തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

ഇലക്ട്രിക് സ്‌കൂട്ടർ തീപിടിച്ച പശ്ചാത്തലത്തിൽ 2,000 മോഡലുകൾ തിരികെവിളിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്അപ്പ് കമ്പനി പ്യുവർ ഇവി.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

തെലങ്കാനയിലെ നസിമാബാദിലാണ് പ്യുവർ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലൊന്ന് അഗ്നിക്കിരയായത്. ഇതിന്റെ ഭാഗമായാണ് കമ്പനി ഇട്രൻസ് പ്ലസ്, ഇപ്ലൂട്ടോ 7G ശ്രേണിയുടെ 2,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

രാത്രിയിൽ ചാർജ് ചെയ്യാൻ വച്ച പ്യുവർ ഇവി സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്ക് വീടിനുള്ളിൽ പൊട്ടിത്തെറിച്ച് 80 വയസുള്ള ഒരാളുടെ ജീവൻ അപഹരിച്ച ഞെട്ടിക്കുന്ന സംഭവമാണ് ഹൈദരാബാദിൽ അരങ്ങേറിയത്. തിരിച്ചുവിളിച്ച വാഹനങ്ങളും അവയുടെ ബാറ്ററികളും "അവരുടെ ആരോഗ്യം സംബന്ധിച്ച് സമഗ്രമായ പരിശോധനയ്ക്ക്" വിധേയമാകുമെന്ന് പ്യുവർ ഇവി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

ഏതെങ്കിലും അസന്തുലിതാവസ്ഥ പ്രശ്‌നങ്ങൾക്കായി തങ്ങൾ ബാറ്ററി പരിശോധിക്കുകയും തങ്ങളുടെ ഉപകരണമായ Batrics Faraday വഴി കാലിബ്രേറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും (BMS) ചാർജർ കാലിബ്രേഷനും ആവശ്യാനുസരണം നടത്തുമെന്നും കമ്പനി അറിയിച്ചു. (Li-Ion ബാറ്ററികളിലെ തകരാറുകൾ സ്വയമേവ തിരിച്ചറിയാനും പരിഹരിക്കാനും കഴിയുന്ന AI-അധിഷ്ഠിത ഹാർഡ്‌വെയറാണ് Batrics Faraday.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്ച്ച സ്കൂട്ടറിന്റെ ഉടമ സ്കൂട്ടറിൽ നിന്ന് ബാറ്ററി അഴിച്ച് തന്റെ സ്വീകരണമുറിയിൽ ചാർജ് ചെയ്യാൻ വച്ചപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടർ ഉടമയുടെ പിതാവ് ബി രാമസ്വാമിയാണ് മരിച്ചത്. പരിക്കേറ്റവരിൽ ഭാര്യയും പേരക്കുട്ടിയും ഉൾപ്പെടുന്നു.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

ഏപ്രിൽ 21 ന് പുലർച്ചെ നാലു മണിയോടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പ്രകാശിനും ഭാര്യയ്ക്കും തീ അണയ്ക്കാനുള്ള ശ്രമത്തിൽ ചെറിയ പൊള്ളലേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാമസ്വാമിയുടെ നില വഷളായതിനെ തുടർന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

ഇവിയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ പരിശോധിക്കാനും സമാന സാഹചര്യങ്ങൾ തടയുന്നതിനുള്ള ശുപാർശകൾ നൽകാനും സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സംഭവത്തിന്റെ തുടർനടപടികളിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

നിർമ്മാണത്തിലും ഗുണനിലവാര പരിശോധനയിലും കമ്പനി അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും തകരാർ സംഭവിച്ച വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഉത്തരവിടുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

പ്യുവർ ഇവിയുടെ മോഡലുകൾ മാത്രമല്ല അഗ്നിക്കിരയായിട്ടുള്ളത്. നേരത്തെ ഓല ഇലക്ട്രിക്കും ഓഖിനാവയുടെയും മറ്റ് ചില സ്റ്റാർട്ട്അപ്പ് കമ്പനികളുടെയും സ്കൂട്ടറുകളിൽ തീപിടുത്തം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തീപിടുത്തത്തെത്തുടർന്ന് ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഖിനാവ ഓട്ടോടെക് 3,000-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്യുവർ ഇവിയും ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

വിഷയത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

വൈദ്യുത വാഹനങ്ങൾക്കായുള്ള കരട് ബാറ്ററി സ്വാപ്പിംഗ് നയം നീതി ആയോഗ് പുറത്തിറക്കിയിരുന്നു. ഇൻസെന്റീവുകളും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾക്കായി കർശനമായ ടെസ്റ്റിംഗ് പ്രോട്ടോക്കോളുമാണ് ഇതിൽ നിർദ്ദേശിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കകൾ ഉയരുന്ന സമയത്താണ് കരട് നയം വരുന്നത് എന്നതും ആശ്വാസകരമാവും.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

ഇനി പ്യുവർ ഇവി തിരിച്ചുവിളിച്ചിരിക്കുന്ന ഇലക്ട്രിക് സ്‍‌കൂട്ടറുകളുടെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ ഇപ്ലൂട്ടോ 7G പതിപ്പിന്റെ പ്രാരംഭ വില ഇന്ത്യയിൽ 83,723 രൂപയാണ്. ഇത് ഒരു വേരിയന്റിലും ആറ് നിറങ്ങളിലും മാത്രമേ ലഭ്യമാകൂ. മോട്ടോറിൽ നിന്ന് 1500 W പവർ ഉത്പാദിപ്പിക്കാൻ ഇവി പ്രാപ്‌തമാണ്. ഫ്രണ്ട് ഡിസ്‌ക്, പിൻ ഡ്രം ബ്രേക്കുകൾക്കൊപ്പം ഇപ്ലൂട്ടോ 7G ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഹൈദരാബാദിന്റെ ക്യാമ്പസിൽ നിന്നാണ് കമ്പനിയുടെ ഉത്ഭവം. അവിടെ ഗവേഷണ സൗകര്യം സ്ഥാപിച്ചാണ് തുടക്കം. ഇവികൾക്ക് പുറമേ ബ്രാൻഡ് ലിഥിയം-അയൺ ബാറ്ററികളും നിർമ്മിക്കുന്നുണ്ട്. ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലിലേക്ക് നോക്കിയാൽ 70,990 രൂപയുടെ പ്രാരംഭ വിലയിലാണ് ഇട്രാൻസ് പ്ലസ് നിരത്തിലെത്തുന്നത്.

തീപിടിച്ച പശ്ചാത്തലത്തിൽ 2,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Pure EV

പ്യുവർ ഇവിയുടെ ഏറ്റവും ശക്തമായ ഇലക്ട്രിക് സ്കൂട്ടറാണ് ഇട്രാൻസ് നിയോ. ഏകദേശം 85 കിലോമീറ്റർ റേഞ്ചുള്ള ഈ ഇ-സ്‌കൂട്ടർ ഒരു ലോ-സ്പീഡ് മോഡലാണ്. 25 കിലോമീറ്റർ റേഞ്ചാണ് ഇത് നൽകുന്നത്. BLDC മോട്ടോറുള്ള 2.5kWH ലിഥിയം ബാറ്ററി പായ്ക്കും ഈ ഇ-സ്‌കൂട്ടറിന് തുടിപ്പേകുന്നത്.

More from DriveSpark

Article Published On: Saturday, April 23, 2022, 11:08 [IST]
English summary
Hyderabad based pure ev recalls the etrance plus and epluto 7g range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X