നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിലെ ഐതിഹാസിക ടു വീലർ ബ്രാൻഡായിരുന്നു യെസ്‌ഡി. ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയിലൂടെ ഒരു കാലത്ത് നിരത്തുകളെ തരംഗംകൊള്ളിച്ച ഇരുചക്ര വാഹന നിർമാതാക്കളാണ് ഇപ്പോൾ തിരികെയെത്തിരിക്കുന്നത്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ജാവയ്ക്ക് ശേഷം യെസ്‌ഡി കൂടി വരുന്നതോടെ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി വീണ്ടും ഉണരുകയാണ്. കമ്പനി ഇപ്പോൾ അവതരിപ്പിച്ച റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന് 1.98 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ഇതോടെ ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യെസ്‌ഡിയുടെ തിരിച്ചുവരവ് ഗംഭീരമായി. ബ്രാൻഡ് നിരയിലെ എൻട്രി ലെവൽ മോഡലാണ് റോഡ്‌സ്റ്റർ. 80കളിലും 90കളിലും പഴയ യെസ്‌ഡി റോഡ്‌കിംഗിനോടുള്ള സാമ്യമാണ് മോട്ടോർസൈക്കിളിന്റെ കാഴ്ച്ചയിലെ ആകർഷണം എന്നുപറയാം.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

മുൻകാലങ്ങളിലെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ മോട്ടോർസൈക്കിളുകളിൽ നിന്നും വേറിട്ടുനിൽക്കുന്ന ചില ഘടകങ്ങളായിരുന്നു യെസ്‌ഡി ബൈക്കുകളുടെ ഏറ്റവും വലിയ പ്രത്യേകതകൾ. എക്‌സ്‌ഹോസ്‌റ്റോ ഡിസൈനോ ഉണ്ടാക്കിയ ഐക്കണിക് ശബ്‌ദമാണോ അതോ കിക്കറും ഗിയർ ലിവറും ഒന്നായി സംയോജിപ്പിച്ചതാണോ ആ ഗാംഭീര്യമെന്ന് ഇപ്പോഴും സംശയമുണ്ട്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ആ മോട്ടോർസൈക്കിളുകൾ എങ്ങനെ ഐതിഹാസികമായി എന്ന് ഒരു കാരണം മാത്രമായി എടുത്തുപറയാനാവില്ല. വ്യത്യസ്‌തകളും പുതുമകളും എല്ലാം ഒത്തിണങ്ങിയതാവാം ഒരു ഘടകം. യെസ്ഡി റോഡ്‌കിങും അതിന്റെ മറ്റ് വകഭേദങ്ങളും ഇന്ത്യൻ നിരത്തുകളിൽ ഒരു വികാരമായാണ് മാറിയത്. ഇപ്പോഴും ആരാധകർ ഏറെയുണ്ടെന്നതും യാഥ്യാർഥ്യമാണ്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ഇക്കാരണത്താൽ തന്നെ യെസ്‌ഡി ലക്ഷ്യമിടുന്ന റോയൽ എൻഫീൽഡിന്റെ വിപണി പിടിക്കാനാവുമോ എന്നാണ് ബൈക്ക് പ്രേമികളുടെ ചോദ്യം. വിപണിയിലേക്ക് തിരിച്ചെത്തിയതോടെ, പഴയ റോഡ്‌കിങിനോട് സാമ്യമുള്ളതാണ് പുതിയ യെസ്‌ഡി റോഡ്‌സ്റ്റർ എന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുമുണ്ട്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

യെസ്‌ഡി റോഡ്സ്റ്റർ ഡിസൈൻ

പുതിയ യെസ്‌ഡി റോഡ്‌സ്റ്ററിന്റെ ഡിസൈൻ പ്രചോദനം അതിന്റെ മുൻഗാമിയായ യെസ്‌ഡി റോഡ്‌കിങാണെന്ന് ആദ്യമേ പറഞ്ഞുവല്ലോ. അതിനാൽ ഇതിന് മുന്നിൽ ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഫോർക്കിന് ഉയർന്ന അളവിലുള്ള റേക്ക് ഉണ്ടെന്നതും ഒരു സവിശേഷതയാണ്. ഹാൻഡിൽബാർ കൂടുതൽ മുകളിലേക്ക്-കാന്റഡ് ആണ്. പഴയ റോഡ്‌കിങിന്റെ റൈഡിംഗ് പൊസിഷൻ ആവർത്തിക്കാനാണ് ഡിസൈനർമാർ ശ്രമിച്ചതെന്ന് ഇതിലൂടെ വ്യക്തം.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ഇനി ഫ്യുവൽ ടാങ്കിലേക്ക് നോക്കിയാൽ പഴയ റോഡ്‌കിങിൽ നിന്ന് ഉയർത്തിയതായി തോന്നുന്ന ഭാഗമാണിത്. വൃത്താകൃതിയിലുള്ള അരികുകളും വമ്പിച്ച രൂപകൽപ്പനയും കൊണ്ട് മുൻഗാമികളുടെ ഫ്യുവൽ ടാങ്കുമായി ഇതും സാമ്യം പുലർത്തുന്നു. ബാക്കിയുള്ള മോട്ടോർസൈക്കിൾ ഭാഗങ്ങൾ ഒരു റെട്രോ ടച്ച് കൂടുതൽ ആധുനിക രീതിയിലാണ് കാണാനാവുക.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ഹെഡ്‌ലാമ്പ് അൽപ്പം ചെറുതായി തോന്നിയേക്കാം. അതിന്റെ പ്രധാന കാരണം എഞ്ചിന്റെ ലിക്വിഡ് കൂളിംഗിനുള്ള റേഡിയേറ്റർ വളരെ വലുതായി സ്ഥാപിച്ചതു തന്നെയാണ്. പഴയ ടൂ-സ്ട്രോക്ക് എഞ്ചിനോട് സാമ്യമുള്ള തരത്തിലാണ് എഞ്ചിൻ രൂപപ്പെടുത്തിയിരിക്കുന്നത്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ഇത് ലിക്വിഡ്-കൂൾഡ് എഞ്ചിനാണെങ്കിലും സിലിണ്ടർ കൂടുതൽ റെട്രോ ആയി തോന്നാൻ കൂളിംഗ് ഫിനുകളും നൽകിയിട്ടുണ്ട്. സിംഗിൾ പീസ് സീറ്റ് ബാക്ക്‌റെസ്റ്റുമായി സംയോജിപ്പിച്ച് സുഖകരവും മികച്ച സപ്പോർട്ട് നൽകുന്നതുമാണെന്ന് യെസ്‌ഡി ഉറപ്പുവരുത്തിയിട്ടുണ്ട്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

