വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഇന്ത്യൻ ശ്രേണിയിലെ തലയെടുപ്പുള്ള മോഡലുകളാണ് CBR ശ്രേണിയിൽ അണിനിരക്കുന്നത്. അതിനാൽ തന്നെ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു പുതിയ ബിഎസ്-VI CB300R പതിപ്പിനെ.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഹോണ്ട 2.77 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുതിയ CB300R ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. നിയോ-റെട്രോ കഫേ റേസർ കഴിഞ്ഞ മാസം ഗോവയിൽ നടന്ന 2021 ഇന്ത്യ ബൈക്ക് വീക്കിലാണ് കമ്പനി ഔദ്യോഗികമായി ആദ്യം അവതരിപ്പിക്കുന്നത്.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

2020 ഏപ്രിലിൽ മലിനീകരണ മാനദണ്ഡങ്ങൾ ബിഎസ്-IVൽ നിന്ന് ബിഎസ്-VI നിലവാരത്തിലേക്ക് ചേക്കിറയപ്പോഴാണ് ഈ നേക്കഡ് സ്‌ട്രീറ്റ് മോട്ടോർസൈക്കിളിനെ കമ്പനി താത്ക്കാലികമായി നിർത്തലാക്കുന്നത്. ആദ്യമായി 2019-ലാണ് ഹോണ്ട CB300R ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും ഒരു വർഷത്തിന് ശേഷം അത് നിർത്തലാക്കാൻ നിർബന്ധിതരാവുകയായിരുന്നു.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

പിന്നീട് കൊവിഡ് തരംഗവും മറ്റ് പ്രതിസന്ധികളും കാരണം പ്രീമിയം ബൈക്കിന്റെ അവതരണവും ഏറെ വൈകി. ഇപ്പോൾ 2022 ഹോണ്ട CB300R മോഡലിന്റെ പ്രാദേശികവൽക്കരണ ഉള്ളടക്കം മുമ്പത്തേതിനേക്കാൾ കൂടുതലാണ്.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

പ്രീമിയം മോട്ടോർസൈക്കിളിന്റെ പുതിയ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ പോലും കമ്പനി ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാന്റിലാണ് പൂർണമായും വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2022 CB300R അടിസ്ഥാനപരമായി നിർത്തലാക്കിയ മുൻ മോഡലിന്റെ അതേ ആവർത്തനം തന്നെയാണെന്ന് പറയാം.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

പ്രത്യേകിച്ച് മൊത്തത്തിലുള്ള ഡിസൈൻ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്റ്റൈലിംഗിൽ സൂക്ഷ്മമായ പരിഷ്ക്കരണങ്ങൾ ഉണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. കറുത്ത ഹെഡ്‌ലാമ്പ് ബെസലും (ബ്ലാക്ക് കളർ വേരിയന്റിന്) ഇരുണ്ട റേഡിയേറ്റർ കൗളുകളും പോലുള്ള നേരിയ നവീകരണങ്ങൾ ബൈക്കിന് പുത്തൻ ആകർഷണം നൽകുന്നു.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

ബ്ലാക്ക്-ഔട്ട് ഇന്റേണലുകളും റണ്ണിംഗ് ഗിയറും മോട്ടോർസൈക്കിളിന് ഒരു സ്പോർട്ടി ഡ്യുവൽ-ടോൺ ഫീലാണ് സമ്മാനിച്ചിരിക്കുന്നതും. നിയോ-റെട്രോ എൽഇഡി ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, എക്‌സ്‌പോസ്ഡ് ഫ്രെയിം, പരുക്കൻ ശൈലിയിലുള്ള എഞ്ചിൻ ഗാർഡ്, ചങ്കി അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയാണ് പുതിയ CB300R മോഡലിലെ മറ്റ് ശ്രദ്ധേയമായ സ്റ്റൈലിംഗ് ഹൈലൈറ്റുകൾ.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

