ഗയ്‌സ് ഇതും ഒരു എസ്‌യുവിയാണെന്ന്...! Trigo BX4 ഇ-ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ iGowise
വൈവിധ്യമാർന്ന മോഡലുകൾ കൊണ്ട് സമ്പന്നമായൊരു വിഭാഗമാണ് ഇലക്‌ട്രിക് ടൂ വീലറുകളുടേത്. വിചിത്രമായ രൂപകൽപ്പനയും സ്വഭാവവുമെല്ലാം ഇതിനോടകം നാം പല മോഡലുകളിൽ കണ്ടിട്ടുമുണ്ടുതാനും. എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്‌തമായി പുതിയൊരു മോഡൽ കൂടി വിപണിയിലേക്ക് എത്തുകയാണ്.

എസ്‌യുവി ഇ-ബൈക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഒരു സ്പെഷ്യൽ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമിത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പായ ഐഗോവൈസ് മൊബിലിറ്റിയാണ് ട്രൈഗോ BX4 എന്ന് ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ പോവുന്നത്.

ഇവിയുടെ പ്രീ-ലോഞ്ച് 2023 ജനുവരി 26-നകം ഇന്ത്യൻ വിപണിയിൽ നടത്തുമെന്നാണ് ബ്രാൻഡിന്റെ പ്രഖ്യാപനം. ശരിക്കും പറഞ്ഞാൽ ത്രീവീലറാണിത്. ഒരു എസ്‌യുവിയുടെ സ്ഥലവും സുരക്ഷയും സൗകര്യവും വിലമതിക്കുന്ന ഇന്ത്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ ഇ-ബൈക്ക് നിർമിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

ഈ വരാനിരിക്കുന്ന ട്രൈഗോ BX4 ഇ-ബൈക്കിന് മത്സരാധിഷ്ഠിത വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരേ ബാറ്ററി വലിപ്പവും റേഞ്ചും നിലനിർത്തിക്കൊണ്ട് ട്രൈഗോ BX4 മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാവും വരുന്നത്. ട്രിഗോ BX4 ഇവിയുടെ പ്രാരംഭ വില 1.10 ലക്ഷം രൂപ മുതൽ 1.20 ലക്ഷം വരെയാണെന്നാണ് പ്രതീക്ഷിക്കുന്നത്.

145 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് ഫീച്ചർ ചെയ്യുന്ന ട്രൈഗോ 180 Nm പീക്ക് ടോർക്കും പരമാവധി 75 കിലോമീറ്റർ വരെ വേഗതയും വാഗ്ദാനം ചെയ്യും. കാറിന്റെ സൗകര്യവും സുരക്ഷയും, ഇരുചക്ര വാഹനങ്ങളുടെ സൗകര്യവും പാർക്കിംഗ് ബുദ്ധിമുട്ടും തമ്മിലുള്ള വിടവ് നികത്തുന്നതിനാണ് ട്രൈഗോ BX4 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് iGowise മൊബിലിറ്റി അവകാശപ്പെടുന്നത്.

ഒപ്റ്റിമൽ സ്റ്റെബിലിറ്റിക്കും മികവിനും വേണ്ടി കുറഞ്ഞ വേഗതയിൽ സെൽഫ്-സ്റ്റെബിലൈസേഷൻ, ഉയർന്ന വേഗതയിൽ ഇന്റലിജന്റ് ഓട്ടോ-സ്വിവലിംഗ് തുടങ്ങിയ സവിശേഷതകൾ എസ്‌യുവി ഇ-ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് 6 ഇഞ്ച് ഇന്റഗ്രേറ്റഡ് സ്‌മാർട്ട് ഡിസ്‌പ്ലേയും സെൻസിബിൾ സ്മാർട്ട് ചാർജിംഗും വരെ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

6 ഇഞ്ച് ഇന്റഗ്രേറ്റഡ് സ്‌മാർട്ട് ഡിസ്‌പ്ലേ, സെൻസിബിൾ സ്‌മാർട്ട് ചാർജിംഗ് തുടങ്ങിയ പ്രായോഗിക സവിശേഷതകളും ഇതിലുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. നിലവിലുള്ള ഏത് പോർട്ടിലും പ്ലഗ് ചെയ്യാവുന്ന 15 ആംപ്‌സ് ഹൈപ്പർ-ഫാസ്റ്റ് ഓൺബോർഡ് ചാർജർ ഉപയോഗിച്ച് ആവശ്യമുള്ളപ്പോൾ വേഗത്തിൽ ചാർജ് ചെയ്യാനും മറ്റ് അവസരങ്ങളിൽ റിലാക്സ്ഡ് മോഡിലേക്ക് മാറാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ഇത് ശരിക്കും ഭാരതത്തിനായി നിർമിച്ച ഒരു സ്മാർട്ട് എസ്‌യുവിയാണ്. ഇന്ത്യൻ റോഡ് സാഹചര്യങ്ങളും ഇന്ത്യക്കാരുടെ ഉപയോഗ രീതിയും കണക്കിലെടുത്ത് ഇന്ത്യൻ എഞ്ചിനീയർമാർ തങ്ങളുടെ ഉൽപ്പന്നം സങ്കൽപ്പിക്കുകയും രൂപകല്പന ചെയ്യുകയും നിർമിക്കുകയും ചെയ്തുവെന്നാണ് ഐഗോവൈസ് മൊബിലിറ്റിയുടെ സിഇഒ ശ്രാവൺ അപ്പാന പറഞ്ഞു.

ചാർജിംഗ് വേഗതയും ബാറ്ററി ലൈഫും തമ്മിൽ മികച്ച ബാലൻസ് വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ 5000 ഉപഭോക്താക്കൾക്ക് വിപുലീകൃത വാറന്റികൾ, സൗജന്യ ആക്‌സസറികൾ, ഗ്യാരണ്ടീഡ് റീസെയിൽ/ബൈ-ബാക്ക് ഓപ്‌ഷനുകൾ തുടങ്ങിയ എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.


Click it and Unblock the Notifications








