട്ടഡ് ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനോടു കൂടിയ ഡയമണ്ട് ഫ്രെയിമും പിന്നിൽ മോണോഷോക്കോടു കൂടിയ സ്വിംഗാർമുമാണ് കമ്പനി ഉപയോഗിക്കുന്നത്. ബൈക്കിന് രണ്ട് വശങ്ങളിലും 17 ഇഞ്ച് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 100/80 മുൻ ടയറുകളും 130/70 പിൻ ടയറുകളും ഉണ്ട്. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉണ്ട്.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

CBR150R മോഡലിനായി ബ്ലൂടൂത്ത് അധിഷ്ഠിത കണക്റ്റിവിറ്റി ഫീച്ചറുകൾ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. വൈ-കണക്‌ട് ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണി എതിരാളിയായ R15 ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ രണ്ടാംവരവിന് തയാറെടുത്ത് Honda CBR150R; ആകാംക്ഷയോടെ വാഹന ലോകം

CBR150R എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന് ആവശ്യമുള്ള വിൽപ്പന അളവ് സൃഷ്ടിക്കുന്നതിന് വില നിർണയം മത്സരാധിഷ്ഠിതമായിരിക്കണം. അതിനാൽ ഹോണ്ട ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നാണ് വിലയിരുത്തൽ.

More from DriveSpark

Article Published On: Friday, February 11, 2022, 11:21 [IST]
English summary
Honda cbr150r relaunching in india patent filed details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X