കൂടാതെ മോട്ടോർസൈക്കിളിന്റെ എക്‌സ്‌ഹോസ്റ്റിൽ ക്രോം ആക്‌സന്റുകളുണ്ടാകും. അങ്ങനെ ബൈക്കിന് പ്രീമിയം ലുക്ക് നൽകാനും ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. 2022 CB300R കാൻഡി ക്രോമോസ്ഫിയർ റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

ബിഎസ്-VI CB300R പതിപ്പിൽ വാഗ്‌ദാനം ചെയ്യുന്ന ഫീച്ചർ നിരയിൽ ജാപ്പനീസ് ബ്രാൻഡ് മാറ്റങ്ങളൊന്നും ചേർത്തിട്ടില്ല. കാരണം ഉപകരണങ്ങൾ മിതമായി തുടരാനാണ് ഹോണ്ടയുടെ ആഗ്രഹം. പൂർണ എൽഇഡി ലൈറ്റിംഗ്, ഇൻസ്ട്രുമെന്റ് കൺസോളിൽ നീല ബാക്ക്‌ലിറ്റ് എൽസിഡി ഡാഷ്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്ന ചില ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

ഈ വില നിലവാരത്തിൽ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും നാവിഗേഷനും പാക്കേജിന്റെ ഭാഗമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡുകളിലെ രസകരമായ യാത്രയും ക്ലാസിലെ ഏറ്റവും ഭാരം കുറഞ്ഞതുമായ പുതിയ CB300R മോഡലിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ക്ഷീണം കുറയ്ക്കുന്ന ഗോൾഡൻ അപ്‌സൈഡ് ഡൗൺ ഫോർക്കുകളും റൈഡിംഗ് കൃത്യതയും മെച്ചപ്പെടുത്തിയ സ്‌പോർട്ടി ആകർഷണവും നൽകുന്നുവെന്ന് ഹോണ്ട മോട്ടോർസൈക്കിൾ, സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയിൽസ്, മാർക്കറ്റിംഗ് ഡയറക്‌ടർ യാദ്വിന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

9,000 rpm-ൽ 31 bhp കരുത്തും 6,500 rpm-ൽ 27.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 286 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് CB300R നേക്കഡ് സ്പോർട്‌സ് ബൈക്കിന് തുടിപ്പേകുന്നത്. ഒരു സ്ലിപ്പർ, അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

CB300R മോട്ടോർസൈക്കിളിന്റെ മറ്റ് മെക്കാനിക്കൽ സവിശേഷതകളിൽ ഗോൾഡ് ആനോഡൈസ്ഡ് അപ്ഡൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് ലിങ്ക്-ടൈപ്പ് മോണോഷോക്കും അടങ്ങുന്ന ഷോവ സസ്‌പെൻഷൻ സജ്ജീകരണമാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

ഗോൾഡൻ നിറത്തിലുള്ള ഫ്രണ്ട് ഫോർക്കുകൾ ബൈക്കിന്റെ സൗന്ദര്യാത്മക ആകർഷണം വർധിപ്പിക്കാനും ഏറെ സഹായകരമായിട്ടുണ്ട്. ബ്രേക്കിംഗ് ചുമതലകൾക്കായി നിസിനിൽ നിന്നുള്ള കാലിപ്പറുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ രണ്ടറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ് പുതിയ ബിഎസ്-VI CB300R-ൽ ഇടംപിടിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ഹാർഡ്‌വെയറിനെ സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണം സഹായിക്കുന്നു.

വില 2.77 ലക്ഷം രൂപ; പുതിയ ബിഎസ്-VI CB300R മോഡലിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് Honda

മുൻഗാമിയെ പോലെ തന്നെ പുതിയ 2022 ഹോണ്ട CB300R കമ്പനിയുടെ ബിഗ് വിംഗ് ഔട്ട്‌ലെറ്റുകൾ വഴി റീട്ടെയിൽ ചെയ്യും. രാജ്യത്തുടനീളം കൂടുതൽ ബിഗ്‌വിംഗ് ഷോറൂമുകൾ ഉള്ളതിനാൽ CB300R ഇത്തവണ ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda launched the new bs6 cb300r neo retro cafe racer in india
Story first published: Wednesday, January 12, 2022, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X