കൂടുതൽ ഫീച്ചറുകളുമായി Ola Electric, MoveOS3 അപ്ഡേഷൻ അടുത്ത ആഴ്ച്ച മുതൽ ലഭ്യമാവും

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് കൂടുതൽ മൈലേജ് നൽകിയവരാണ് ഓല. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളിൽ ഒന്നായി അതിവേഗം വളരാൻ ബെംഗളൂരൂ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ട്അപ്പ് കമ്പനിക്കായത് അസൂയയോടെയാണ് എതിരാളികൾ വരെ നോക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന ബ്രാൻഡുകൾ പോലും പുറത്തിറക്കിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിച്ചതിനെക്കാള്‍ വലിയ സ്വീകാര്യത ഓല നേടിയെടുത്തിട്ടുണ്ട്.

നിലവിൽ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകൾ ശ്രേണിയിലുള്ള ഓല പല വിപ്ലവകരമായ തീരുമാനങ്ങളും ഇതിനോടകം കൈക്കൊണ്ടിട്ടുണ്ട്. മൂവ്ഒഎസ് 3 ഓവർ ദി എയർ സോഫ്റ്റ്‌വെയർ അപ്ഡേഷൻ (MoveOS 3) അടുത്തയാഴ്്ചച എല്ലാവർക്കുമായി പുറത്തിറക്കുമെന്ന് കമ്പനിയുടെ സ്ഥാപകൻ ഭവിഷ് അഗർവാൾ അറിയിച്ചിരിക്കുകയാണിപ്പോൾ. S1 ശ്രേണി മോഡലുകളിലെ സോഫ്റ്റ്‌വെയറിലേക്ക് പ്രധാന സവിശേഷതകളും മികച്ച പെർഫോമൻസ് മെച്ചപ്പെടുത്തലുകളും ചേർക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകതകളെന്ന് വിഷ് പറയുന്നു.

Ola MoveOS3 അപ്ഡേഷൻ അടുത്ത ആഴ്ച്ച മുതൽ ലഭ്യമാവും

ഇതുവരെ മൂവ്ഓഎസ് 3 ബീറ്റാ ടെസ്റ്ററുകൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ ഒടിഎ അപ്ഡേഷനുകൾകൊപ്പം വരുന്ന ഫീച്ചറുകൾ ഓല ഇലക്ട്രിക് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ലോഞ്ചിൽ ആദ്യം പ്രഖ്യാപിച്ച ഫീച്ചറുകൾ ഇത്തവണത്തെ സേഫ്റ്റ്‌വെയർ പരിഷ്ക്കാരത്തിൽ കമ്പനി ചേർത്തിട്ടുണ്ട്. സ്കൂട്ടറിന് ഹിൽ ഹോൾഡ് കൺട്രോൾ ലഭിക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റായി പറയാവുന്ന ഒരു കാര്യം. ഇത് കയറ്റംകയറാനുള്ള കഴിവ് എളുപ്പമാക്കിയേക്കും. ഇറക്കത്തിൽ വാഹനം പിന്നോട്ട് പോവാതിരിക്കാനാണ് ഹിൽ ഹോൾഡ് കൺട്രോൾ സാധാരണയായി ഉപയോഗിക്കാറുള്ളത്.

ഇതുവരെ ത്രോട്ടിൽ ഇൻപുട്ട് രജിസ്റ്റർ ചെയ്യുന്നതിന് ഒരു സെക്കൻഡ് എടുക്കുമെന്നതിനാൽ സ്കൂട്ടർ കുറച്ച് ദൂരം പിന്നോട്ട് പോകുന്ന സാഹചര്യം നിലനിന്നിരുന്നു. പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഹൈപ്പർചാർജിംഗും പ്രാപ്‌തമാക്കിയതിനാൽ ഇലക്ട്രിക് സ്‌കൂട്ടർ 15 മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ വരെ ഓടുന്ന ശേഷിയിൽ ചാർജ് ചെയ്യാൻ കഴിയും. ഓല ഇലക്ട്രിക് ഹൈപ്പർചാർജറുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുമുണ്ട് നിലലിൽ. ആയതിനാൽ ആപ്ലിക്കേഷൻ ഇപ്പോൾ ഹൈപ്പർചാർജറുകൾ ലഭ്യമായ സ്ഥലങ്ങൾ കാണിക്കുന്നുണ്ട്.

