ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

വരാനിരിക്കുന്ന ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യയും കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി ഇന്ത്യൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഓല.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

ഓട്ടോണമസ് വെഹിക്കിൾ ടെക്നോളജിയുടെ വികസന പ്രവർത്തനത്തിലായിരുന്നു തങ്ങളെന്ന് ഓല ഈ വർഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്ന കാര്യമാണ്. ഇക്കാര്യം ഉറപ്പുവരുത്തികൊണ്ടാണ് വരാനിരിക്കുന്ന ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യയുടെ പ്രവർത്തനത്തെക്കുറിച്ചുളള വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

ഓല ഇലക്ട്രിക്കിന്റെ പ്രോട്ടോടൈപ്പ് ഓട്ടോണമസ് മോഡലിൽ 3 ലിഡാർ സെൻസറുകൾ, ഒരു ജിപിഎസ് സെൻസർ, ഒബ്ജക്റ്റ് ഡിറ്റക്ഷനിനായുള്ള ഒരു ക്യാമറ എന്നിങ്ങനെയുള്ള സെൻസറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

എമർജൻസി ബ്രേക്ക് അസിസ്റ്റ്, ഓട്ടോ ഡ്രൈവിംഗ്, ക്രാഷ് ഒഴിവാക്കൽ, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ഓട്ടോ സ്പീഡ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി ഓല ഇലക്ട്രിക് പ്രോട്ടോടൈപ്പ് വാഹനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

ഓല ഫ്യൂച്ചർ ഫാക്ടറിയിൽ പര്യടനത്തിന് അവസരം ലഭിച്ചപ്പോൾ ഇലക്ട്രിക് വാഹന നിർമാതാക്കൾ കമ്പനിയുടെ ഭാവിയെക്കുറിച്ച് പ്രത്യേകിച്ച് ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ച് കുറച്ച് കാര്യങ്ങളും ഡ്രൈവ്‌സ്പാർക്കിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രാൻഡ് സ്വന്തമായി ബാറ്ററികൾ നിർമിക്കാൻ ശ്രമിക്കുന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

ഓല ബാറ്ററി സെൽ നിർമാണത്തിലേക്ക് പരിശ്രമിക്കുകയാണെന്നും 50GWh വരെ ശേഷിയുള്ള സ്വന്തം സെൽ നിർമാണ കേന്ദ്രം രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കമ്പനി സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.ദക്ഷിണ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ലിഥിയം അയൺ സെല്ലുകളാണ് നിലവിൽ ഓല ഉപയോഗിക്കുന്നത്.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

LG Chem എന്ന കമ്പനിയാണ് ഈ സെല്ലുകൾ നിർമിക്കുന്നതും. ഓരോ ബാറ്ററി പായ്ക്കിലും നിലവിൽ മൊത്തം 224 സെല്ലുകൾ (ഓരോ വശത്തും 112) ഉണ്ട്. ബാറ്ററി പായ്ക്കിൽ ഉപയോഗിക്കുന്ന ഓരോ സെല്ലിനും 67 ഗ്രാം ഭാരമാണുള്ളത്. നിക്കൽ മാംഗനീസ് കോബാൾട്ട് (NMC) കെമിസ്ട്രി ഉപയോഗിക്കുന്നു. NMC സെല്ലുകൾക്ക് ഉയർന്ന പ്രത്യേക ഊർജ്ജമോ ശക്തിയോ ഉണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് വളരെ ജനപ്രിയമാക്കി.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

എന്നാൽ കാഥോഡിനായി കോബാൾട്ടിന് പകരം ഫോസ്ഫേറ്റ് ഉപയോഗിക്കുന്ന എൽഎഫ്പി (ലിഥിയം ഫെറോ ഫോസ്ഫേറ്റ്) കെമിസ്ട്രി ഫീച്ചർ ചെയ്യുന്ന സെല്ലുകളിലേക്ക് മാറാനുള്ള പദ്ധതിയും ഓല വെളിപ്പെടുത്തിയിട്ടുണ്ട്. LFP ബാറ്ററികൾ അവയുടെ ദൈർഘ്യമേറിയ ജീവിത ചക്രത്തിന് പേരുകേട്ടവയാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള ഇവികളിൽ ഉപയോഗിക്കുന്നതിന് കൂടുതൽ ജനപ്രിയമായ തെരഞ്ഞെടുപ്പായി മാറുകയും ചെയ്യുന്നു.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

ബാറ്ററി പായ്ക്കിൽ സെൽ പ്ലെയ്‌സ്‌മെന്റിനായി ഓല ഇലക്ട്രിക് തെർമൽ ഇന്റർഫേസ് മെറ്റീരിയൽ അടിസ്ഥാനമാക്കിയുള്ള പ്ലാസ്റ്റിക്കുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. കാര്യക്ഷമമായ തെർമൽ മാനേജ്മെന്റ് ഉറപ്പാക്കുന്നതിൽ ഈ തെർമൽ ഇന്റർഫേസ് മെറ്റീരിയൽ നിർണായക പങ്കുവഹിക്കുന്നു.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

തെർമൽ ഇന്റർഫേസ് മെറ്റീരിയൽ അടിസ്ഥാനമാക്കിയുള്ള പ്ലാസ്റ്റിക് രണ്ടോ അതിലധികമോ ഖര പ്രതലങ്ങൾക്കിടയിൽ താപം കൈമാറുകയും ബാറ്ററികൾ ഡിസ്ചാർജ് ചെയ്യുകയും റീചാർജ് ചെയ്യുകയും ചെയ്യുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന തീവ്രമായ താപ ഊർജ്ജത്തെ പുറന്തള്ളാൻ സഹായിക്കുന്നു.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

ഓല ഇലക്ട്രിക് അതിന്റെ S1 പ്രോ സ്കൂട്ടറിലെ ഡിജിറ്റൽ ഡിസ്പ്ലേ നിയന്ത്രിക്കുകയും ഇലക്ട്രിക് വാഹനത്തിൽ നിരവധി ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ Move OS 2 ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു.

ഓട്ടോണമസ് ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യ പരിചയപ്പെടുത്തി Ola Electric

Move OS 2 ഉടൻ തന്നെ ഒരു അപ്‌ഡേറ്റിലൂടെ ഉപഭോക്തൃ വാഹനങ്ങളിൽ സജീവമാകും. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉൾപ്പെടെയുള്ള പുതിയ മോഡലുകളിലും പ്രവർത്തിക്കുന്നുണ്ടെന്നും ഓലയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ മോട്ടോർസൈക്കിളിൽ പുതിയ LFP കെമിസ്ട്രി ലിഥിയം-അയൺ ബാറ്ററി പാക്കുകൾ അവതരിപ്പിക്കുമോ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

More from DriveSpark

Article Published On: Saturday, April 23, 2022, 20:33 [IST]
English summary
Ola electric showcases autonomous tech details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X