200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വ്യവസായം താരതമ്യേന പുതിയ മാനങ്ങൾ സൃഷ്‌ടിച്ച് മുന്നേറുകയാണ്. ഇന്ന് പെട്രോൾ ഇരുചക്ര മോഡലുകൾ പുറത്തിറങ്ങുന്നതിലും കൂടുതൽ ഇവികൾ വിപണിയിൽ എത്തുന്നുണ്ട്. അതും പല വിധത്തിൽ പല തരത്തിൽ.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ഉപഭോക്താക്കളെല്ലാം ഇവയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. 2021 ഡിസംബർ 24 മുതൽ 26 വരെ ഗ്രേറ്റർ നോയിഡയിൽ നടന്ന 2021 ഇവി എക്‌സ്‌പോയിൽ നിരവധി ഇലക്ട്രിക് വാഹന നിർമാതാക്കൾ പങ്കെടുത്തിരുന്നു. ഓരോരുത്തരും അവരുടെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളും പുതിയ സാങ്കേതികവിദ്യകളും അവിടെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ഈ വേളയിൽ ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ബാറ്ററി നിർമാതാക്കളായ ഒകായ ഇലക്ട്രിക് വെഹിക്കിൾസും ഏറെ ശ്രദ്ധനേടിയിരുന്നു. ബ്രാൻഡിന്റെ പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറും മോട്ടോർസൈക്കിളും പ്രദർശിപ്പിച്ചാണ് കമ്പനി ഏറെ ചർച്ചാവിഷയമായത്. ഒകായയ്ക്ക് നിലവിൽ മൂന്ന് ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ഇവയിൽ Avioniq, Classiq, Freedum എന്നിവ ഉൾപ്പെടുന്നു. പുതിയ ഫാസ്റ്റ് ഇ-സ്‌കൂട്ടർ അവതരിപ്പിച്ചു കൊണ്ട് കമ്പനി തങ്ങളുടെ ഉൽപ്പന നിര വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. 2021 ഇവി എക്‌സ്‌പോയിൽ ഒകായ ഫെറാറ്റോ എന്ന ഇലക്ട്രിക് മോട്ടോർസൈക്കിളും പ്രദർശിപ്പിച്ചു. വരും വർഷങ്ങളിൽ ഇന്ത്യ 100 ശതമാനം ഇവി രാജ്യമാകുമെന്ന് ഉറപ്പാക്കാനുള്ള കമ്പനിയുടെ മുൻകൈയുടെ ഭാഗമാണ് പ്രദർശനത്തിനെത്തിയ ഈ പുതിയ മോഡലുകൾ.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ഒകായ ഫാസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ഇ-സ്‌കൂട്ടറിന്റെ വില 89,999 രൂപയാണ്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡികൾ ഒഴികെയാണ്. കമ്പനിയുടെ ഓൺലൈൻ പോർട്ടൽ വഴിയോ കമ്പനി ഡീലർഷിപ്പുകൾ വഴിയോ 1,999 രൂപ ഡൗൺ പേയ്‌മെന്റിൽ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുമുണ്ട്.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ജനുവരി അവസാനം മുതൽ ഡെലിവറികൾക്കായി സജ്ജമാക്കിയിരിക്കുന്ന ഒകായ ഫാസ്റ്റ് ഇവി ഇന്ത്യൻ വിപണിയിൽ ഓല ഇലക്‌ട്രിക് S1, S1 പ്രോ, ടിവിഎസ് ഐക്യൂബ്, ഏഥർ 450X, ബൗൺസ് ഇൻഫിനിറ്റി E1, ബജാജ് ചേതക് എന്നിവയുമായാകും മാറ്റുരയ്ക്കുക.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

എതിരാളികളുമായി തട്ടിനോക്കുമ്പോൾ കാഴ്ച്ചയിൽ അത്ര ആധുനികത തോന്നില്ലെങ്കിലും ഒകായ ഫാസ്റ്റ് കണക്റ്റഡ് ഇലക്ട്രിക് സ്കൂട്ടറായാണ് വരുന്നത്. പൂർണമായി IoT പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ മുൻവശത്തെ ആപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സംയുക്ത ബ്രേക്കിംഗ് സിസ്റ്റം, എൽഇഡി ഹെഡ് ലാമ്പ് എന്നിവ ഇതിന് ലഭിക്കുന്നു.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

