NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

പുതിയ CBR150R എൻട്രി ലെവൽ മോട്ടോർസൈക്കിളിനായി പേറ്റന്റ് ഫയൽ ചെയ്തതിന് പിന്നാലെ ഫ്ലാഗ്‌ഷിപ്പ് NT1100 ടൂറിംഗ് മോഡലിനായുള്ള ഡിസൈൻ പേറ്റന്റും ഇന്ത്യയിൽ ഫയൽ ചെയ്‌ത് ഹോണ്ട.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

ജാപ്പനീസ് ഓട്ടോ ഭീമനിൽ നിന്നുള്ള വലിയ ടൂറിംഗ് മെഷീൻ 2021 ഒക്ടോബറിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇത് CRF1100L ആഫ്രിക്ക ട്വിൻ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ടൂറിംഗ് ബൈക്കാണ്. മോട്ടോർസൈക്കിളിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന്റെ അതേ സമയത്താണ് പേറ്റന്റ് അപേക്ഷയും കമ്പനി നൽകിയിരിക്കുന്നത്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

NT1100 ഒരു പ്രീമിയം ഗ്രാൻഡ് ടൂറർ (GT) പതിപ്പായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇത് ബ്രാൻഡിന്റെ മുൻനിര അഡ്വഞ്ചർ ബൈക്കിന്റെ റോഡ് അധിഷ്ഠിത വകഭേദമാണെന്നും ഹോണ്ട അവകാശപ്പെടുന്നു. ടൂറർ വേരിയന്റിന് ചില സ്റ്റൈലിംഗും മെക്കാനിക്കൽ ഘടകങ്ങളും അതിന്റെ എഡിവി മോഡലിൽ നിന്ന് കടമെടുത്തിട്ടുമുണ്ട്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

എന്നിരുന്നാലും ഇത് പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് ദൈർഘ്യമേറിയ മൈലുകൾ കീഴടക്കാൻ വേണ്ടിയാണ്. മറ്റ് പല സമകാലിക സ്പോർട്സ് ടൂറർ മോട്ടോർസൈക്കിളുകളേയും പോലെ NT1100 അതിന്റെ സ്റ്റൈലിംഗിൽ ഒരു അഡ്വഞ്ചർ ബൈക്കിന്റെ ശൈലി സ്വീകരിച്ചിട്ടുണ്ട്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

മുൻ‌വശത്ത് മോട്ടോർസൈക്കിൾ സംയോജിത എൽഇഡി ഡി‌ആർ‌എല്ലുകളും കനത്ത ഫെയർ‌ഡ് ഫ്രണ്ട് എൻ‌ഡും ഉള്ള അപ്രോണിൽ ഡ്യുവൽ പോഡ് ഹെഡ്‌ലാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതിനുമുകളിൽ വലിപ്പവും വീതിയും അഞ്ച്-വഴി ക്രമീകരിക്കാവുന്ന ഒരു വലിയ വിൻഡ്‌സ്‌ക്രീനും ഹോണ്ട NT1100 അവതരിപ്പിക്കുന്നുണ്ട്. അത് ഇരുവശത്തുകൂടിയും വരുന്ന കാറ്റിൽ നിന്നും മികച്ച പരിരക്ഷയാണ് നൽകുന്നത്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

ഫ്രണ്ട് ഫെയറിംഗുകൾക്ക് കീഴിൽ NT1100 ഇരുവശത്തും ഫോഗ് ലൈറ്റുകളാണ് പരിചയപ്പെടുത്തുന്നത്. ഒരു വലിയ റേഡിയേറ്റർ ആവരണം, സ്പ്ലിറ്റ് സീറ്റുകൾ, സിംഗിൾ-സൈഡഡ് ഡബിൾ ബാരൽ എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, ടെയിൽ സെക്ഷനിൽ വലിയ ലഗേജ് മൗണ്ടിംഗ് റാക്ക് രൂപപ്പെടുത്താൻ നീളുന്ന സിംഗിൾ-പീസ് ഗ്രാബ് റെയിൽ എന്നിവ ബൈക്കിന്റെ മറ്റ് സ്റ്റൈലിംഗ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

