കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജും ബ്രിട്ടീഷ് ബ്രാൻഡായ ട്രയംഫും കൈകോർത്ത് ഇന്ത്യൻ വിപണിക്കായി ഒരു മോട്ടോർസൈക്കിൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ട് നാളിമ്മിണിയായി.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

റോയൽ എൻഫീൽഡിനെ തളയ്ക്കാൻ ഹോണ്ടയും യെഡ്‌ഡിയും ജാവയും എല്ലാം പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നേടാനാവാത്ത വിജയം ഇനി ബജാജ്-ട്രയംഫ് കൂട്ടുകെട്ടിന് നേടിയെടുക്കാനാവുമോ എന്നാണ് മോട്ടോർസൈക്കിൾ വിപണി ഉറ്റുനോക്കുന്നതും.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിലെ അതികായരായ ബജാജും ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും ചേര്‍ന്നൊരുക്കുന്ന ബൈക്ക് ഒരു ഒന്നൊര മോഡൽ ആയിരിക്കുമെന്നതില്‍ ആർക്കും ഒരു തർക്കവുമില്ല. അത് ശരിവെക്കുന്ന സൂചനകൾ നൽകുന്ന പുതിയ ബൈക്കിന്റെ പരീക്ഷണ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഈ പുതിയ ബൈക്ക് പുറത്തിറങ്ങുമെന്ന സൂചനയാണ് ചിത്രങ്ങളിലൂടെ ലഭിക്കുന്നത്. വരാനിരിക്കുന്ന ബജാജ് ട്രയംഫ് 350 സിസി ബൈക്ക് അടുത്തിടെ പൂനെയിൽ ബജാജ് ഓട്ടോ നിർമാണ കേന്ദ്രത്തിന് സമീപം ഇന്ത്യയിൽ ആദ്യമായി പരീക്ഷണം നടത്തുകയും ചെയ്‌തിരുന്നു.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകൾ, സൂക്ഷ്മമായ ഡിസൈൻ പാനലുകൾ, ചിസൽഡ് ഫ്യൂവൽ ടാങ്ക്, ക്രോം ഫില്ലർ ക്യാപ് എന്നിവയാൽ പൂരകമായ സ്‌ക്രാംബ്ലർ-ടൈപ്പ് റെട്രോ-സ്റ്റൈലിംഗ് എന്നിവയായിരിക്കും ബജാജ്-ട്രയംഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോഡലിന്റെ പ്രധാന ഡിസൈൻ വശങ്ങൾ.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

ഈ പുതിയ പരീക്ഷണ ചിത്രത്തിലെ ബൈക്ക് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നുമുണ്ട്. ഇതിന് പൂർണ എൽഇഡി ലൈറ്റിംഗും, ക്വിൽറ്റഡ് പാറ്റേൺ സ്റ്റിച്ചിംഗോടുകൂടിയ ട്വിൻ-പീസ് സീറ്റും, ഹൈ മൌണ്ടഡ് എക്‌സ്‌ഹോസ്റ്റും ലഭിക്കുന്നു. അതോടൊപ്പം തന്നെ ആധുനികത പുലർത്തുന്നതിനായി എക്സ്പോസ്ഡ് എഞ്ചിൻ ഭാഗങ്ങളും സ്മാർട്ട് അലോയ് വീലുകളും ഇതിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

ട്യൂബുലാർ ഫ്രെയിമിൽ കാസ്റ്റ് സ്വിംഗ്‌ആമിനൊപ്പം ഇരിക്കുന്ന ബൈക്കിന് മുന്നിൽ USD ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്ക് അബ്സോർബറും ലഭിക്കും. ബ്രേക്കിംഗ് ചുമതലകൾക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകാനും സാധ്യതയുണ്ട്. ബ്രേക്കുകൾ സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസുമായി ബന്ധിപ്പിച്ചിരിക്കും.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

കാഴ്ച്ചയിൽ ചില കോണുകളിൽ നിന്ന് വിലകൂടിയ ട്രൈഡന്റ് 660 മോഡലിനെ ഈ ബൈക്ക് ഓർമിപ്പിച്ചേക്കാം. കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ടെങ്കിലും ഈ പുതിയ ബൈക്കിന് 350-400 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

അത് ഈ സെഗ്‌മെന്റിൽ രസകരമായ ഒരു റൈഡും കരുത്തുറ്റ ബൈക്കും തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ശക്തമായ പെർഫോമൻസ് കണക്കുകളും വാഗ്ദാനം ചെയ്യും. ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷം ബ്രാൻഡ് മറ്റ് ആഗോള വിപണികളിലും ഈ മോഡൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ഈ ബജാജ്-ട്രയംഫ് 350 സിസി ബൈക്കിന്റെ വില ഏകദേശം 3.5 ലക്ഷം രൂപയ്ക്കും 4.5 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 അവസാനത്തിലോ 2023 മധ്യത്തിലോ പുതിയ റോഡ്‌സ്റ്റർ-സ്റ്റൈൽ ബൈക്കിനൊപ്പം ബ്രാൻഡ് ഈ പുതിയ മറ്റൊരു മോഡൽ കൂടി പുറത്തിറക്കാൻ സാധ്യതയുണ്ട്.

കിടിലൻ ഡിസൈനും അതിനൊത്ത ലുക്കും, Bajaj-Triumph സ്ക്രാംബ്ലർ ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

ഈ പുതിയ ബൈക്കുകളുടെ ഔദ്യോഗിക അവതരണം എന്നുണ്ടാകുമെന്ന് ബ്രാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ പുതിയ ബജാജ് ട്രയംഫ് 350 സിസി ബൈക്ക് ബിഎംഡബ്ല്യു 310 ശ്രേണി, കെടിഎം 390 മോഡലുകൾ പോലുള്ള കൂടുതൽ പ്രീമിയവും ചെലവേറിയ മോട്ടോർസൈക്കിളുകളുമായാവും ഏറ്റുമുട്ടുക.

Image Courtesy: Siddharth Shankar

More from DriveSpark

Article Published On: Thursday, September 29, 2022, 9:58 [IST]
English summary
New bajaj triumph 350 cc scrambler motorcycle spied in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X