ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

ദീപാവലി വേള ആഘോഷമാക്കാൻ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷൻ കൂടി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

ട്വിറ്ററിലൂടെയാണ് ഓല പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ്റെ കാര്യം പുറത്തുവിട്ടത്. "ഞങ്ങളുടെ നിശബ്ദമായ 8.5kW മോട്ടോർ സംസാരിക്കാൻ പോകുകയാണ്" എന്ന് പറഞ്ഞ ഒരു ട്വീറ്റിലാണ് ഇത് പ്രഖ്യാപനം എത്തിയത്." S1 പ്രോ ഒരു എഞ്ചിന്റെ ശബ്ദം പുറപ്പെടുവിക്കുന്നത് നമുക്ക് കേൾക്കാൻ കഴിയുന്ന ഒരു വീഡിയോയും ഉണ്ട്.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

അതിനാൽ വരാനിരിക്കുന്ന MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനിലെ പ്രധാന സവിശേഷതകളിൽ ഒന്ന് ആക്സിലറേഷൻ ശബ്ദങ്ങളായിരിക്കുമെന്ന് ഉറപ്പിക്കാം. കമ്പനി വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ശബ്ദങ്ങളിൽ നിന്ന് ഉപഭോക്താവിന് ഇലക്ട്രിക് സ്കൂട്ടറിന്റെ സൗണ്ട് സെറ്റുചെയ്യാനാവും.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

സ്കൂട്ടർ ആദ്യമായി പുറത്തിറക്കിയപ്പോൾ ഓല ഇലക്ട്രിക് വാഗ്ദാനം ചെയ്ത മറ്റ് നിരവധി സവിശേഷതകളും ഇത്തവണ മോഡലുകളിലേക്ക് എത്തുമെന്നതും ശ്രദ്ധേയമാവും. ഹിൽ ഹോൾഡ്, വോയ്‌സ് അസിസ്റ്റ്/കൺട്രോൾ, മൂഡ്‌സ്, വിജറ്റുകൾ, പ്രൊഫൈലുകൾ, കോളിംഗ് എന്നിവയാണ് ഭാവിയിലെ അപ്‌ഡേറ്റുകളിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

മൂവ്ഒഎസ് ത്രീയുടെ ബീറ്റ പതിപ്പിൽ കണ്ടെത്തിയ ചില സവിശേഷതകൾ മൂഡ്‌സ്, ഡോക്യുമെന്റ് സ്റ്റോറേജ്, വൈഫൈ കണക്റ്റിവിറ്റി, ഫാൾ ഡിറ്റക്ഷൻ, ഹാലോ ലാമ്പ്, ഹസാർഡ് ലൈറ്റുകൾ, പ്രോക്സിമിറ്റി എന്നിവയും പുതിയ അപ്ഡേഷനിൽ കമ്പനി എത്തിച്ചേക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഓല ദീപാവലിക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാവുന്ന മറ്റ് കാര്യങ്ങൾ സ്കൂട്ടറുകൾക്കുള്ള ആക്‌സസറികളാണ്. ഇവയിൽ ഒരു സെന്റർ സ്റ്റാൻഡ്, ഒരു ഫുട്‌റെസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടാമെന്നാണ് പുറത്തുവരുന്ന വിവരം.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

ഇതുകൂടാതെ ഏകദേശം 80,000 രൂപ വിലയുള്ള കൂടുതൽ താങ്ങാനാവുന്ന ഒരു പുത്തൻ ഇലക്ട്രിക് സ്കൂട്ടറും ഓല പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇത് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന പ്രീമിയം ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായി മാറും. ഇതിന് S1 പതിപ്പിനേക്കാൾ റേഞ്ചും പവറും കുറവായിരിക്കും. ഒക്ടോബർ 22-നായിരിക്കും മോഡൽ പുറത്തിറക്കുക.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

നിലവിൽ ഓല ഇലക്ട്രിക്കിന്റെ ലൈനപ്പിൽ S1, S1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉൾപ്പെടുന്നത്. ഇതിലെ S1 പതിപ്പിന്റെ എക്സ്ഷോറൂം വില 99,999 രൂപയും S1 പ്രോയുടെ വില 1,39,999 രൂപയുമാണ്. എന്നാൽ ഉത്സവ സീസണിൽ പ്രീമിയം വേരിയന്റായ പ്രോയിൽ 10,000 രൂപയുടെ ഡിസ്കൌണ്ട് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

സിംഗിൾ ചാർജിൽ 141 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കെൽപ്പുള്ള kWh ഇലക്ട്രിക് മോട്ടോറാണ് ഓല S1 ഇലക്ട്രിക് സ്കൂട്ടറിൽ ലഭ്യമാവുന്നത്. അതേസമയം S1 പ്രോയിൽ ARAI സാക്ഷ്യപ്പെടുത്തിയ 181 കിലോമീറ്റർ റേഞ്ച് നൽകുന്ന 4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കും ഇടംപിടിച്ചിരിക്കുന്നു.

ഇനി ആക്‌സിലറേഷൻ സൗണ്ടും, ദീപാവലി ഇടിവെട്ടാക്കാൻ MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി Ola Electric

രണ്ട് ഇ-സ്‌കൂട്ടറുകൾക്കും 11.3 bhp കരുത്തിൽ പരമാവധി 58 Nm torque വരെ വികസിപ്പിക്കുന്ന ഹൈപ്പർഡ്രൈവ് മോട്ടോറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വരാനിരിക്കുന്ന പുതിയ മോഡലിൽ കമ്പനി എത്തരം ബാറ്ററി പായ്ക്കും മോട്ടോറും നൽകുമെന്ന് കാത്തിരുന്നു കാണാം.

More from DriveSpark

Article Published On: Tuesday, October 11, 2022, 13:04 [IST]
English summary
Ola bringing moveos 3 updation for its electric scooters on this diwali with acceleration sounds
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X