പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട ഇരുചക്ര വാഹന നിർമാതാക്കളാണ് ഹോണ്ട. ഇന്ത്യയിൽ പോലും ജാപ്പനീസ് ബ്രാൻഡിന് വൻ ആരാധക നിരയാണുള്ളത്. ആക്‌ടിവയിലൂടെ നേടിയെടുത്ത വിജയം കമ്പനി അതിന്റെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലൂടെയും സ്പോർട്‌സ് ബൈക്കുകളിലൂടെയും വരെ രാജ്യത്ത് നേടിയെടുത്തിട്ടുണ്ട്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

എല്ലാ ആഗോള വിപണികളിലെയും വിൽപ്പനയും ഉത്പാദനവും കൂടി കണക്കിലെടുക്കുമ്പോൾ ഹോണ്ട ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ കമ്പനികളിലൊന്നാണ്. ബ്രാൻഡിന്റെ CBR ശ്രേണി നമ്മുടെ വിപണിയിൽ ഇല്ലെങ്കിലും ഒരുകാലത്ത് നേടിയെടുത്ത വിജയം ഇന്നും ഒരു വലിയ ആരാധകവൃന്ദത്തെ നിലനിർത്താൻ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഹോണ്ടയുടെ ഫുൾ ഫെയർഡ് സ്‌പോർട്ടി മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അപൂർവയിനമാണെങ്കിലും മറ്റ് അന്താരാഷ്ട്ര വിപണികളിൽ കമ്പനി നിറഞ്ഞാടുകയാണ്. ദേ ഇപ്പോൾ ഇന്തോനേഷ്യയിൽ പരിഷ്ക്കരിച്ച 2023 മോഡൽ CBR250RR അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഇന്ത്യയിൽ അന്യംനിന്നു പോയെങ്കിലും ഇന്നും നമ്മുടെ രാജ്യത്തെ മോട്ടോർസൈക്കിൾ പ്രേമികൾ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഹോണ്ട CBR250RR. 2016-ൽ ആഗോള വിപണിയിൽ ആദ്യമായി അവതരിപ്പിച്ച ഈ ക്വർട്ടർ ലിറ്റർ സ്പോർട്‌സ് ബൈക്കിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

2023 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബൈക്ക് കൂടുതൽ പുതുമയോടെ നിലനിർത്താൻ കമ്പനിക്കായി. അപ്‌ഡേറ്റ് പുത്തൻ ഡിസൈൻ കൊണ്ടുവരിക മാത്രമല്ല, കുറച്ച് ഫീച്ചറുകൾ അധികമായി കൊണ്ടുവരാൻ കൂടി ഹോണ്ട ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ കൂടുതൽ ഷാർപ്പായ സ്റ്റൈലിംഗാണ് ജാപ്പനീസ് ബ്രാൻഡ് പുതി. മോഡലിന് സമ്മാനിച്ചിരിക്കുന്നത്. 2023 ഹോണ്ട CBR250RR മോട്ടോർസൈക്കിളിന് ഒരു പുതിയ ഫെയറിംഗ് ഒരുക്കിയിരിക്കുന്നത് പുതുമ നൽകുന്ന കാര്യമാണ്. അത് മുൻ ഡിസൈനിനേക്കാൾ അൽപ്പം കൂടുതൽ ആക്രമണാത്മകമായ ശൈലിയാണ് കാത്തുസൂക്ഷിക്കുന്നത്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

