പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

പ്രത്യേകിച്ച് ആമുഖം ഒന്നും ആവശ്യമില്ലാത്ത മോഡലാണ് ഹീറോയുടെ എക്‌സ്‌പൾസ് 200. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തെ ഇളക്കിമറിച്ച ബൈക്കിന് ഒരു ഇരട്ടസഹോദരൻ കൂടിയുണ്ടെന്നുള്ള കാര്യം പലരും മറന്നിരിക്കാം.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

സിറ്റി ടൂറർ വേരിയന്റായ എക്‌സ്‌പൾസ് 200T എന്ന മോഡലിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. മിനുങ്ങിയെത്തുന്ന മോഡലിന്റെ പുതിയ ടീസർ വീഡിയോയും ചിത്രങ്ങളും ഹീറോ മോട്ടോകോർപ് അടുത്തിടെ പുറത്തുവിട്ടിരുന്നു.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

നേരത്തെ വിപണിയിലുണ്ടായിരുന്നുവെങ്കിലും ആളിനെ കാര്യമായി ആരും പരിഗണിച്ചിരുന്നില്ലെന്നു വേണം പറയാൻ. എക്‌സ്‌പൾസ് 200 അഡ്വഞ്ചർ ബൈക്കിലേക്ക് ഏവരും പാഞ്ഞടുത്തപ്പോൾ ഡീലർഷിപ്പുകളിൽ ഒതുങ്ങിപോയ 200T മുഖംമിനുക്കിയെത്തുകയാണ്. അവതരണത്തിനു മുന്നെ ബൈക്കിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

സിറ്റി ടൂറർ വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാൻ പുതുക്കിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് ഹീറോ പ്രതീക്ഷിക്കുന്നത്. പല പല കളർ കോമ്പിനേഷനിലൂടെ അണിഞ്ഞൊരുങ്ങിയാവും ഇത്തവണ സിറ്റി ടൂറർ മോട്ടോർസൈക്കിളിനെ കമ്പനി അണിനിരത്തുക. എക്‌സ്‌പൾസ് 200T-യിൽ നിലവിൽ നൽകാത്ത ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളാവുമിത്.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

ഡിസൈനിലേക്ക് നോക്കിയാൽ മോട്ടോർസൈക്കിൾ അതിന്റെ നിലവിലുള്ള ആവർത്തനവുമായി ഏറെക്കുറെ സമാനമാണെങ്കിലും, സൂക്ഷ്മവും എന്നാൽ ഭംഗിയുമുള്ള മാറ്റങ്ങളുണ്ട്. ഹെഡ്‌ലാമ്പിന്റെ സ്ഥാനം നേരിയ തോതിൽ മാറിയിട്ടുണ്ടെന്നു പറയാം. ബോഡി-കളർ ഫ്ലൈ സ്‌ക്രീനാൽ ഹെഡ്‌ലാമ്പിനെ മിനുക്കിയിട്ടുമുണ്ട്.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

മുൻവശത്തെ ടെലിസ്‌കോപ്പിക് ഫോർക്കുകളിൽ ഇപ്പോൾ ഗെയ്‌റ്ററുകൾ സജ്ജീകരിച്ചിരിക്കുമ്പോൾ ബെല്ലി പാനും ചെറുതായി ട്വീക്ക് ചെയ്യാൻ ഹീറോ തയാറായിട്ടുണ്ട്. മാത്രമല്ല, റാക്ക് പോലെയുള്ള റിയർ ഗ്രാബ് റെയിലിന് പകരം ലളിതമായ ഒരു ട്യൂബുലാർ യൂണിറ്റും ഇത്തവണ എക്‌സ്പൾസ് 200T സിറ്റി ടൂററിൽ ഇടംപിടിച്ചിട്ടുമുണ്ട്.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

ഹീറോ തങ്ങളുടെ പുതിയ കളർ പാലറ്റിനെ കൂടുതൽ ആകർഷകമാക്കുന്ന പുതിയ ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന്റെ എഞ്ചിൻ അതിന്റെ ഹാർഡ്‌കോർ അഡ്വഞ്ചർ പതിപ്പായ എക്‌സ്‌പൾസ് 200 4V പതിപ്പിന് സമാനമാണ്.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

ഈ 199.6 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ/എയർ കൂൾഡ് യൂണിറ്റ് 8,500 rpm-ൽ പരമാവധി 18.8 bhp പവറും 6,500 rpm-ൽ 17.35 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 200T വേരിയന്റിന്റെ നിലവിലുള്ള ടു-വാൽവ് ആവർത്തനത്തേക്കാൾ പവറും ടോർക്കും വരാനിരിക്കുന്ന പുതിയ മോഡലിനുണ്ടാവുമെന്നതും ഹൈലൈറ്റാവും.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

ബൈക്കിന്റെ മറ്റ് ഹാർഡ്‌വെയർ സജ്ജീകരണങ്ങളെ സംബന്ധിച്ചിടത്തോളം 17 ഇഞ്ച് അലോയ് വീലുകളിൽ റോഡ്-ബയേസ്ഡ് ടയറുകളാണ് എക്‌സ്‌പൾസ് 200T സിറ്റി ടൂററിൽ ഹീറോ ഉപയോഗിച്ചിരിക്കുന്നത്. സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് ടെലിസ്‌കോപ്പിക് ഫോർക്കുകളും മോണോഷോക്കും ആണ്. അതേസമയം ബ്രേക്കിംഗിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പുത്തൻ ലുക്കും 4 വാൽവ് എഞ്ചിനും, മിനുങ്ങിയെത്താൻ പുതിയ Xpulse 200T; ചിത്രങ്ങൾ പുറത്ത്

ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ എൽസിഡി ഡിസ്പ്ലേയും യുഎസ്ബി ചാർജർ പോലുള്ള ഫീച്ചറുകളെല്ലാം എക്‌സ്‌പൾസ് 200T-യുടെ മുൻ ആവർത്തനത്തിന് സമാനമായി തന്നെ എത്തും. നിലവിൽ ഹീറോ എക്‌സ്‌പൾസ് 200T മോഡലിന്റെ ടൂ വാൽവ് പതിപ്പിന് 1.24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്തായാലും പുതിയ 4V പതിപ്പ് വിപണിയിൽ എത്തുമ്പോൾ ഇതിനേക്കാൾ ഉയർന്ന വില നൽകേണ്ടി വരുമെന്നുറപ്പാണ്.

More from DriveSpark

Article Published On: Saturday, November 5, 2022, 10:03 [IST]
English summary
New hero xpulse 200t 4v model official image leaked before launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X