RE ഹണ്ടറിന് പുതിയ എതിരാളി വരുന്നു, Keeway SR 250 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ സ്വഭാവം തന്നെ വലിയ പരിണാമങ്ങൾക്ക് സാക്ഷ്യംവഹിച്ച വർഷങ്ങളാണ് ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതിൽ മോഡേൺ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്‌മെന്റ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻജനപ്രീതി നേടിയെടുക്കുന്നുമുണ്ടുതാനും. ആയതിനാൽ ധാരാളം ബ്രാൻഡുകൾ തങ്ങളുടെ സാന്നിധ്യം ഈ വിഭാഗത്തിൽ അറിയിച്ചും കഴിഞ്ഞു.

ഇത്തരത്തിലുള്ള ബൈക്കുകളുടെ എക്കാലത്തെയും വർധിച്ചുവരുന്ന ഡിമാൻഡ് മുതലെടുക്കാനായി ഈ ലാഭകരമായ സെഗ്മെന്റിൽ ധാരാളം കമ്പനികളാണ് പല പല മോഡലുകൾ പുറത്തിറക്കിയത്. ഇന്ന് ഒരു മോഡേൺ ക്ലാസിക് മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ എത്തുന്ന ഉപഭോക്താവിന് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളുണ്ടെന്ന് സാരം. എന്നാൽ ഈ വിഭാഗത്തിൽ റോയൽ എൻഫീൽഡിനാണ് മേൽകൈ ഉള്ളതെന്നു വേണം പറയാൻ. പല കമ്പനികളും ഈ കുത്തക തകർക്കാൻ ശ്രമിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ലെന്നു വേണം പറയാൻ.

RE ഹണ്ടറിന് പുതിയ എതിരാളി വരുന്നു, Keeway SR 250 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ഈ ശ്രേണിയിൽ അവസരം ഉണ്ടാക്കിയെടുക്കാൻ വ്യത്യസ്‌തമായൊരു മോഡലുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് ഹംഗേറിയൻ ബ്രാൻഡായ കീവേ. ഇതിന്റെ ഭാഗമായി 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു പുതിയ മത്സരാർത്ഥിയെ കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. SR 250 എന്ന മോഡേൺ ക്ലാസിക് ബൈക്കിനെയാണ് ബ്രാൻഡ് രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ജനുവരി 10 ന് ആരംഭിക്കുന്ന ബിനാലെ ഓട്ടോ എക്സ്പോ ഷോയിൽ കീവേ പുതിയ SR 250 ഇന്ത്യയിൽ ഔദ്യോഗികമായി പരിചയപ്പെടുത്തും.

ഇന്ത്യയിൽ ഇതിനകം വിറ്റഴിക്കപ്പെടുന്ന SR 125-ന് സമാനമായ ആധുനിക-ക്ലാസിക് ഡിസൈനാണ് SR 250 എന്ന ക്വാർട്ടർ ലിറ്റർ ബൈക്കിന് ഉണ്ടാവുക. സ്‌പോക്ക് വീലുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകൾ, അരിഞ്ഞ ഫെൻഡറുകൾ, ഫ്രണ്ട് ഫോർക്ക് ഗെയ്‌റ്ററുകൾ, ഓഫ്-സെറ്റ് റൗണ്ട് കൺസോൾ, റിബഡ് പാറ്റർ സീറ്റ് തുടങ്ങിയ ഘടകങ്ങളോട് കൂടിയ രസകരമായ ഓൾഡ് സ്‌കൂൾ സ്‌ക്രാംബ്ലർ ശൈലിയുള്ള നിലപാടാണ് വരാനിരിക്കുന്ന കീവേ മോട്ടോർസൈക്കിളിനുള്ളത് എന്നത് രസകരമായിരിക്കും.

മോട്ടോർസൈക്കിളിന്റെ കൃത്യമായ എഞ്ചിൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 250 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് യൂണിറ്റ് ആയിരിക്കും ഇതിന് കരുത്തേകുകയെന്ന് ഇപ്പോഴേ ഉറപ്പിച്ചു പറയാനാവും. ലോംഗ് സ്ട്രോക്ക്, നിയോ റെട്രോ മോട്ടോർസൈക്കിളുകളുടെ സാധാരണ ഈ എഞ്ചിൻ ലോ-മിഡ് ശ്രേണിയിൽ ടോർക്ക് സമ്പന്നമാകുമെന്നും കീവേ SR 250 പതിപ്പിന്റെ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം ഹാർഡ്‌വെയർ പാക്കേജ് ഒരു ഡൗൺ ട്യൂബ് ഷാസി, ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ഡ്യുവൽ സ്‌പ്രിംഗുകൾ, രണ്ട് അറ്റത്തും ഒരു ഡിസ്‌ക് ബ്രേക്ക് എന്നിവ ഉപയോഗിച്ച് അടിസ്ഥാനമാകാനും സാധ്യതയുണ്ട്. കീവേ SR 250 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു കഴിഞ്ഞാൽ റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോണിൻ, കവസാക്കി W 175 എന്നിവയുമായാവും കൊമ്പുകോർക്കുക. കീവേയുടെ നിലവിലുള്ള ഇന്ത്യ ബൈക്ക് ശ്രേണിയെ ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ ഗ്രൂപ്പാണ് ആഭ്യന്തര വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ബെനലിയുടെ അതേ ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ഏഴ് ഉൽപ്പന്നങ്ങളാണ് നിലവിൽ കീവേ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. K ലൈറ്റ് 250V ക്രൂയിസർ മോട്ടോർസൈക്കിൾ, വിയസ്റ്റെ 300 മാക്സി സ്‍കൂട്ടർ, സിക്സ്റ്റീസ് 300i പ്രീമിയം സ്‍കൂട്ടർ, SR 125 എന്നീ മോഡലുകളാണ് കമ്പനി നിലവിലെ ജനപ്രിയർ. ഹംഗേറിയൻ ബ്രാൻഡിന്റെ മോഡലുകൾ CKD റൂട്ട് വഴിയാണ് ഇന്ത്യയില്‍ കൊണ്ടുവരുന്നത്. ഇറ്റാലിയൻ ബ്രാൻഡായ ബെനെല്ലിയുടെ മാതൃ കമ്പനി കൂടിയായ ചൈനയിൽ നിന്നുള്ള ക്വിയാൻജിയാങ് (ക്യുജെ) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രാൻഡ്. 2022-ൽ ഇന്ത്യയിൽ മൊത്തം എട്ട് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് കീവേ പദ്ധതിയിടുന്നത്.

നിലവിലുള്ള കീവേ മോഡലുകളുടെ വിലയിലേക്ക് നോക്കിയാൽ SR125 ബൈക്കിന് 1.19 ലക്ഷം രൂപയും V302C ക്രൂയിസറിന് 3.89 ലക്ഷം രൂപയും, K300 R മോഡലിന് 2.99 ലക്ഷം രൂപയും, K-ലൈറ്റ് 250V പവർ ക്രൂയിസറിന് 3.09 ലക്ഷം രൂപയും, K300 N സ്ട്രീറ്റ് മോട്ടോർസൈക്കിളിന് 2.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വരാനിരിക്കുന്ന SR 250 മോഡേൺ ക്ലാസിക് ബൈക്കിന് ഏകദേശം 3.00 ലക്ഷം രൂപയോളം വില വന്നേക്കുമെന്നാണ് സൂചന.

More from DriveSpark

Article Published On: Saturday, December 31, 2022, 16:32 [IST]
English summary
Keeway to launch the new sr 250 modern classic motorcycle at 2023 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X