200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

രാജ്യത്തെ വൈദ്യുത വാഹന വിഭാഗം അതിവേഗം കുതിച്ചുയരുകയാണ്. ശരിക്കും പറഞ്ഞാൽ സ്റ്റാർട്ടപ്പ് കമ്പനികളുടെ വരവാണ് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളെ ഇത്രയും ജനപ്രിയമാക്കിയത്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൊബിലിറ്റിയുടെ ഭൂരിഭാഗവും സ്കൂട്ടറുകൾ മോഡലുകളാണ് കൈയ്യടക്കിവെച്ചിരിക്കുന്നതെങ്കിലും അടുത്ത കാലത്തായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ കളംനിറയുകയാണ്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

രാജ്യത്ത് നിലവിലുള്ള ഇവി സ്റ്റാർട്ടപ്പുകളുടെ നീണ്ട പട്ടികയിലേക്ക് ദേ ഇപ്പോൾ പുതിയൊരു ബ്രാൻഡും കൂടി എത്തിയിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ റോർ ഇന്ത്യയിൽ അവതരിപ്പിച്ച് ഒബെനാണ് ചരിത്രം സൃഷ്‌ടിക്കാൻ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഒബെൻ ഇലക്ട്രിക്കിൽ നിന്നുള്ള ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് ഇരുചക്ര വാഹനമാണ് റോർ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂന്ന് മോഡലുകൾ കൂടി അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ഒബെൻ ഔദ്യോഗികമായി റോർ പുറത്തിറക്കിയെങ്കിലും ഇലക്ട്രിക് മോട്ടോർസൈക്കിളിനായുള്ള ഡെലിവറി പിന്നീട് ആരംഭിക്കും. ടെസ്റ്റ് റൈഡുകൾ 2022 മെയ് മാസത്തിൽ തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബൈക്കിനായുള്ള ഡെലിവറികൾ 2022 ജൂലൈ മുതൽ ആരംഭിക്കും.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില മഹാരാഷ്ട്രയിൽ 99,999 രൂപ മുതലാണ് ആരംഭിക്കുന്നത്. FAME II സംസ്ഥാന സബ്‌സിഡിയും ഉൾപ്പെടെയാണ് ഈ വില. ഡൽഹിയിൽ 1.03 ലക്ഷം, ഗുജറാത്ത് 1.05 ലക്ഷം, രാജസ്ഥാൻ 1.15 ലക്ഷം, കർണാടക, തെലങ്കാന, തമിഴ്നാട് 1.25 ലക്ഷം എന്നിങ്ങനെയാണ് ഇവിയുടെ വില.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

പുതിയ ഇലക്ട്രിക് പെർഫോമൻസ് ബൈക്ക് പൂർണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത് ഇന്ത്യയിൽ തന്നെയാണെന്നും കമ്പനി പറയുന്നു. അതിമനോഹരമായ ഡിസൈനുകളും പ്രീമിയം ഗുണനിലവാരവുമാണ് ഇവിയുടെ പ്രത്യേകത. കുറഞ്ഞ ബോഡി പാനലുകളുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗാണ് റോറിന് ലഭിക്കുന്നത്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

