X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ ഏറെ പ്രചാരം ലഭിക്കുന്ന കാലഘട്ടമാണിത്. എവിടെയും പോവാം, എന്തും ചെയ്യാം എന്ന ശൈലിയാണ് ഇവയെ ഇത്രയും ജനപ്രിയമാക്കുന്നത്. എന്നാൽ അഡ്വഞ്ചർ സ്‌കൂട്ടറുകളെ ഇന്ത്യൻ വിപണിക്ക് അത്ര പരിചിതമല്ലെന്നു വേണം പറയാൻ.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

എന്നാൽ അന്താരാഷ്‌ട്ര വിപണികളിൽ അഡ്വഞ്ചർ സ്‌കൂട്ടറുകൾ ആളുകൾക്കിടയിൽ പരിചതമാണ്. ഇന്ത്യയിൽ ഇന്ന് മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ വിൽപ്പനയാണ് പ്രായോഗികത അധികമുള്ള സ്‌കൂട്ടറുകൾക്ക് ലഭിച്ചുവരുന്നതും. അതിനാൽ തന്നെ പലവിധത്തിലുള്ള മോഡലുകൾ അടുത്തിടെ കളംനിറയാനും തുടങ്ങിയിട്ടുണ്ട്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

പ്രീമിയം സ്‌കൂട്ടറുകൾ വരെ വാങ്ങാൻ ഉപഭോക്താക്കളുള്ളപ്പോൾ ഒരു അഡ്വഞ്ചർ സ്‌കൂട്ടറുമായി ഇന്ത്യയിലേക്ക് എത്താൻ തയാറെടുക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. X-ADV എന്ന മോഡലിനായുള്ള ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയതോടെയാണ് ഈ വർത്ത ശ്രദ്ധയാകർഷിച്ചത്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

ആറു വര്‍ഷങ്ങൾക്ക് മുമ്പാണ് ഹോണ്ട തങ്ങളുടെ 'സിറ്റി അഡ്വഞ്ചര്‍' കൺസെപ്റ്റിനെ അവതരിപ്പിക്കുന്നത്. അവിടുന്ന് സ്‌കൂട്ടർ യാഥാർഥ്യമായപ്പോഴും ഇന്ത്യ പോലുള്ള വിപണികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു X-ADV മോഡലിനെ.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

ഒറ്റനോട്ടത്തിൽ ഹോണ്ട X-ADV ഒരു മാക്സി-സ്കൂട്ടറാണെന്ന് എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും X-ADV അതിന്റെ വ്യാപ്തിയിലും ഉദ്ദേശ്യത്തിലും തികച്ചും വ്യത്യസ്തമാണ്. നഗര യാത്രകൾക്കും ഓഫ്-റോഡ് പാതകളെയും അനായാസമായി നേരിടാൻ കഴിയുന്ന തരത്തിലാണ് കമ്പനി ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

സംയോജിത ഡിആർഎല്ലുകളോട് കൂടിയ ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, ട്രെൻഡി എൽഇഡി ടേൺ സിഗ്നലുകൾ, ഹാൻഡ്‌ഗാർഡുകൾ, സ്‌കൽപ്‌റ്റഡ് ബോഡി പാനലുകൾ, എഞ്ചിൻ ഗാർഡ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, അപ്‌സ്‌വെപ്‌റ്റ് എക്‌സ്‌ഹോസ്റ്റ്, എഡ്ജ് ടെയിൽ ലാമ്പ് തുടങ്ങിയ സവിശേഷതകളുള്ള അഗ്രസീവ് ഫ്രണ്ട് ഫാസിയയാണ് ഹോണ്ട X-ADV പ്രീമിയം സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ആകർഷണം.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

മൊത്തത്തിലുള്ള രൂപവും ഭാവവും മെച്ചപ്പെടുത്തുന്നത് ഗോൾഡൻ നിറമുള്ള അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് ഹോണ്ട X-ADV ഉപയോഗിച്ചിരിക്കുന്നത്. ഗോൾഡൻ ഷേഡും ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളുടെ ഒരു വിഭാഗത്തെ ഹൈലൈറ്റ് ചെയ്യുന്നുമുണ്ട്. അന്താരാഷ്ട്ര വിപണികളിൽ, ബ്ലാക്ക് മെറ്റാലിക്, പേൾ ഡീപ് മഡ് ഗ്രേ, ഗ്രാൻഡ് പ്രിക്സ് റെഡ്, ഹാർവെസ്റ്റ് ബീജ് എന്നിവയുൾപ്പെടെ ഊർജ്ജസ്വലമായ കളർ ഓപ്ഷനുകളിൽ സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