പരിഷ്ക്കാരങ്ങളോടെ എത്തുന്ന 2023 CBR250RR പുതുപുത്തൻ ഗ്രാഫിക്സും കളർ ഓപ്ഷനുമാണ് പരിചയപ്പെടുത്തുന്നത്. എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി നൽകിയപ്പോൾ ടേൺ ഇൻഡിക്കേറ്ററുകൾ ഹെഡ്‌ലൈറ്റുകൾക്ക് മുകളിലായാണ് സ്ഥാപിച്ചിരിക്കുന്നത്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബോഡി പാനലുകളും അതിന്റെ പിൻസീറ്റ് കൗളും പുതിയതാണെന്ന് ഹോണ്ട പറയുന്നു. 2023 CBR250RR ക്വാർട്ടർ ലിറ്റർ സ്പോർട്‌സ് ബൈക്കിന് ഇപ്പോൾ ഗോൾഡൻ നിറത്തിൽ ഒരുക്കിയിരിക്കുന്ന അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് മുൻവശത്തെ സസ്പെഷനായി നിയോഗിച്ചിരിക്കുന്നത്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഇത് ഷോവയിൽ നിന്നുള്ള SFF-BP (പ്രത്യേക ഫോർക്ക് ഫംഗ്ഷൻ - ബിഗ് പിസ്റ്റൺ) യൂണിറ്റാണ്. പിന്നിലെ സസ്പെൻഷൻ അലുമിനിയം സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന മോണോ ഷോക്ക് ആണ്. 1,385 മില്ലീമീറ്റർ വീൽബേസ് മുൻമോഡലിനെ അപേക്ഷിച്ച് ഇപ്പോൾ 4 mm ചെറുതായതിനാൽ ബൈക്കിന് മികച്ച കോർണറിംഗ് കഴിവുണ്ട്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

എഞ്ചിനിലേക്ക് വരുമ്പോൾ 2023 ഹോണ്ട CBR250RR 249.7 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. പുനർനിർമിച്ച എഞ്ചിൻ ഹെഡ് ഉപയോഗിച്ച് കംപ്രഷൻ അനുപാതം ചെറുതായി ഉയർത്താൻ ഹോണ്ടയ്ക്ക് കഴിഞ്ഞു. ഇത് പുതിയ മോഡലിന് 13,000 rpm-ൽ 42 bhp പവറും 11,000 rpm-ൽ 25 Nm torque ഉം സൃഷ്ടിക്കാൻ അനുവദിക്കുന്നു.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

2020 മോഡലിൽ പെർഫോമൻസ് കണക്കുകൾ 40 bhp, 25 Nm torque എന്നിങ്ങനെയായിരുന്നു. ഡ്യുവൽ ചാനൽ എബിഎസ്, മൂന്ന് റൈഡിംഗ് മോഡുകൾ, ക്വിക്ക് ഷിഫ്റ്റർ, സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ പോഡ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് സ്പോർട്‌സ് ബൈക്കിലെ മറ്റ് സവിശേഷതകൾ. 14.5 ലിറ്റർ ഫ്യുവൽ ടാങ്കുള്ള 2023 ഹോണ്ട CBR250RR-ന് 168 കിലോഗ്രാം ഭാരമാണുള്ളത്.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഇത് നല്ല പവർ ടു വെയ്റ്റ് അനുപാതം നൽകുന്നു. ബ്രേവറി റെഡ് ബ്ലാക്ക്, മിസ്റ്റിക് ബ്ലൂ, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, ബ്ലാക്ക് ഫ്രീഡം, ഹോണ്ട ട്രൈക്കോളർ എന്നിങ്ങനെ അഞ്ച് നിറങ്ങളാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ബൈക്കിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പുത്തൻ ഡിസൈനും കൂടുതൽ പവറും! ഹോണ്ടയുടെ പുതിയ CBR250RR വിപണിയിൽ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ ഈ പവർ കണക്കിനൊപ്പം കെടിഎം RC390, ബിഎംഡബ്ല്യു G 310 RR, അപ്പാച്ചെ RR 310, തുടങ്ങിയ മോഡലുകളുമായി മത്സരിക്കാൻ സഹായകരമാവും. എന്തായാലും ആഭ്യന്തര വിപണിയിൽ ഈ ഇതിഹാസ മോഡലിനെ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് നിലവിൽ പദ്ധതികളൊന്നുമില്ല.

Most Read Articles

Malayalam
English summary
Honda launched 2023 model cbr250rr with new styling and more power
Story first published: Friday, September 23, 2022, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X