അതിൽ വൃത്താകൃതിയിലുള്ള സംയോജിത എൽഇഡി ഡിആർഎൽ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, ഉയർത്തിയ ടെയിൽ സെക്ഷൻ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ എന്നിവയുള്ള ഒരു റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ സവിശേഷതകളാണ് ഒബെൻ റോറിനെ വ്യത്യസ്‌തമാക്കുന്നത്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ബാറ്ററി പായ്ക്ക് ഫോക്‌സ് ഫ്യുവൽ ടാങ്കിന്റെ അടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് ബൈക്കിന്റെ സ്റ്റെബിലിറ്റിയെയാണ് സഹായിക്കുന്നത്. റോറിന്റെ സ്‌പോർട്ടി നിലപാടിനെ പൂരകമാക്കുന്ന കറുപ്പിൽ പൂർത്തിയാക്കിയ മൾട്ടി-സ്‌പോക്ക്അലോയ് വീലുകളും ബൈക്കിന്റെ രൂപത്തോട് ഇഴുകിചേരുന്നുണ്ട്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് മസ്ക്കുലർ രൂപം നൽകുന്നുണ്ട്. മൊത്തത്തിൽ റോർ മിക്ക ഭാഗങ്ങളിൽ നിന്നും മിനുസമാർന്നതും ചെറുതായി കാണപ്പെടുന്നതിനാലും ആധുനിക ഭാവം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വെറും മൂന്ന് സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ റോറിന് കഴിയുമെന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ഒബെൻ അവകാശപ്പെടുന്നു.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 200 കിലോമീറ്റർ സഞ്ചരിക്കാമെന്നും കമ്പനി പറയുന്നു. എന്നിരുന്നാലും അനുയോജ്യമായ റൈഡിംഗ് സാഹചര്യങ്ങളിൽ മാത്രമേ ഈ കണക്ക് നേടാനാകൂ. അങ്ങനെയെങ്കിൽ റോറിന്റെ യഥാർഥ ലോക റേഞ്ച് ഏകദേശം 100-150 കിലോമീറ്റർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

HAVOC, സിറ്റി, ഇക്കോ എന്നീ രണ്ട് റൈഡിംഗ് മോഡുകളുമായാണ് ഈ പെർഫോമൻസ് മോട്ടോർസൈക്കിൾ വരുന്നത്. HAVOC മോഡിൽ 100 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമ്പോൾ സിറ്റി മോഡിൽ നിങ്ങൾക്ക് 120 കിലോമീറ്ററും ഇക്കോ മോഡിൽ 150 കിലോമീറ്റർ റേഞ്ചുമായിരിക്കും ലഭിക്കുക.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

ഉയർന്ന വേഗതയിൽ മോട്ടോർസൈക്കിൾ തുടർച്ചയായി ഓടിക്കുമ്പോഴും ബാറ്ററി തണുത്തതായിരിക്കുമെന്ന് ഉറപ്പാക്കുന്ന മാക്സിമം ഹീറ്റ് എക്‌സ്‌ചേഞ്ചിംഗ് (MHX) സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു പുതിയ ബാറ്ററി പായ്ക്കാണ് റോറിൽ ഉപയോഗിച്ചിരിക്കുന്നത്. ഹാർഡ്‌വെയർ കോൺഫിഗറേഷനുകൾ അതിന്റെ അടുത്ത എതിരാളിയായ മോഡലുകൾക്ക് റോർ തുല്യമാണ്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

IP67 റേറ്റിംഗുള്ള 4.4 kWh ആണ് ബാറ്ററി പായ്ക്കാണ് ബൈക്കിന്റെ ഹൃദയം. ഇത് ഒരു അലുമിനിയം ഡൈ-കാസ്റ്റ് കേസിംഗിലാണ് സ്ഥാപിച്ചിരിക്കുന്നത്. 130 കിലോഗ്രാം ഭാരമുള്ള ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് പരമാവധി 62 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ആണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുന്നിലും പിന്നിലും ഒരു ഡിസ്ക് ഉൾപ്പെടുന്നു, എന്നിരുന്നാലും എബിഎസിന്റെ അഭാവം ഒബെൻ റോറിന്റെ വലിയൊരു പോരായ്‌മയാണ്.

200 കിലോമീറ്റർ റേഞ്ച്, പുതിയ Oben Rorr ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു; വില 1 ലക്ഷം രൂപ

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ഒബെൻ ആപ്പ് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമായി വരുന്ന ഒരു എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ ഇതിന് ലഭിക്കുന്നുണ്ട്. ഡെലിവറികൾ ആരംഭിക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തും.

Most Read Articles

Malayalam
English summary
Oben introduced new rorr electric motorcycle in india with the range of 200 km
Story first published: Tuesday, March 15, 2022, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X