പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

നയൺടി വൺ സൈക്കിൾസ് പുതിയ മെരാക്കി S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹീറോ ലെക്‌ട്രോയുടെ F2i ഉൾപ്പെടെയുള്ള വിപണിയിലെ മറ്റ് ഇലക്ട്രിക് സൈക്കിളുകളുമായി മത്സരിക്കുന്ന ഈ ബൈക്കിന്റെ വില 34,999 രൂപയാണ് മുടക്കേണ്ടി വരിക.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

നയൺടി വൺ സൈക്കിളിന്റെ മെരാക്കി S7 ഇലക്‌ട്രിക് സൈക്കിളിൽ ഷിമാനോ ടൂർണി 7-സ്പീഡ് ഗിയർസെറ്റാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 5 മോഡ് പെഡൽ അസിസ്റ്റും ഇവിയിൽ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

സ്പീഡ് ഇൻഡിക്കേഷനോടുകൂടിയ സ്മാർട്ട് എൽസിഡി, 160 mm ഡിസ്ക് ബ്രേക്കുകൾ, ഹൈ-ട്രാക്ഷൻ നൈലോൺ ടയറുകൾ എന്നിവ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സൈക്കിളിലെ മറ്റ് ചില പ്രധാന സവിശേഷതകളാണ്.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

പ്രതിദിനം 30 മുതൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സിറ്റി മൊബിലിറ്റിയുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി നന്നായി രൂപകൽപ്പന ചെയ്‌തതും എഞ്ചിനീയറിംഗ് നയിക്കുന്നതുമായ ഒരു ഇ-ബൈക്ക് അവതരിപ്പിക്കുക എന്നതാണ് മെരാകി S7 മോഡലിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന് നയൺടി വണ്ണിന്റെ സഹസ്ഥാപകനും സിഇഒയുമായ സച്ചിൻ ചോപ്ര പറഞ്ഞു.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

ഉൽ‌പ്പന്ന നവീകരണത്തിന് നേതൃത്വം നൽകുന്ന വ്യവസായത്തിലെ ചുരുക്കം ചില കമ്പനികളിൽ ഒരാളാണ് തങ്ങളെന്നും പുതിയ മെരാക്കി S7 ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ചതോടെ ഇ-ബൈക്ക് നിര ശക്തിപ്പെടുത്തുമെന്നും ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്നും തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

ലോക്കും കീയും മെരാക്കി S7 ഇലക്‌ട്രിക് സൈക്കിളിനെ ടാംപർ പ്രൂഫ് ആക്കും. അതേസമയം ഇ-ബ്രേക്കുകളും ത്രോട്ടിലും സുരക്ഷയും സൗകര്യവും പ്രാപ്തമാക്കുമെന്ന സവിശേഷതയും ഇതിനുണ്ട്. അതേസമയം അവാന ക്യാപിറ്റൽ, ടൈറ്റൻ ക്യാപിറ്റൽ, A91 പാർട്‌ണേഴ്‌സ്, ഫയർസൈഡ് വെഞ്ച്വേഴ്‌സ് തുടങ്ങിയ മാർക്യൂ നിക്ഷേപകരിൽ നിന്ന് 30 മില്യൺ യുഎസ് ഡോളറിന്റെ സീരീസ് എ ഫണ്ടിംഗ് അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചു.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

ഗുജറാത്തിലെ തങ്ങളുടെ ഉത്പാദന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സമാഹരിച്ച മൂലധനം ഉപയോഗിക്കുമെന്നും ഇലക്‌ട്രിക് സൈക്കിൾ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയുടെ മില്ലേനിയലുകളുടെയും ജെൻ-Z യുടെയും അഭിലാഷങ്ങളുമായി പ്രതിധ്വനിക്കുന്നുവെന്ന് നയൺടി വണ്ണിന്റെ സഹസ്ഥാപകനും ഡിജിറ്റൽ മേധാവിയുമായ വിശാൽ ചോപ്ര പറഞ്ഞു.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

നയൺടി വണ്ണിൽ പുതിയ കാലത്തെ പ്ലാറ്റ്‌ഫോമുകളിലൂടെ സൈക്കിൾ, ഇ-ബൈക്ക് വിഭാഗങ്ങളെ തടസപ്പെടുത്തുന്നതിലും തങ്ങളുടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബ്രാൻഡ് ബന്ധം കെട്ടിപ്പടുക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ കൊടുക്കുന്നതെന്നും വിശാൽ ചോപ്ര അവകാശപ്പെടുകയുണ്ടായി.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

2015-ൽ സ്ഥാപിതമായ നൈറ്റി വൺ ഇലക്‌ട്രിക് സൈക്കിൾ കമ്പനി നൂതനവും എന്നാൽ താങ്ങാനാവുന്നതുമായ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കുന്നതിൽ വിജയകരമായി പ്രവർത്തിച്ചിട്ടുണ്ട്. ഫോം, ഫംഗ്‌ഷൻ, ഡിസൈൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എഞ്ചിനീയറിംഗിലും പുതിയ ഉൽപ്പന്ന വികസനത്തിലും സമർപ്പിത ഇൻ-ഹൗസ് ഡിസൈനും R&D ടീമുകളും ഉള്ള നയൺടി വണ്ണിന്റെ പ്രാഗത്ഭ്യം 'മേക്ക്-ഇൻ-ഇന്ത്യ, മെയ്‌ഡ് ഫോർ വോൾഡ്' തത്വശാസ്ത്രം പിന്തുടരുന്ന മികച്ച ഉൽപ്പന്നങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

നിരവധി ഉപഭോക്തൃ കേന്ദ്രീകൃത കണ്ടുപിടുത്തങ്ങളിൽ, നയൺടി വൺ ഇന്ത്യയിൽ 3.0 ഹൈ-സ്റ്റെബിലിറ്റി ടയറുകളും സൈക്കിളുകളും, മഗ്നീഷ്യം ലൈറ്റ്-വെയ്റ്റ് സൈക്കിൾ, ബെൽറ്റ് ഡ്രൈവ് നോ ഹാസൽ ചെയിൻ-ഫ്രീ സൈക്കിൾ എന്നിവയ്ക്കും ഇന്ത്യയിൽ തുടക്കമിട്ടു.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

നിലവിൽ നയൺടി വൺ അതിന്റെ ഓമ്‌നി ചാനൽ വിതരണ ശൃംഖലയിലുടനീളം പ്രതിമാസം 20,000 ത്തിൽ അധികം ഇലക്‌ട്രിക് സൈക്കിളുകളാണ് വിൽക്കുന്നത്. അതിന്റെ വിൽപ്പനയുടെ 80 ശതമാനവും പുരുഷ വിഭാഗത്തിൽ നിന്നാണ്.

പുതിയ Meraki S7 ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് നയൺടി വൺ; വില 34,999 രൂപ

ഇതിനു പുറമെ നൂതന ഉൽപ്പന്ന ലോഞ്ചുകളിലൂടെ നയൺടി വൺ കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിൽ ഗവേഷണത്തിലും എഞ്ചിനീയറിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ വിഭാഗങ്ങൾ അതിന്റെ വിൽപ്പനയുടെ 50 ശതമാനം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 19, 2022, 13:10 [IST]
English summary
Ninety one cycles launched new meraki s7 electric cycle in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X