നിരത്തിൽ കുതിക്കാൻ പുത്തൻ Ninja 400, ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Kawasaki
പോയ ജൂണിൽ ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തിയ നിഞ്ച 400 പ്രീമിയം സ്പോർട്‌സ് ബൈക്കിന്റെ ഡെലിവറി ആരംഭിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. 2020 ഏപ്രിലിൽ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് നിഞ്ച 400 ആഭ്യന്തര നിരത്തുകളിൽ നിന്നും കളമൊഴിഞ്ഞത്.

എന്നാൽ രണ്ടര വർഷം നീണ്ട കാത്തിരിപ്പ് സഫലമാക്കികൊണ്ട് 2022 ജൂണിൽ 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈ എൻട്രി ലെവൽ സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തി. ഇത് നിഞ്ച 300 ബിഎസ്-VI പതിപ്പിനേക്കാൾ ഏകദേശം 1,59,000 രൂപ കൂടുതലാണ്.

പരിഷ്ക്കാരങ്ങളോടെയെത്തിയ കവസാക്കി നിഞ്ച 400 നിരവധി കോസ്‌മെറ്റിക്, മെക്കാനിക്കൽ മാറ്റങ്ങളാണ് ഇന്ത്യയിൽ പരിചയപ്പെടുത്തുന്നത്. ബോഡി പാനലുകളിൽ അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സിനൊപ്പം രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങി എത്തിയതാണ് അതിൽ ശ്രദ്ധേയം.

അതിൽ എബോണി ലൈം ഗ്രീന്‍, മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്നിവയാണ് തെരഞ്ഞെടുക്കാനാവുന്നത്. രണ്ട് കളര്‍ തീമുകളും ഒരുപോലെ ആകര്‍ഷകമാണെങ്കിലും ഗ്രേ നിറം കൂടുതല്‍ സൂപ്പർ ബൈക്കിന് ഒരു പ്രത്യേക സ്‌പോര്‍ട്ടിനെസ് സമ്മാനിക്കുന്നുണ്ട്.

എന്നാൽ പുതിയ നവീകരണങ്ങൾക്കൊപ്പം വില വർധനവൊന്നും ജാപ്പനീസ് പ്രീമിയം സ്പോർട്‌സ് ബൈക്ക് ബ്രാൻഡ് നടപ്പിലാക്കിയില്ലെന്നു വേണം പറയാൻ. അതായത് ബിഎസ് IV നിഞ്ച 400 നിര്‍ത്തലാക്കുന്നതിന് മുമ്പ് ലഭ്യമായ അതേ വിലയാണിലാണ് പുതിയ 2023 മോഡൽ നിഞ്ച 400 ഇന്ത്യയിലെത്തിയതെന്ന് സാരം.

എല്ലാ മോഡലുകളെയും പോലെ തന്നെ കവസാക്കി നിഞ്ച 400 സൂപ്പർസ്പോർട്ട് ബൈക്കും രൂപകല്‍പന ചെയ്തിരിക്കുന്നത് അതിമനോഹരമായിട്ടാണ്. ആദ്യ കാഴ്ച്ചയിൽ ആരും ഒന്നു നോക്കി നിന്നുപോവുന്ന ജാപ്പനീസ് കരവിരുത് ഇതിലും കാണാനാവും. നിഞ്ച H2-ല്‍ നിന്ന് കുറച്ച് സ്‌റ്റൈലിംഗ് ബിറ്റുകള്‍ പുതിയ പതിപ്പിനായി കടമെടുത്തതും സ്റ്റൈലിംഗിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ എൻട്രി ലെവൽ സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിൽ ഡ്യുവല്‍ സ്ലിം എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകള്‍, സുതാര്യമായ വിന്‍ഡ്സ്‌ക്രീന്‍, ഫ്രണ്ട് കൗള്‍ മൗണ്ടഡ് ഫങ്കി റിയര്‍ വ്യൂ മിററുകള്‍, ലോ-സെറ്റ്, വൈഡ് ഹാന്‍ഡില്‍ബാര്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ്-സീറ്റ് ഡിസൈന്‍, അപ്സ്വെപ്പ് എക്സ്ഹോസ്റ്റ് എന്നിവയെല്ലാം കവസാക്കി ഒരുക്കിയിട്ടുണ്ട്.

2023 മോഡൽ നിഞ്ച 400 പതിപ്പിന് ഹൈബ്രിഡ് കോക്ക്പിറ്റും കവസാക്കി അവതരിപ്പിക്കുന്നുണ്ട്. മധ്യഭാഗത്ത് ഒരു വലിയ അനലോഗ് ടാക്കോമീറ്റര്‍ ഫീച്ചര്‍ ചെയ്യുകയും ചെയ്യുന്നു. ലെഫ്റ്റ് സൈഡില്‍ വാര്‍ണിംഗ് ലൈറ്റുകളും കാണാം. അതേസമയം സ്ക്രീനിന്റെ വലതുവശത്ത് മള്‍ട്ടി-ഫംഗ്ഷന്‍ എല്‍സിഡി സ്‌ക്രീനാണ് ഇടംപിടിച്ചിരിക്കുന്നത്.

എളുപ്പത്തില്‍ കാണുന്നതിന് ഗിയര്‍ പൊസിഷന് ഇൻഡിക്കേറ്റര്‍ മധ്യഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ കവസാക്കി നിഞ്ച 400 പത്പ്പിന് കരുത്തേകുന്നത് പുതിയ ബിഎസ്-VI നിലവാരത്തിലുള്ള 399 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ്.

ഈ എഞ്ചിൻ 10,000 rpm-ൽ പരമാവധി 44.3 bhp പവറും 8,000 rpm-ൽ 37 Nm torque ഉം വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. പവർ ഔട്ട്പുട്ടിൽ മാറ്റമില്ലെങ്കിലും ടോർക്ക് മുൻ മോഡലിനെ അപേക്ഷിച്ച് 1 Nm കുറഞ്ഞിട്ടുണ്ട്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സുഗമമായ പ്രതികരണത്തിനും നിയന്ത്രണത്തിനും ഒപ്പം റെവ് ശ്രേണിയിലുടനീളം ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് നല്‍കുന്നതിനായി എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.

ബൈക്കിന്റെ 785 മില്ലീമീറ്റർ സീറ്റ് ഉയരം ഉയരം കുറഞ്ഞ റൈഡർമാർക്കു പോലും മികച്ച കൺട്രോളും ഹാൻഡിലിംഗും നേടാന്‍ ഇത് സഹായിക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ നിഞ്ച 400 എൻട്രി ലെവൽ സൂപ്പർസ്പോർട്ട് ബൈക്കിന്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ടറ്റത്തും ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം ഡിസ്ക് ബ്രേക്കുകളാണ് കവസാക്കി അവതരിപ്പിക്കുന്നത്.

ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോ ഷോക്ക് അബ്‌സോർബറുമാണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. കവാസാക്കി നിഞ്ച 400 ഇന്ത്യയിൽ കെടിഎം RC 390 സ്പോർട്‌സ് ബൈക്കിനോടാണ് നേരിട്ട് മത്സരിക്കുന്നത്. കൂടുതൽ ഫീച്ചറുകളുടെയും കുറഞ്ഞ വിലയുടെയും ആനുകൂല്യം നിഞ്ചയേക്കാൾ ആർസിക്ക് മുൻഗണന ലഭിച്ചേക്കും.


Click it and Unblock the Notifications








