കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

ഇലക്‌ട്രിക് ടൂ വീലർ സെഗ്മെന്റ് പുതിയ വ്യത്യസ്‌ത മോഡലുകളാൽ സമ്പന്നമാവുകയാണ്. നേരത്തെ സ്‌കൂട്ടറുകളായിരുന്നു ഈ നിര കീഴടക്കിയിരുന്നതെങ്കിൽ മോട്ടോർസൈക്കിളുകളും ഇപ്പോൾ വിപണി കൈയ്യാളുകയാണ്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മത്സരം കനക്കുന്നതിനു മുമ്പേ തന്നെ വിപണിയിൽ സജീവമായവരാണ് കൊമാകി. അത്യാധുനിക സാങ്കേതിക വിദ്യയിലും ക്ലാസിക് ചാരുതയുമാണ് ബ്രാൻഡിന്റെ മുഖമുദ്ര.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

കൊമാകി ഇലക്ട്രിക് ബ്രാൻഡ് രണ്ട് പുതിയ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. റേഞ്ചർ എന്ന ക്രൂയിസർ മോട്ടോർസൈക്കിളും മറ്റൊന്ന് വെനീസ് എന്ന സ്കൂട്ടറുമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട മോഡലാണ് റോഞ്ചർ. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് ക്രൂയിസർ മോട്ടോർസൈക്കിൾ എന്ന നിലയിലാണ് കൊമാകിയുടെ ഈ താരം ശ്രദ്ധനേടിയത്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്കായ കൊമാകി റേഞ്ചർ വലിയ സ്പോർട്‌സ് ഗ്രോസർ വീലുകളും ധാരാളം ക്രോം എക്സ്റ്റീരിയർ ബിറ്റുകളും കോർത്തിണക്കിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ബജാജ് അവഞ്ചറിന്റെ ചെറുതായി പരിഷ്കരിച്ച പതിപ്പ് പോലെ തോന്നിയാലും തെറ്റുപറയാനാവില്ല.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

എന്നിരുന്നാലും വ്യതിരിക്തമായ ഡിസൈൻ ഘടകങ്ങൾ കൊമാകി റേഞ്ചറിനെ അൽപം വേറിട്ടുനിർത്തുന്നുണ്ട്. ഒരു ക്രൂയിസർ എന്ന നിലയിൽ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത് സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ്. റേഞ്ചർ ഒരു 4kW ബാറ്ററി പായ്ക്കാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിനുള്ള ഏറ്റവും വലിയ ബാറ്ററി സവിശേഷതയാണിത്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

ഒറ്റ ചാർജിൽ 180 കിലോമീറ്റർ മുതൽ 220 കിലോമീറ്റർ വരെയാണ് കൊമാകി റേഞ്ചർ ക്രൂയിസർ ഇലക്‌ട്രിക് ബൈക്ക് വാഗ്‌ദാനം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 4000 വാട്ട് മോട്ടോർ സുഗമമായ റൈഡുകൾ ലക്ഷ്യമിടുന്നു. ഗാർനെറ്റ് റെഡ്, ഡീപ് ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം, സൈഡ് സ്റ്റാൻഡ് സെൻസർ, ക്രൂയിസ് കൺട്രോൾ ഫീച്ചർ, ആന്റി തെഫ്റ്റ് ലോക്ക് സിസ്റ്റം, ഡ്യുവൽ സ്റ്റോറേജ് ബോക്‌സുള്ള ഓൾ ഇൻക്ലൂസീവ് ആക്‌സസറികൾ എന്നിവയും കൊമാകിയുടെ പുതിയ അവതാരത്തിന്റെ ഫീച്ചർ നിരയിൽ ഉൾപ്പെടുന്നു.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

കൂടാതെ ട്രിപ്പിൾ ഹെഡ് ലാമ്പുകളാണ് റേഞ്ചറിന്റെ മറ്റൊരു സവിശേഷത. ഇരട്ട ക്രോം അലങ്കരിച്ച വൃത്താകൃതിയിലുള്ള ഓക്സിലറി ലാമ്പുകൾ ഇതിനോടൊപ്പമുണ്ട്. ലെഗ് ഗാർഡുകൾ, ഫോക്സ് എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് അലോയ് വീലുകൾ തുടങ്ങിയവയാണ് മറ്റ് ഡിസൈൻ ഘടകങ്ങൾ.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