മെച്ചപ്പെടുത്തിയ മൊത്തത്തിലുള്ള റൈഡ് അനുഭവത്തിനായി ഹോണ്ട X-ADV മോഡലിൽ 5 ഇഞ്ച് TFT സ്‌ക്രീൻ സജ്ജീകരിച്ചിരിക്കുന്നു. ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം വഴി നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളാണ് കമ്പനി ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇത് നിലവിൽ ആൻഡ്രോയ്‌ഡ് ഉപകരണങ്ങളെ മാത്രമാണ് പിന്തുണയ്ക്കുന്നത്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ഉപയോക്തൃ ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി ഇഷ്ടാനുസൃതമാക്കാവുന്നതാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. റൈഡിംഗ് കംഫർട്ട് കൂടാതെ സ്‌കൂട്ടർ എന്നതിന്റെ പ്രയോജനങ്ങൾ അണ്ടർസീറ്റ് സ്റ്റോറേജിന്റെ രൂപത്തിലാണ് വരുന്നത്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

21 ലിറ്റർ സ്ഥലമാണ് അണ്ടർസീറ്റ് സ്റ്റോറേജിൽ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. ഒരു ഫുൾ-ഫേസ് അഡ്വഞ്ചർ സ്റ്റൈൽ ഹെൽമെറ്റ് എളുപ്പത്തിൽ ഉൾക്കൊള്ളാൻ ഇത് പര്യാപ്തമാണ്. സ്‌റ്റോറേജ് സ്‌പെയ്‌സിനുള്ളിൽ സ്‌മാർട്ട്‌ഫോണുകൾക്കും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഉണ്ട്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

745 സിസി, ലിക്വിഡ് കൂൾഡ്, 8-വാൽവ്, SOHC പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട X-ADV സ്‌കൂട്ടറിന്റെ ഹൃദയം. ഇത് 6,750 rpm-ൽ 58 bhp പരമാവധി കരുത്തും 4,750 rpm-ൽ 69 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് (DCT) ജോടിയാക്കിയിരിക്കുന്നത്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

5 റൈഡ് മോഡുകളും ത്രോട്ടിൽ ബൈ വയർ കൺട്രോളുകളും ഉപയോഗിച്ച് വ്യത്യസ്തമായ ഭൂപ്രദേശങ്ങളോടും പരിതസ്ഥിതികളോടും പൊരുത്തപ്പെടാൻ അഡ്വഞ്ചർ ബൈക്കിന് കഴിയും. സ്റ്റാൻഡേർഡ്, സ്‌പോർട്ട്, റെയിൻ, ഗ്രെവൽ എന്നിവയാണ് മുൻകൂട്ടി ക്രമീകരിച്ച റൈഡ് മോഡുകൾ. അഞ്ചാമത്തെ റൈഡ് മോഡ് 'ഉപയോക്താവിന്' പൂർണമായും ഇഷ്‌ടാനുസൃതമാക്കാവുന്നതും വിപുലമായ ഉപയോക്താക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ളതുമാണ്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

ഇടത് ഹാൻഡിൽബാർ സ്വിച്ചുകളിൽ നിന്നും TFT സ്ക്രീനിൽ നിന്നും റൈഡ് മോഡുകൾ തെരഞ്ഞെടുക്കാവുന്നതാണ്. ഹോണ്ട X-ADV ട്യൂബുലാർ സ്റ്റീൽ ഡയമണ്ട്-സ്റ്റൈൽ ഫ്രെയിമാണ് ഉപയോഗിക്കുന്നത്. മുന്നിൽ യുഎസ്‌ഡി ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് മോഡലിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ വാഗ്‌ദാനം ചെയ്യുന്നത്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും യഥാക്രമം 296 mm, 240 mm ഡിസ്‌കുകളാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. X-ADV സ്‌കൂട്ടറിന് 17 ഇഞ്ച് ഫ്രണ്ട്, 15 ഇഞ്ച് പിൻ സ്റ്റീൽ സ്‌പോക്ക് വീലുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകളാണുള്ളത്.

X-ADV അഡ്വഞ്ചർ സ്‌കൂട്ടറുമായി Honda ഇന്ത്യയിലേക്ക് വരുന്നു

ഒരു പ്രീമിയം ഉൽപ്പന്നമായ ഹോണ്ട X-ADV ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ വില കുറഞ്ഞതാവില്ല. യുകെയിൽ സ്‌കൂട്ടറിന് 10,949 പൗണ്ടാണ് പ്രാരംഭ വില. അതായത് ആഭ്യന്തര വിപണിയിൽ എത്തിയാൽ മോഡലിന് ഏകദേശം 11.10 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുതൽ മുടക്കേണ്ടി വരുംമെന്ന് സാരം.

Most Read Articles

Malayalam
English summary
Honda to launch the x adv premium scooter in india details
Story first published: Tuesday, January 18, 2022, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X