പുതിയ മൂവ്ഓഎസ്3 ഒടിഎ അപ്ഡേഷൻ S1, S1 പ്രോ എന്നീ ഇലക്‌ട്രിക് മോഡലുകളിലേക്ക് പ്രോക്‌സിമിറ്റി അൺലോക്കും ചേർക്കും. അതിനാൽ സ്കൂട്ടർ അൺലോക്ക് ചെയ്യുന്നതിന് റൈഡർക്ക് പിൻ കോഡ് നൽകുകയോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല. പ്രോക്സിമിറ്റി അൺലോക്ക് കാരണം സ്കൂട്ടറിന് മൊബൈൽ ഫോൺ തിരിച്ചറിയാനും സ്കൂട്ടർ സ്വയമേവ അൺലോക്ക് ചെയ്യാനും കഴിയും. സ്‌പോർട്‌സ് മോഡിലും ഹൈപ്പർ മോഡിലും സ്‌കൂട്ടറുകളുടെ ആക്‌സിലറേഷൻ മെച്ചപ്പെടുത്തിയതായി ഓല ഇലക്ട്രിക് പറയുന്നു.

സ്കൂട്ടറിന്റെ ബാറ്ററി 200 ദിവസം വരെ നീണ്ടുനിൽക്കുന്ന ഒരുതരം ഹൈബർനേഷൻ മോഡിലേക്ക് പോകാൻ അനുവദിക്കുന്ന ഒരു പുതിയ വെക്കേഷൻ മോഡ് സവിശേഷതയും ഈ പരിഷ്ക്കരണത്തിന്റെ ഭാഗമാവും. അതായത് ഈ മോഡ് ടെസ്‌ലയുടെ സെലിബ്രേഷൻ മോഡ് പോലെയാണെന്ന് ചുരുക്കി പറയാം. ഓലയിൽ, ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും നിങ്ങൾ പ്ലേ ചെയ്യുന്ന ഏത് പാട്ടിനും സമന്വയിപ്പിച്ച പ്രകാശം നൽകുമെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.ഇവിക്ക് ഇപ്പോൾ ഡോക്യുമെന്റുകൾ സംഭരിക്കാനാകുമെന്നതും സ്വീകാര്യമായ സവിശേഷതയാണ്.

കൂടാതെ കോൾ അലേർട്ടുകളും സ്വയമേവയുള്ള മറുപടികളും ഉണ്ട്. പ്രൊഫൈലുകളും വിജറ്റുകളും പാർട്ടി മോഡ് ഫീച്ചറും ഓല ചേർത്തിട്ടുണ്ട്. വേഗത കുറയ്ക്കുമ്പോൾ സ്കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്ന മൂന്ന് റീജൻ മോഡുകളും ഉണ്ട്. ബോൾട്ട്, വിന്റേജ്, എക്ലിപ്‌സ് എന്നിങ്ങനെ മൂന്ന് ഡിസ്‌പ്ലേ മോഡുകൾക്കൊപ്പം ഡാഷ്‌ബോർഡ് മനോഹരമാക്കാൻ സഹായിക്കും. ഓല S1, ഓല S1 പ്രോ, ഓല S1 എന്നിങ്ങനെയുള്ള മൂന്ന് മോഡലുകള്‍ക്ക് റഫറല്‍ പ്രോഗ്രാമും കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരിന്നു. വില്‍പന വര്‍ധിപ്പിക്കാനായി ആളുകളെ ശുപാര്‍ശ ചെയ്യുന്ന പുതിയ പദ്ധതിയാണ് ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുന്നത്.

അതായത് ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് 4500 രൂപ വരെ നേടാനാവും. ഇതിനായി ഓല സ്‌കൂട്ടര്‍ വാങ്ങിയ ഒരു ഉപഭോക്താവിന് തന്റെ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ ഇലക്ട്രിക് സ്‌കൂട്ടര്‍ ശുപാര്‍ശ ചെയ്യാം. ഇതിനായി ഓലയുടെ വെബ്സൈറ്റില്‍ ഒരു പ്രത്യേക പേജ് തയാറാക്കിയിട്ടുമുണ്ട്. ഓല ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ആര്‍ക്കും ഒരു റഫറല്‍ നടത്താമെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. പരമാവധി 3 പേരെ റഫറല്‍ ലിസ്റ്റില്‍ സൂക്ഷിക്കാം. അവര്‍ ഒരു ഓല ഇലക്ട്രിക് വാഹനം വാങ്ങുകയാണെങ്കില്‍, റെഫറൽ പദ്ധതിക്ക് 1500 രൂപ പ്രതിഫലം ലഭിക്കും. ഇതുവഴി ഒരാള്‍ക്ക് റഫറല്‍ വഴി മാത്രം പരമാവധി 4500 രൂപ സമ്പാദിക്കാം.

More from DriveSpark

Article Published On: Thursday, December 15, 2022, 13:11 [IST]
English summary
Ola electric moveos3 ota update will be rolling out for all customers from next week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X