എല്ലാ വശങ്ങളിൽ നിന്നും ബോൾഡ് ലുക്കോടുകൂടിയ മാക്സി സ്കൂട്ടർ ശൈലിയിലുള്ള ഡിസൈൻ ആണ് ഒകായ ഫാസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. റെഡ്, ഗ്രേ, ഗ്രീൻ, വൈറ്റ് നിറങ്ങളിൽ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ, ആംഗുലർ മിററുകൾ, ഫ്ലാറ്റ് ഫുട്‌ബോർഡ്, സിംഗിൾ ഫ്ലാറ്റ് സീറ്റ്, ഡിസൈനർ വീലുകൾ എന്നിവയാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഹൈലൈറ്റുകൾ.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

മോഡലിന്റെ മറ്റ് ബിൽഡ് വിശദാംശങ്ങളും സീറ്റിന് താഴെയുള്ള സംഭരണ ശേഷിയും അധിക സവിശേഷതകളും ഒകായ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 4.4 kW ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് പുതിയ ഇ-സ്കൂട്ടറിന് കരുത്ത് പകരുന്നത്. ഇതിന് മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയാണ് അവകാശപ്പെടുന്നത്. ഫാസ്റ്റ് ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നതും.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ഇത് ചില റൈഡിംഗ് സാഹചര്യങ്ങളിൽ ചാർജ് 200 കിലോമീറ്റർ വരെ നീട്ടാം. ഈ റേഞ്ച് ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഒകായ ഫാസ്‌റ്റ് അതിന്റെ സെഗ്‌മെന്റിൽ കൂടുതൽ കാലം പ്രവർത്തിക്കുന്ന ഇ-സ്‌കൂട്ടറുകളിൽ ഒന്നാകുമെന്ന് ഉറപ്പാണ്. മെച്ചപ്പെട്ട ബ്രേക്കിംഗ് പ്രകടനത്തിനായി ഇ-സ്കൂട്ടറിന് ഡിസ്ക്/ഡ്രം ബ്രേക്കുകൾ അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്ന് ലഭിക്കുന്നു.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

മുന്നിൽ സ്റ്റാൻഡേർഡ് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് യൂണിറ്റും വഴിയാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് ടൂ വീലർ സെഗ്‌മെന്റിലെ ഒരു പ്രധാന ബ്രാൻഡായി ഉയർന്നുവരാനാണ് ഒകായ ഇലക്ട്രിക് വെഹിക്കിൾസ് ലക്ഷ്യമിടുന്നത്.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കമ്പനി രാജ്യത്തുടനീളം 225 ഡീലർഷിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അതിന്റെ ഇ-സ്കൂട്ടറുകളുടെ ശ്രേണിക്ക് അതിവേഗ ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചറിനും രൂപംകൊടുത്തിട്ടുണ്ട്.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

ഫാസ്റ്റ് ഇ-സ്കൂട്ടറിനൊപ്പം 2022 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ലോഞ്ച് പ്ലാനുകൾ സജ്ജീകരിച്ചിട്ടുള്ള ഇവി എക്സ്പോയിൽ കമ്പനി ഫെറാറ്റോ ഇലക്ട്രിക് മോട്ടോർസൈക്കിളും പ്രദർശിപ്പിച്ചിരുന്നു. മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗത കൈവരിക്കാനും ഏകദേശം 100 കിലോമീറ്റർ റേഞ്ച് വരെ വേഗത്തിലാക്കാനും കഴിവുള്ള 2 kW, 3 kW ബാറ്ററികൾ ഫെറാറ്റോയിൽ ഉണ്ടാകും.

200 കിലോമീറ്റർ റേഞ്ച്, വില 90,000 രൂപ; വിപണി പിടിക്കാൻ പുതിയ Okaya Faast ഇലക്‌ട്രിക് സ്‌കൂട്ടർ

വിപണിയിൽ എത്തുമ്പോൾ കൂടുതൽ ആക്രമണാത്മകമായ വില നിർണയത്തിലൂടെ കളംനിറയാമെന്നാണ് ഒകായ ഫെറാറ്റോ ഇലക്ട്രിക് മോട്ടോർസൈക്കിളിലൂടെ ഉന്നമിട്ടിരിക്കുന്നത്.

Most Read Articles

Malayalam
English summary
Okaya launched new faast electric scooter in india prices at rs 89999 details
Story first published: Saturday, January 1, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X