ആളാകെ മാറി! Xpulse 200T 4V സിറ്റി ടൂറർ വിപണിയിലേക്ക്, പുതിയ ടീസർ ചിത്രവുമായി Hero

താങ്ങാനാവുന്ന വിലയിൽ വിപണിയിലെത്തി ജനഹൃദയങ്ങൾ കീഴടക്കിയ ഹീറോയുടെ എക്‌സ്‌പൾസ് 200 എന്ന അഡ്വഞ്ചർ ടൂററിന് ഇന്ത്യയിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വാഹനമാണ്. എന്നാൽ ഇദ്ദേഹത്തിനൊരു ഇരട്ടസഹോദരൻ കൂടിയുണ്ടെന്നുള്ള കാര്യം പലരും ഇതിനോടകം മറന്നിട്ടുള്ള കാര്യമാണ്. ഇംപൾസിന്റെ കാര്യമല്ല, സിറ്റി ടൂറർ വേരിയന്റായ എക്‌സ്‌പൾസ് 200T-യുടെ കാര്യമാണീ പറഞ്ഞു വരുന്നത്.

നിരത്തുകളിൽ അധികം കാണാത്തതിനാൽ പലരും മറന്നുൊപോയ എക്‌സ്‌പൾസ് 200T ഓർമകൾ പുതുക്കിയെടുക്കാൻ പുതിയ വേഷമണിഞ്ഞ് വിപണിയിലേക്ക് എത്തുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. സിറ്റി ടൂറർ വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാൻ പുതുക്കിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് ഹീറോയുടെ നിരീക്ഷണം. എന്നാൽ രൂപത്തിലും എഞ്ചിനിലും കാര്യമായ പരിഷ്ക്കാരം നടപ്പിലാക്കിയാവും ബൈക്ക് നിരത്തിലേക്ക് ഇത്തവണ ഓടിയിറങ്ങുക.

ആളാകെ മാറി! Xpulse 200T 4V സിറ്റി ടൂറർ വിപണിയിലേക്ക്, പുതിയ ടീസർ ചിത്രവുമായി Hero

അതിന്റെ ഭാഗമായി എക്‌സ്‌പൾസ് 200T 4V എന്ന മോഡലിന്റെ ഏറ്റവും പുതിയ ടീസർ ചിത്രങ്ങളും കമ്പനി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. എന്നാൽ വാഹനത്തിന്റെ ലോഞ്ച് തീയതി ഇതുവരെ ബ്രാൻഡ് പ്രഖ്യാപിച്ചിട്ടില്ല. 200T 4V പതിപ്പിന്റെ ഏറ്റവും പുതിയ ടീസർ ചിത്രം മോട്ടോർസൈക്കിളിന്റെ മുൻഭാഗത്തിന്റെ ഒരു കാഴ്ച്ചയാണ് നൽകുന്നത്. ഇത് പുതുക്കിയ സജ്ജീകരണം ഒരിക്കൽ കൂടി കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രകടമല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.

എക്‌സ്‌പൾസ് 200T 4V സിറ്റി ടൂറർ മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ ആവർത്തനവും അതിന്റെ നിലവിലുള്ള മോഡലിന് സമാനമായ സ്റ്റൈലിംഗ് തന്നെയാണ് പായ്ക്ക് ചെയ്യുക. എന്നിരുന്നാലും റീ പൊസിഷൻ ചെയ്‌ത ഹെഡ്‌ലാമ്പ്, ബോഡി-കളർ ഫ്ലൈ സ്‌ക്രീൻ, പുനർരൂപകൽപ്പന ചെയ്ത ബെല്ലി പാൻ, മുൻവശത്തെ ടെലിസ്‌കോപ്പിക് ഫോർക്കുകൾക്കായുള്ള ഗെയ്‌റ്ററുകൾ എന്നിവ ഉൾപ്പെടുന്ന പരിഷ്ക്കാരങ്ങൾ ബൈക്കിന് ഒരു ഫ്രഷ് ഫീൽ നൽകാൻ സഹായിക്കുമെന്നാണ് ഹീറോ മോട്ടോകോർപ്പിന്റെ വിശ്വാസം.

