ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ആക്‌ടിവയ്ക്ക് പുതിയ പ്രീമിയം എഡിഷൻ വേരിയന്റ് സമ്മാനിച്ച് ഹോണ്ട. 75,400 രൂപയുടെ പ്രാരംഭ വിലയിലാണ് മോഡലിനെ കമ്പനി ഇപ്പോൾ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ഇതിന് നിലവിലെ ടോപ്പ് എൻഡ് ആക്‌ടിവ DLX വേരിയന്റിനേക്കാൾ കൃത്യം 1,000 രൂപയുടെ വില വ്യത്യാസം മാത്രമാണുള്ളത്. അതേസമയം സ്കൂട്ടറിന്റെ ബേസ് പതിപ്പായ ആക്‌ടിവ 6G സ്റ്റാൻഡേർഡ് വേരിയന്റിന്റെ എക്സ്ഷോറൂം വില 72,400 രൂപയിൽ നിന്നുമാണ് ആരംഭിക്കുന്നതും.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ആക്ടിവയുടെ പ്രീമിയം എഡിഷനിലൂടെ യുവതലമുറയെയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ഉന്നംവെക്കുന്നത്. സ്പോർട്ടി സ്കൂട്ടറുകൾക്ക് ഇന്ത്യയിൽ പ്രചാരമേറുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ നീക്കം. എന്നാൽ കാര്യമായ ഒരു മെക്കാനിക്കൽ പരിഷ്ക്കാരങ്ങളും മോഡലിന് നൽകിയിട്ടുമില്ലെന്നത് നിരാശയുളവാക്കുന്ന കാര്യമാണ്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ആക്ടിവ പ്രീമിയം എഡിഷന്റെ ഹാർഡ്‌വെയർ സവിശേഷതകളും മറ്റു ഫീച്ചറുകളും എല്ലാം മോഡലിന്റെ DLX വേരിയന്റിന് സമാനമായിരിക്കും. ആക്ടിവ അതിന്റെ പെപ്പി പെർഫോമൻസിനായി ഇതിനകം തന്നെ ജനപ്രിയമായതിനാൽ പെർഫോമൻസ് അപ്‌ഗ്രേഡുകൾ ആവശ്യമില്ലെന്നാണ് ഹോണ്ട പറയുന്നത്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ആക്ടിവയുടെ ശക്തമായ ഫാമിലി അപ്പീലിനപ്പുറം പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നതാണ് പുതിയ വേരിയന്റിന്റെ പ്രധാന ആശയം. യുവതലമുറയുടെ അഭിരുചികൾക്കും മുൻഗണനകൾക്കും അനുസൃതമായി ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് വാഹനത്തിലേക്ക് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

സ്‌കൂട്ടറിന്റെ പ്രീമിയം രൂപവും ഭാവവും ഉറപ്പാക്കുന്ന ഗോൾഡൻ നിറമുള്ള വീലുകളാണ് ഹോണ്ട ആക്‌ടിവ പ്രീമിയം വേരിയന്റിന് സമ്മാനിച്ചിരിക്കുന്നത്. മുൻവശത്ത് ആക്ടിവ പ്രീമിയത്തിന് ടേൺ ഇൻഡിക്കേറ്റർ ഹൗസിംഗിൽ ഗോൾഡൻ കളർ പൂശിയ ക്രോം ഗാർണിഷും ലഭിക്കുന്നുണ്ട്. മുൻവശത്തുള്ള ഹോണ്ട ലോഗോയ്ക്കും ഇതേ ഷേഡ് നൽകിയിരിക്കുന്നത് പ്രീമിയംനെസ് വർധിപ്പിക്കുന്നുണ്ട്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ഇനി വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ ഗോൾഡൻ ഫിനിഷിലുള്ള 'ആക്ടീവ പ്രീമിയം' ലോഗോ ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തിയിരിക്കുന്നുവെന്നു വേണം പറയാൻ. ബോഡി കളറിന് അനുയോജ്യമായ ബ്രൗൺ നിറത്തിലുള്ള സീറ്റ് കവറും സ്കൂട്ടറിന് ലഭിക്കുന്നു. മോഡലിന് കൂടുതൽ ഊർജ്ജസ്വലമായ രൂപം ഉറപ്പാക്കാനാണ് ഈ കോസ്മെറ്റിക് നവീകരണങ്ങളെല്ലാം കൊണ്ടുവന്നിരിക്കുന്നത്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