അന്താരാഷ്‌ട്ര മോഡലിന് സൈഡ് പന്നിയർ ബോക്സുകൾ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായാണ് ലഭിക്കുന്നത്. എന്നാൽ ഇന്ത്യൻ മോഡലിന് അവ ഔദ്യോഗിക ആക്‌സസറികളായാകും ഹോണ്ട അവതരിപ്പിക്കുക.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

ഒരു ഇരുചക്ര വാഹനത്തിൽ ഒരാൾക്ക് ആവശ്യപ്പെടാവുന്ന എല്ലാ സവിശേഷതകളും NT1100 ഗ്രാൻഡ് ടൂറർ പായ്ക്ക് ചെയ്‌തിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന 6.5 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ പോലുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

ഇതുകൂടാതെ ഹോണ്ട സെലക്ടബിൾ ടോർഖ് കൺട്രോൾ (HSTC), വീലി കൺട്രോൾ, അർബൻ, റെയിൻ, ടൂർ എന്നിങ്ങനെയുള്ള ഒന്നിലധികം റൈഡിംഗ് മോഡുകളും മറ്റ് രണ്ട് കസ്റ്റമൈസ് ചെയ്യാവുന്ന മോഡുകളും ഉൾപ്പെടെ റൈഡർ എയ്ഡഡ് ഇലക്ട്രോണിക്‌സിന്റെ വിപുലമായ ശ്രേണിയും മുൻനിര മോഡലിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

NT1100 ആഫ്രിക്ക ട്വിൻ അഡ്വഞ്ചറിനെ അടിവരയിടുന്ന അതേ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ബോൾട്ട്-ഓൺ അലൂമിനിയം സബ്ഫ്രെയിമോടുകൂടിയ സ്റ്റീൽ, സെമി-ഡബിൾ ക്രാഡിൽ ഫ്രെയിമും ബൈക്കിൽ ഉൾക്കൊള്ളുന്നുണ്ട്. ഈ ഷാസി മുൻവശത്ത് 43 mm ഷോവ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഷോവ മോണോ-ഷോക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

എന്നിരുന്നാലും ഹോണ്ടയുടെ അഡ്വഞ്ചർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സസ്പെൻഷൻ ട്രാവൽ ഓരോ അറ്റത്തും 150 മില്ലിമീറ്റർ വീതം കുറച്ചിട്ടുണ്ട്. ഹോണ്ട NT1100 മോഡലിന്റെ മുന്നിൽ റേഡിയലി മൗണ്ടഡ് കോളിപ്പറുകൾ ഉള്ള 310 mm ഇരട്ട ഡിസ്‌കുകളും പിന്നിൽ 256 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

ബ്രേക്കിംഗ് സജ്ജീകരണത്തിന് ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിൽ 17 ഇഞ്ച് ഫ്രണ്ട്, റിയർ വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ വീലുകളാണ് ആഫ്രിക്ക ട്വൻ ADV പതിപ്പുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് സാഡിൽ ഉയരം 820 മില്ലീമീറ്റർ കുറയ്ക്കാനും സഹായകരമായിട്ടുണ്ട്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

CRF1100L ആഫ്രിക്ക ട്വിന്നിൽ കാണുന്ന അതേ 1,084 സിസി ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് NT1100 സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനും തുടിപ്പേകുന്നത്. ഇത് 7,250 rpm-ൽ 101 bhp കരുത്തും 6,250 rpm-ൽ 104 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

NT1100 ടൂറിംഗ് മോട്ടോർസൈക്കിളിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ Honda; പേന്റന്റ് ഫയൽ ചെയ്‌തു

NT1100A, NT1100D എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഹോണ്ടയുടെ ഈ സ്‌പോർട്‌സ് ടൂറർ ലഭ്യമാണ്. ആദ്യത്തേത് 6 സ്പീഡ് മാനുവൽ ഗിയർബോക്സിൽ ലഭ്യമാകുമ്പോൾ രണ്ടാമത്തേതിൽ 6 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സാണ് ജാപ്പനീസ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 19, 2022, 10:45 [IST]
English summary
Honda planning to launch the nt1100 sports tourer model in india patent filed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X