യെസ്‌ഡി റോഡ്സ്റ്റർ സവിശേഷതകൾ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് യെസ്‌ഡി റോഡ്സ്റ്ററിന്റെ മറ്റൊരു സവിശേഷത. ഇത് ഒരു വൃത്താകൃതിയിലുള്ള എൽസിഡി യൂണിറ്റാണ്. അത് സ്റ്റൈലിഷ് ആയി തോന്നുകയും ധാരാളം വിവരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഇതിൽ ട്രിപ്പ് മീറ്ററുകൾ, ഡിസ്റ്റൻസ്-ടു-എംപ്റ്റി റീഡൗട്ട്, ഗിയർ ഇൻഡിക്കേറ്റർ, സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ മുതലായവയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

ഇതിന് ചുറ്റുമായി ടെൽ-ടെയിൽ ലൈറ്റുകളും ഇൻഡിക്കേറ്ററുകളും ഉണ്ട്. കൂടാതെ എബിഎസ് മോഡും ഇത് പ്രദർശിപ്പിക്കുന്നു. സ്റ്റാൻഡേർഡ് ഉപകരണങ്ങളായി ഇരട്ട-ചാനൽ എബിഎസുമായാണ് മോട്ടോർസൈക്കിൾ വരുന്നത്. യുഎസ്ബി ടൈപ്പ്-എ, ടൈപ്പ്-സി മൊബൈൽ ഫോൺ ചാർജിംഗ് സോക്കറ്റ് എന്നിവയും യെസ്‌ഡി റോഡ്‌സ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നു.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

എഞ്ചിനും പെർഫോമൻസും

മറ്റ് രണ്ട് യെസ്‌ഡി മോട്ടോർസൈക്കിളുകളെപ്പോലെ യെസ്‌ഡി റോഡ്‌സ്റ്ററും അതിന്റെ എഞ്ചിൻ ജാവ പെരാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇത് ലിക്വിഡ് കൂൾഡ്, 334 സിസി, സിംഗിൾ സിലിണ്ടർ യൂണിറ്റാണ്. ഇത് പരമാവധി 29.3 bhp കരുത്തിൽ 29 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

പിന്നിൽ 130/80 സെക്ഷൻ ടയർ ഉള്ള 17 ഇഞ്ച് വീൽ ഷോഡാണ് യെസ്‌ഡി റോഡ്സ്റ്ററിനുള്ളത്. ഇതിന്റെ ഭാരം 184 കിലോഗ്രാം ആണ്. ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 12.5 ലിറ്റർ ശേഷിയുമായി കമ്പനി സ്ഥാപിച്ചിരിക്കുന്നു.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

കളർ ഓപ്ഷനും വേരിയന്റും

ഡാർക്ക്, ക്രോം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് യെസ്ഡി റോഡ്‌സ്റ്റർ ലഭ്യമാവുക. തെരഞ്ഞെടുത്ത കളർ ഓപ്ഷൻ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

നിരത്തുകളെ കിടിലംകൊള്ളിക്കാൻ Yezdi Roadster വിപണിയിൽ, പ്രാരംഭ വില 1.98 ലക്ഷം രൂപ

യെസ്ഡി റോഡ്സ്റ്റർ ഡാർക്ക് - സ്മോക്ക് ഗ്രേ: 1,98,142 രൂപ

യെസ്ഡി റോഡ്സ്റ്റർ ഡാർക്ക് - സ്റ്റീൽ ബ്ലൂ: 2,02,142 രൂപ

യെസ്ഡി റോഡ്സ്റ്റർ ഡാർക്ക് - ഹണ്ടർ ഗ്രീൻ: 2,02,142രൂപ

യെസ്ഡി റോഡ്സ്റ്റർ ക്രോം - ഗാലന്റ് ഗ്രേ: 2,06,142രൂപ

യെസ്ഡി റോഡ്സ്റ്റർ ക്രോം - സിൻ സിൽവർ: 2,06,142 രൂപ

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
Much awaited yezdi roadster motorcycle launched in india at rs 1 98 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X