സ്റ്റാൻഡേർഡ് ആക്ടിവ വേരിയന്റിന്റെ കാര്യത്തിൽ ബോഡിക്കും സീറ്റ് കവറിനും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കറുപ്പ് നിറം തന്നെയാണ് ഹോണ്ട തുടരുന്നത്. മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളിൽ ആക്ടിവ പ്രീമിയം ലഭ്യമാണ്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ഉപയോക്താക്കൾക്ക് ലഭ്യമായ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ മെച്ചപ്പെടുത്തുന്നതിനായാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് നിറങ്ങളും ഗോൾഡൻ ഹൈലൈറ്റുകളും ബ്രൗൺ ഇന്റേണൽ ബോഡിയും സീറ്റ് കവറും ഉപയോഗിച്ച് ആവേശകരമായ ഒരു വ്യത്യാസം സൃഷ്ടിക്കുന്നതിനായാണ് ഹോണ്ട ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഇത് എത്രത്തോളം വിജയമാവുമെന്ന് കാത്തിരുന്നു കാണേണ്ടി വരുമെന്ന് മാത്രം.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ഇനി മറ്റ് കളർ ഓപ്ഷനുകളിലേക്ക് നോക്കിയാൽ ആക്ടിവയുടെ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ ഹോണ്ട ഡീസെന്റ് ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാഗ്നിഫിസെന്റ് കോപ്പർ മെറ്റാലിക്, ബ്ലാക്ക്, പേൾ പ്രെഷ്യസ് വൈറ്റ്, റെബൽ റെഡ് മെറ്റാലിക് എന്നിങ്ങനെ താരതമ്യേന ലളിതമായ കളർ ഓപ്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ഹോണ്ട ആക്ടിവ പ്രീമിയം എഡിഷന് ഒരു സ്പോർട്ടിയർ രൂപമുണ്ടെങ്കിലും പെർഫോമൻസിന്റെ കാര്യത്തിലോ ഫീച്ചറുകളുടെ കാര്യത്തിലോ ഒരു പരിഷ്ക്കാരവും കമ്പനി നൽകിയിട്ടില്ല. 8,000 rpm-ൽ 7.80 bhp പരമാവധി കരുത്തും 5,500 rpm-ൽ 8.84 Nm torque ഉം നൽകുന്ന അതേ 109.51 സിസി ഫാൻ കൂൾഡ് മോട്ടോറാണ് ഇപ്പോഴും ആക്ടിവയ്ക്ക് തുടിപ്പേകുന്നത്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ടെലിസ്‌കോപ്പിക് ഫ്രണ്ട്, 3-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്പ്രിംഗ് ലോഡഡ് റിയർ സസ്‌പെൻഷൻ എന്നിവയ്‌ക്കൊപ്പം അണ്ടർ-ബോൺ ഫ്രെയിമിലാണ് ആക്ടിവ പ്രീമിയം എഡിഷനും നിർമിച്ചിരിക്കുന്നത്. രണ്ടറ്റത്തും 130 mm ഡ്രം ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 90/90 ടയറുള്ള 12 ഇഞ്ച് ഫ്രണ്ട് വീൽ ഷോഡും 90/100 ടയറിൽ 10 ഇഞ്ച് പിൻ വീലുമാണ് ആക്ടിവയ്ക്കുള്ളത്.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

ആക്ടിവയിൽ ലഭ്യമായ ചില പ്രധാന സവിശേഷതകളിൽ ഇഎസ്പി സാങ്കേതികവിദ്യ, സൈലൻറ് സ്റ്റാർട്ടുകൾക്കുള്ള എസിജി സ്റ്റാർട്ടർ മോട്ടോർ, പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് സ്വിച്ച്, എൽഇഡി ഡിസി ഹെഡ്‌ലാമ്പ് എന്നിവ ഉൾപ്പെടുന്നു.

ഇതിന് പ്രീമിയം ഫീലുണ്ടോ? പുതിയ Activa 6G Premium Edition അവതരിപ്പിച്ച് ഹോണ്ട, വില 75,400 രൂപ

എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫിൽ ക്യാപ്, വലിയ ഇൻസ്‌ട്രുമെന്റ് കൺസോൾ, മികച്ച അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. മോഡലിന്റെ മുൻഗാമിയെ അപേക്ഷിച്ച് നിലവിലെ ആക്‌ടിവ 6G മോഡൽ 10 ശതമാനം കൂടുതൽ മൈലേജ് നൽകുന്നുണ്ട്.

More from DriveSpark

Article Published On: Thursday, August 18, 2022, 9:42 [IST]
English summary
Honda launched the all new activa premium edition in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X