എക്‌സ്‌പൾസ് 200T-യിൽ നിലവിൽ നൽകാത്ത ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ഒരു പരിധി വരെ പുതുമ നൽകാനും കാരണമായേക്കും. പുതിയ കളർ പാലറ്റിനെ കൂടുതൽ ആകർഷകമാക്കുന്ന പുതിയ ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. അതേസമയം ഈ വരാനിരിക്കുന്ന 2023 മോഡലിലെ മെക്കാനിക്കൽ നവീകരണങ്ങളിൽ നാല്-വാൽവ് സജ്ജീകരണമാണ് ഇടംപിടിക്കുന്നത്. 200T വേരിയന്റിന്റെ നിലവിലുള്ള ടു-വാൽവ് ആവർത്തനത്തേക്കാൾ പവറും ടോർക്കും വരാനിരിക്കുന്ന പുതിയ മോഡലിനുണ്ടാവുമെന്നതാണ് ഇതിൽ പ്രധാനം.

എക്‌സ്‌പൾസ് 200T 4V പതിപ്പിലെ പുതിയ 199.6 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ/എയർ കൂൾഡ് എഞ്ചിന് 8,500 rpm-ൽ പരമാവധി 18.8 bhp പവറും 6,500 rpm-ൽ 17.35 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ എല്‍ഇഡി ഹെഡ്‌ലൈറ്റും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഫംഗ്ഷനോടുകൂടിയ ബ്ലൂടൂത്ത്-പ്രാപ്തമാക്കിയ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷനും കാണാനാവും.

മോട്ടോർസൈക്കിളിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 17 ഇഞ്ച് അലോയ് വീലുകളുള്ള റോഡ് അധിഷ്ഠിത ടയറുകളാണ് ഹീറോ മോട്ടോകോർപ് പുതിയ എക്‌സ്‌പൾസ് 200T സിറ്റി ടൂററിൽ ഉപയോഗിക്കുക. സസ്‌പെൻഷൻ സെറ്റപ്പിൽ കമ്പനി ടെലിസ്‌കോപ്പിക് ഫോർക്കുകളും മോണോഷോക്കും തന്നെയായിരിക്കും മുന്നോട്ടു കൊണ്ടുപോവുക. അതേസമയം ബ്രേക്കിംഗിനായി രണ്ട് സൈഡിലും സിംഗിൾ ഡിസ്‌ക്കാണ് കമ്പനി ഒരുക്കുക. വിലയുടെ കാര്യത്തിലും ടൂ വാൽവ് മോഡലിനേക്കാൾ സമ്പന്നനായിരിക്കും വരാനിരിക്കുന്ന എക്‌സ്‌പൾസ് 200T 4V.

മോഡലിന് ഏകദേശം 1.28 ലക്ഷം മുതൽ 1.30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുണ്ടായിരുന്ന ഹീറോ എക്‌സ്‌പൾസ് 200T മോഡലിന്റെ ടൂ വാൽവ് പതിപ്പിന് 1.24 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. അടുത്തിടെ ഹീറോ എക്‌സ്‌പൾസ് 200 2V അഡ്വഞ്ചർ ടൂറർ പതിപ്പിനെ ഇനിർത്തലാക്കുന്നതായി അറിയിച്ചിരുന്നു. എക്‌സ്‌പൾസ് 200 2V വേരിയന്റിന് 1.27 ലക്ഷം രൂപയായിരുന്നു വില. ഇത് 1.37 ലക്ഷം രൂപ വിലയുള്ള 200 4V മോഡലിനേക്കാൾ 10,000 രൂപ കുറവായിരുന്നു. ഇനി 350-400 സിസി എഞ്ചിനുമായി വരുമെന്ന പ്രതീക്ഷിക്കുന്ന എക്‌സ്പൾസ് ശ്രേണിയുടെ അവതരണവും അടുത്ത വർഷം നടന്നേക്കും.

More from DriveSpark

Article Published On: Monday, December 19, 2022, 13:13 [IST]
English summary
New hero xpulse 200t 4v model teased again ahead of india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X