Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

വാരിയോ 160 സ്‌പോർട്ടി സ്‌കൂട്ടറിന്റെ 2022 പതിപ്പ് ഇന്തോനേഷ്യയിൽ അവതരിപ്പിച്ചതിന് പിന്നാലെ അതിന്റെ ഗംഭീരമായ മോട്ടോജിപി എഡിഷനെയും കൂടി പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

ഈ മോട്ടോജിപി എഡിഷൻ കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്ന വേരിയോ 160 മോഡലിന്റെ നാല് യൂണിറ്റുകൾ മാത്രമാണ് ഹോണ്ട നിർമിച്ചിരിക്കുന്നത് എന്നതും കൗതുകകരമായ വസ്‌തുതയാണ്. അവയിൽ രണ്ടെണ്ണം '93', 44 എന്നീ നമ്പരുകളും സ്‌കൂട്ടറിൽ ചേർത്തിട്ടുണ്ട്.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

അവ യഥാക്രമം ടീമിന്റെ ഔദ്യോഗിക മോട്ടോ ജിപി റൈഡർമാരായ മാർക്ക് മാർക്വസും പോൾ എസ്പാർഗാരോയും ഉപയോഗിക്കുന്ന നമ്പരിനെ അനുസ്‌മരിപ്പിക്കുന്നതിനായാണ്. ബാക്കിയുള്ള രണ്ടെണ്ണം പാഡോക്ക് ക്രൂവിന് ചുറ്റും ഉപയോഗിക്കാനാവും നിയഗിക്കപ്പെടുക. പ്രീ-സീസൺ ടെസ്റ്റുകളിലും പ്രധാന മത്സരങ്ങളിലും ഈ ഹോണ്ട സ്കൂട്ടറുകൾ ഉപയോഗിക്കും.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

ഇത് സാധാരണ സ്കൂട്ടറിന് സമാനവും മെക്കാനിക്കലും അതിന്റെ സവിശേഷതകളും കണക്കിലെടുത്താണ് പൂർണമായും നിർമിച്ചിരിക്കുന്നത്. ഹോണ്ട വേരിയോ 160 അതിന്റെ സ്റ്റോക്ക് രൂപത്തിൽ പോലും ഷാർപ്പ് ഡിസൈൻ ലൈനുകളുടെ അകമ്പടിയോടെ മസ്ക്കുലർ ഫ്രണ്ട് ആപ്രോൺ കൊണ്ട് തകർപ്പൻ ലുക്കും ഫീലുമാണ് നൽകുന്നത്.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

ഓറഞ്ചും ചുവപ്പും നിറത്തിലുള്ള മോട്ടോജിപി നിറം സ്പോർട്ടി സ്‌കൂട്ടറിന്റെ വിഷ്വൽ അപ്പീൽ തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ഉയർത്തുന്നു. സ്‌കൂട്ടറിന്റെ ലിമിറ്റഡ് എഡിഷൻ പ്രൊഡക്ഷൻ പതിപ്പ് ഹോണ്ട ഉടൻ പുറത്തിറക്കിയാൽ അതിശയിക്കാനൊന്നുമില്ല, നിലവിൽ ബൈക്കിനെ വിപണിയിൽ വിൽക്കാൻ ജാപ്പനീസ് ബ്രാൻഡിന് ഉദ്ദേശമൊന്നുമില്ല.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

വേരിയോ സ്‌കൂട്ടർ നിര 2006 മുതൽ വിദേശ വിപണികളിലെ നിറ സാന്നിധ്യമായ മാക്‌സി സ്‌കൂട്ടറാണ്. നിലവിൽ സ്കൂട്ടർ അതിന്റെ ഏഴാം തലമുറ ആവർത്തനത്തിലാണ് പ്രവർത്തിക്കുന്നത്. മാക്‌സി സ്‌കൂട്ടറുകളുടെ സ്‌റ്റൈലിംഗിനെ അനുകരിക്കുന്ന കൂടുതൽ ആകർഷകവും ഷാർപ്പുമായ സ്‌റ്റൈലിംഗ് തന്നെയാണ് മോഡലിന്റെ സെല്ലിംഗ് പോയിന്റ്.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

എന്നിരുന്നാലും വേരിയോ 160 ശരിയായ മാക്സി സ്റ്റൈൽ സ്കൂട്ടറല്ല. 15 bhp കരുത്തിൽ 13.4 Nm torque പുറപ്പെടുവിക്കാൻ ശേഷിയുള്ള 160 സിസി എഞ്ചിനാൽ ചലിപ്പിക്കുന്ന 160 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വേരിയോ 160 മോഡലിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

14 ഇഞ്ച് അലോയ് വീലുകളിലാണ് വേരിയോ 160 നിരത്തിലെത്തുന്നത്. 18 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ്, യുഎസ്ബി ചാർജിംഗ് പോർട്ട്, എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ഒരു കൂട്ടം പ്രായോഗിക സവിശേഷതകളും ഇതിന് ലഭിക്കുന്നു. കൂടാതെ, ഒരു പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റവും ഒരു കൂട്ടം ഡാറ്റ കാണിക്കുന്ന ഒരു പൂർണ-ഡിജിറ്റൽ കൺസോളും ഉണ്ട്.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

സ്റ്റാൻഡേർഡ് മോഡൽ ഫ്ലോർബോർഡ്, എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, അലോയി വീലുകൾ, റിയർവ്യൂ മിററുകൾ, ഹാൻഡിൽബാറിലെ ഒരു ചെറിയ വൈസർ എന്നിവ പോലുള്ള ബ്ലാക്ക്ഡ് പാനലുകൾ സ്‌കൂട്ടറിന് ആകർഷകവും സ്‌പോർട്ടിയുമായ രൂപവുമാണ് നൽകുന്നത്.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

ഡ്യുവൽ-ചാനൽ എബിഎസ് ഉപയോഗിച്ച് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ഹോണ്ട വേരിയോ 160 പതിപ്പിന്റെ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. സ്റ്റാൻഡേർഡ് സ്‌കൂട്ടർ ഇന്തോനേഷ്യൻ വിപണിയിൽ CBS, ഡ്യുവൽ ചാനൽ ABS എന്നീ രണ്ട് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഹോണ്ട വേരിയോ 160 ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കില്ല.

Vario 160 സ്പോർട്ടി സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷനുമായി Honda

എന്നിരുന്നാലും സ്കൂട്ടറിന്റെ പ്രധാന എതിരാളി യമഹ എയ്റോക്സ് 155 ഇന്ത്യയിൽ വിൽക്കുന്നതിനാൽ സമീപ ഭാവിയിൽ ഇന്ത്യയിലേക്ക് മോഡൽ എത്തിയേക്കാം. നിലവിൽ മാക്‌സി സ്‌കൂട്ടറുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണെന്നതും ജാപ്പനീസ് ബ്രാൻഡിനെ ആകർഷിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Saturday, February 12, 2022, 13:02 [IST]
English summary
Honda introduced new vario 160 motogp edition but scooter is not for sale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X