മികച്ച ഡ്രൈവബിലിറ്റി, പവർ, പെർഫോമൻസ്, സുഖസൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് നിർമിച്ച മോഡലാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്കൂട്ടർ. 3kw മോട്ടോറും 2.9kw ബാറ്ററി പായ്ക്കുമാണ് ഇതിന് തുടിപ്പേകുന്നത്. ആകർഷകമായ 9 നിറങ്ങളിൽ പുതിയ സ്കൂട്ടർ സ്വന്തമാക്കാനുമാവും.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

വെനീസ് ഇലക്ട്രിക് സ്കൂട്ടർ വിശാലമായ ഉപഭോക്തൃ അടിത്തറയാണ് ലക്ഷ്യമിടുന്നത്. സെൽഫ് ഡയഗ്നോസിസ് സിസ്റ്റം, മൊബൈൽ ചാർജിംഗ് പോയിന്റ്, റിവേഴ്സ് അസിസ്റ്റ്, അധിക സ്റ്റോറേജ് ബോക്സ്, ഫുൾ ബോഡി ഗാർഡ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ആന്റി തെഫ്റ്റ് ലോക്ക് സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, വലിയ പാസഞ്ചർ സീറ്റ് എന്നിവയും ഇതിലുണ്ട്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

കൊമാകി റേഞ്ചർ ക്രൂയിസറും വെനീസും 2022 ജനുവരി 26 മുതൽ കമ്പനി ഡീലർഷിപ്പുകളിൽ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് 1.68 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം വെനീസ് സ്കൂട്ടറിന് 1.15 ലക്ഷം രൂപയ്ക്കാണ് വിപണിയിൽ എത്തുന്നത്. ഘടിപ്പിച്ച ആക്സസറികളുടെ വിലയും ഇതിൽ ഉൾപ്പെടുത്തിയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ് നൽകിയിരിക്കുന്നത് എന്നതും സ്വാഗതാർഹമാണ്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

താങ്ങാനാവുന്ന വില, നിരവധി ഫീച്ചറുകൾ, മൈലേജ്, പവർ എന്നീ എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോൾ തങ്ങളുടെ പുതിയ ഇരുചക്ര വാഹനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

റേഞ്ചറും വെനീസും ഒടുവിൽ ഇന്ത്യൻ വിപണിയിൽ ഒരുങ്ങിക്കഴിഞ്ഞുവെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കൊമാക്കി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ സൃഷ്ടിച്ച് ചരിത്രത്തിലെ സ്ഥിരമായ സ്ഥാനം തങ്ങൾ അവകാശപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിടിലൻ റേഞ്ചും ഒട്ടേറെ സവിശേഷതകളും; Ranger ക്രൂയിസർ, Venice ഇലക്‌ട്രിക് മോഡലുകളെ വിപണിയിൽ എത്തിച്ച് Komaki

റേഞ്ചറും വെനീസും വികസിപ്പിച്ചെടുക്കുമ്പോൾ പ്രീമിയം എന്നത് തങ്ങൾ വളരെയധികം മനസിൽ സൂക്ഷിക്കുന്ന കാര്യമാണെങ്കിലും ഇന്ത്യൻ വിപണിയിലെ എല്ലാ വിഭാഗങ്ങൾക്കും അവ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കമ്പനി വളരെ ആത്മാർത്ഥമായ ഒരു ശ്രമം നടത്തി. എല്ലാത്തിനുമുപരി ഏറ്റവും വിപ്ലവകരമായ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന അതുല്യമായ അനുഭവം എല്ലാവരും അർഹിക്കുന്നുവെന്നും ഗുഞ്ജൻ മൽഹോത്ര അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
New komaki venice electric scooter and ranger cruiser motorcycle launched in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X