സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ 650, നവംബറിൽ അവതരണമുണ്ടായേക്കും

സമീപകാലത്ത് പൊതുനിരത്തുകളിൽ നിരവധി പുതിയ മോട്ടോർസൈക്കിളുകൾ പരീക്ഷിച്ചുവരികയാണ് ഇന്ത്യയിലെ റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഹിമാലയൻ 450, ഒരു സ്‌ക്രാംബ്ലർ, 650 സിസി ക്രൂയിസർ എന്നിവയുടെ സ്പൈ ചിത്രങ്ങളെല്ലാം നിരന്തരമായി ഇന്റർനെറ്റിൽ പ്രചരിക്കാറുമുണ്ട്.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

അടുത്തിടെ ഹണ്ടർ 350 അവതരിപ്പിച്ച് ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ച റോയൽ എൻഫീൽഡ് ഈ വർഷം അവസാനിക്കുന്നതിനു മുമ്പേ ഒരു പുത്തൻ മോട്ടോർസൈക്കിളിനെ കൂടി വിപണിയിലെത്തിച്ച് കളംനിറയാൻ ഒരുങ്ങുകയാണ്. ഏവരും കാത്തിരിക്കുന്ന സൂപ്പർ മീറ്റിയോർ 350 ആണ് അടുത്ത മാസം അവതാരപ്പിറവിയെടുക്കുന്നത്.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

പുതിയ 650 സിസി ക്രൂയിസറിന്റെ ആഗോള അവതരണമാണ് ആദ്യം നടക്കുക. ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന EICMA മോട്ടോർസൈക്കിൾ ഷോയിൽ പ്രൊഡക്ഷൻ-സ്പെക്ക് ഷോട്ട്ഗൺ 650-മോഡലിനൊപ്പം സൂപ്പർ മീറ്റിയോറും അരങ്ങേറ്റം കുറിക്കും.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

ചെന്നൈ ആസ്ഥാനമായുള്ള നിർമാതാക്കൾ റൈഡർ മാനിയ ഇവന്റിൽ സൂപ്പർ മീറ്റിയർ 650 എങ്കിലും അവതരിപ്പിച്ചേക്കാം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ റോയൽ എൻഫീൽഡിൽ നിന്നും ഉണ്ടായിട്ടില്ല. മുൻനിര മോഡലായി സൂപ്പർ മീറ്റിയോർ 650 ശ്രേണിയുടെ മുകളിലാനും ഇടംപിടിക്കുക.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

ഇതിന് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോട്ടോർസൈക്കിളുകളുമായി നിരവധി സാമ്യങ്ങളുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം 648 സിസി പാരലൽ ട്വിൻ-സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ തന്നെയായിരിക്കും സൂപ്പർ മീറ്റിയോറും ഉപയോഗിക്കുക.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

650 ഇരട്ടകളിൽ ഈ എഞ്ചിൻ പരമാവധി 47 bhp കരുത്തിൽ 52 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായിവാവും ഈ എഞ്ചിൻ ജോടിയാക്കുക.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

ബ്രാൻഡിൽ നിന്ന് അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് ലഭിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളാവും റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയർ 650. പിന്നിൽ ഇരട്ട-വശങ്ങളുള്ള ഷോക്ക് അബ്സോർബറുകളും കമ്പനി അവതരിപ്പിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും ഉണ്ടാവും.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

അതേസമയം പരമ്പരാഗതമായി പിന്തുടർന്നു വരുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും എൽഇഡി ലൈറ്റിംഗുള്ള ടെയിൽ ലാമ്പുമായിരിക്കും സൂപ്പർ മീറ്റയോർ 650 ക്രൂയിസറിന് ലഭിക്കുക. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, നേരായ ഹാൻഡിൽബാർ, ഫോർവേഡ് സെറ്റ് ഫുട്‌പെഗുകൾ തുടങ്ങിയവ ക്രൂയിസറിന്റെ സവിശേഷതകളാണ്.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

ട്യൂബ്‌ലെസ് ടയറുകൾ, സെമി-ഡിജിറ്റൽ എന്നിവയുള്ള മൾട്ടി-സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും സൂപ്പർ മീറ്റിയോറിനുണ്ടാകും. ട്രിപ്പർ നാവിഗേഷൻ സംവിധാനമുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, 650 ട്വിൻസ് പാർട്‌സ് ബിന്നിൽ നിന്നുള്ള പരിചിതമായ സ്വിച്ച് ഗിയർ മുതലായവയും സൂപ്പർ മീറ്റിയോറിന്റെ പ്രധാന സവിശേഷതകളായിരിക്കും.

സൂപ്പർ ഹിറ്റാവാൻ RE സൂപ്പർ മീറ്റിയോർ, നവംബറിൽ അവതരണമുണ്ടായേക്കും

ഇതിനോടൊപ്പം അടുത്ത വർഷം തുടക്കത്തിൽ ബുള്ളറ്റ് 350 മോഡലിനെയും കമ്പനി വിപണിയിൽ അവതരിപ്പിക്കും. നിലവിലെ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളുമായാവും റോയൽ എൻഫീൽഡ് ബുള്ളറ്റിനെ പരിചയപ്പെടുത്തുക.

More from DriveSpark

Article Published On: Thursday, October 13, 2022, 18:19 [IST]
English summary
New royal enfield super meteor 650 expected to be revealed by next month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X