5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ ഷൈൻ 125 മോഡലിന് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ. ആകർഷകമായ ആനുകൂല്യങ്ങളാണ് മാർച്ച് മാസം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവതരിപ്പിക്കുന്നത്.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

ഈ പരിമിതകാല ഓഫറിന് കീഴിൽ ഷൈൻ 125 ബൈക്ക് വാങ്ങുന്നവർക്ക് 5,999 രൂപയുടെ കുറഞ്ഞ ഡൗൺ പേയ്‌മെന്റ്, അഞ്ച് ശതമാനം ക്യാഷ്ബാക്ക് (5,000 രൂപ വരെ), അല്ലെങ്കിൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. ഓഫർ 2022 മാർച്ച് 31 വരെ മാത്രമാണ് നൽകിയിരിക്കുന്നത്.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

മിനിമം ഇടപാട് തുകയായ 30,000 രൂപയ്ക്ക് മാത്രമാകും അഞ്ച് ശതമാനം ക്യാഷ്ബാക്ക് ബാധകമാവുകയുള്ളൂവെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള EMI ഇടപാടുകൾക്ക് മാത്രമേ ഈ ഓഫർ സാധുതയുള്ളൂ. ഹോണ്ട ജോയ് ക്ലബ് ലോയൽറ്റി അംഗത്വം വാങ്ങുമ്പോൾ 5 ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ബാധകമാണ്.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

ബ്രാൻഡിനായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് ഹോണ്ട ഷൈൻ. കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ 2022 ജനുവരിയിൽ ആഭ്യന്തര വിപണിയിൽ ഒരു കോടി യൂണിറ്റ് വിൽപ്പന നാഴികക്കല്ലും കൈവരിച്ചിരുന്നു. ബിഎസ്-VI കംപ്ലയിന്റ് ഹോണ്ട ഷൈൻ രണ്ട് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

അതിൽ മോട്ടോർസൈക്കിളിന്റെ ഡ്രം വേരിയന്റിന് 74,442 രൂപയും ഡിസ്ക് പതിപ്പിന് 78,842 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.പുതിയ ഹോണ്ട ഷൈൻ ബ്രാൻഡിന്റെ #AQuietRevolution ക്യാമ്പയിനിന് കീഴിലാണ് വരുന്നത്. ഇത് പേറ്റന്റ് നേടിയ ACG സ്റ്റാർട്ടർ മോട്ടോർ സാങ്കേതികവിദ്യ അവതരിപ്പിച്ചു.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ മെച്ചപ്പെട്ട പരിഷ്ക്കരണവും 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന PGM-FI എന്നറിയപ്പെടുന്ന പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ അല്ലെങ്കിൽ എന്നിവയ്‌ക്കൊപ്പമാണ് വരുന്നത്. കൃത്യമായി പറഞ്ഞാൽ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട ഷൈനിന്റെ ഹൃദയം.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

ഈ എയർ-കൂൾഡ് യൂണിറ്റ് 7500 rpm-ൽ പരമാവധി 10.74 bhp കരുത്തും 6000 rpm-ൽ 11 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എഞ്ചിൻ കിൽ സ്വിച്ച്, പാസ് സ്വിച്ച്, ഡിസി ഹെഡ്‌ലാമ്പ്, 5-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ, ഇക്വലൈസറോടുകൂടിയ ബ്രാൻഡിന്റെ തെളിയിക്കപ്പെട്ട കോംബി-ബ്രേക്ക് സിസ്റ്റം (CBS) എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകൾ.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലെ പ്രീമിയം ലുക്കിംഗ് ഓപ്ഷനുകളിലൊന്നാണ് ഹോണ്ട ഷൈമനെന്ന് നിസംശയം പറയാം. മോട്ടോർസൈക്കിളിൽ സ്‌പോർട്ടിനെസിന്റെ ഒരു സ്പർശം ചേർക്കാൻ ഹോണ്ടയെ ഗ്രാഫിക്സും ചേർത്തിട്ടുണ്ട്. ഇതിനു പുറമെ സൈഡ് ബോഡി പാനലുകൾ, എക്‌സ്‌ഹോസ്റ്റ് ഹീറ്റ് ഷീൽഡ്, ഹെഡ്‌ലാമ്പ് വൈസർ തുടങ്ങിയ ഭാഗങ്ങളിൽ ക്രോമിന്റെ ഉപയോഗവും ഹോണ്ട ഷൈനിൽ കാണാനാവും.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

വലുതും സൗകര്യപ്രദവുമായ ഇരിപ്പിടവും ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹോണ്ട ഷൈനിന്റെ പ്രത്യേകതയാണ്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

ഇൻഡസ്ട്രിയിലെ ആദ്യ ഓഫർ എന്ന നിലയിൽ പുതിയ ബിഎസ്-VI കംപ്ലയിന്റ് ഷൈനിനായി ഹോണ്ട 6 വർഷത്തെ വാറന്റി പാക്കേജ് (3 വർഷത്തെ സ്റ്റാൻഡേർഡ് + 3 വർഷം ഓപ്ഷണൽ എക്സ്റ്റൻഡഡ്) അവതരിപ്പിച്ചു. വിശ്വാസ്യതയുടെ കാര്യത്തിൽ ഹോണ്ട എപ്പോഴും മുൻപന്തിയിലാണെന്നതിൽ തർക്കമൊന്നുമില്ല.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

ബൈക്കിലെ മറ്റ് മെക്കാനിക്കൽ സവിശേഷതകളിൽ ബൈക്കിന്റെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. അതിൽ ഷൈനിന്റെ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

5,000 രൂപ വരെ ക്യാഷ്ബാക്ക്, Shine 125 മോട്ടോർസൈക്കിളിന് പ്രത്യേക ഓഫറുകളുമായി Honda

അതേസമയം ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന്റെ ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കുന്നുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ ഹോണ്ട ഷൈൻ 125 ഒരു കോടിയിലധികം ഉപഭോക്താക്കളെയാണ് ഇന്ത്യയിൽ നിന്നും മാത്രമായി കണ്ടെത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, March 14, 2022, 11:30 [IST]
English summary
Honda india announced special offers for shine 125
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X