ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

S1 ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾക്കായി ഓല പുറത്തിറക്കുന്ന Move OS3 സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഉപഭോക്താക്കൾ ലഭ്യമായി തുടങ്ങി. ഫാസ്റ്റ് ചാർജിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ പുതിയ ഫീച്ചറുകളും ഇന്റർഫേസിലെ മെച്ചപ്പെടുത്തലും നിലവിലുള്ള ഫീച്ചറുകളുടെ പ്രവർത്തനക്ഷമതയുമാണ് ഓവർ-ദി-എയർ അപ്ഡേഷനിലൂടെ നൽകുന്നത്.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളിൽ നൽകുന്ന Move OS3 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഘട്ടംഘട്ടമായാണ് ഓവ പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവി നിർമാതാവ് ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ വാഗ്ദാനം ചെയ്യുമെന്ന് പറഞ്ഞിരുന്ന എല്ലാ ഫീച്ചറുകളും പുതിയ അപ്ഡേറ്റിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

ഈ വർഷം ദീപാവലിയോട് അനുബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഉടൻ ലഭ്യമാക്കുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു. Move OS3-യുടെ ബീറ്റ പതിപ്പ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കി തുടങ്ങിയെന്ന് കമ്പനി സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപിച്ചത്.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

ലോഞ്ച് വരെ അപ്ഡേഷൻ ഘട്ടം ഘട്ടമായി പുറത്തിറക്കും. ഇതിന്റെ ഭാഗമായി ഒക്‌ടോബർ 25-ന് സോഫ്റ്റ്‍‌വെയർ അപ്ഡേഷനായി സൈൻ-അപ്പും കമ്പനി ആരംഭിച്ചിരുന്നു. Move OS 3-യിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളിൽ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഹിൽ ഹോൾഡ് കൺട്രോൾ ആയിരുന്നു.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

2021 ഓഗസ്റ്റിൽ S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ ഈ ഫീച്ചർ ഓല വാഗ്ദാനം ചെയ്തിരുന്നു. കയറ്റത്തിൽ സ്‌കൂട്ടർ നിർത്തുമ്പോൾ ബ്രേക്ക് പിടിക്കാതെ തന്നെ ദീർഘനേരം വാഹനം നിർത്തിയിടാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇതുവരെ, ത്രോട്ടിൽ ഇൻപുട്ട് രജിസ്റ്റർ ചെയ്യുന്നതിന് ഒരു സെക്കൻഡ് എടുക്കുമെന്നതിനാൽ സ്കൂട്ടർ കുറച്ച് ദൂരം പിന്നോട്ട് പോകുമായിരുന്നു.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

ഓല ഇലക്ട്രിക് Move OS3-യിൽ അവതരിപ്പിച്ച മറ്റൊരു പ്രധാന സവിശേഷത പ്രോക്സിമിറ്റി അൺലോക്ക് ആണ്. ഇത് സ്കൂട്ടറിനെ സ്വയമേവ അൺലോക്ക് ചെയ്യാനും ലോക്കുചെയ്യാനും സഹായിക്കുന്നു. പാസ്‌കോഡ് നൽകുകയോ ആപ്ലിക്കേഷൻ തുറക്കുകയോ ചെയ്യാതെ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ഇത് റൈഡറെ സഹായിക്കുന്ന സംവിധാനമാണ്.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

ദീർഘദൂരം ഓടുന്നവർക്കും റേഞ്ചിന്റെ കാര്യത്തിൽ ഉത്കണ്ഠയുള്ളവർക്കും വേണ്ടി ഓല അതിന്റെ ഇലക്ട്രിക് സ്കൂട്ടറുകളിൽ Move OS3 അപ്ഡേഷനിൽ ഹൈപ്പർചാർജിംഗ് ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. ഇത് ഉപയോഗിച്ച് ഇലക്ട്രിക് സ്കൂട്ടറിന് ഓലയുടെ ഹൈപ്പർചാർജറുകളിൽ നിന്ന് പ്രയോജനം നേടാനും വെറും 15 മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ പരിധി വരെ റീചാർജ് ചെയ്യാനും കഴിയും.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

ഓലയ്ക്ക് നിലവിൽ 50 ഓളം ഹൈപ്പർചാർജറുകളാണ് രാജ്യത്തെമ്പാടുമുള്ളത്. ഇവയുടെ ലൊക്കേഷൻ ഇലക്ട്രിക് സ്കൂട്ടറുകളുടെ സ്ക്രീനിൽ കാണിക്കും. പാർട്ടി മോഡ് പോലുള്ള മറ്റ് ഫീച്ചറുകളും ഓല പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷനിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്കൂട്ടറിൽ പ്ലേ ചെയ്യുന്ന പാട്ടിന്റെ ട്യൂണുമായി സ്കൂട്ടറിന്റെ ലൈറ്റുകൾ സമന്വയിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

റൈഡ് മോഡ് അടിസ്ഥാനമാക്കിയുള്ള ആക്‌സിലറേഷന്റെ ശബ്ദവും ഇത് വാഗ്ദാനം ചെയ്യും. Move OS3-യുടെ സഹായത്തോടെ, ഉപഭോക്താക്കൾക്ക് ഇപ്പോൾ ഡിസ്‌പ്ലേയിലെ കോൾ അലേർട്ടുകളിലേക്കും സ്വയമേവയുള്ള മറുപടി ഫീച്ചറിലേക്കും ആക്‌സസ് ലഭിക്കും. പുതിയ ഒടിഎ അപ്ഡേഷൻ വഴി പ്രധാന രേഖകൾ സൂക്ഷിക്കുന്നതും എളുപ്പമാകും.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്‌ത് സ്‌കൂട്ടറുകൾ വേഗത്തിലാക്കിയിരിക്കുകയാണ് ഓല ഇലക്ട്രിക്. സ്‌പോർട്‌സ് മോഡിലും ഹൈപ്പർ മോഡിലും ആക്സിലറേഷൻ മെച്ചപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. ഈ അപ്‌ഡേറ്റിനൊപ്പം ഓല അതിന്റെ എല്ലാ ഇ-സ്‌കൂട്ടറുകൾക്കും അനുയോജ്യമായ ആക്‌സസറികളുടെ ഒരു ശ്രേണിയും പുറത്തിറക്കും.

ഇനി കിടുക്കും! S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി Move OS3 ബീറ്റ അപ്ഡേഷൻ പുറത്തിറക്കി ഓല

അവയിൽ പ്രധാനം ഒരു സെന്റർ സ്റ്റാൻഡും പിൻഭാഗത്ത് സൈഡ് ചരിഞ്ഞ് ഇരിക്കാൻ അനുവദിക്കുന്ന ഒരു പില്യൺ ഫുട്‌റെസ്റ്റുമാണ്. ഇവ രണ്ടും 2023 ജനുവരി മുതൽ ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപഭോക്താക്കൾക്ക് വാങ്ങാൻ ലഭ്യമായി തുടങ്ങും.

More from DriveSpark

Article Published On: Monday, October 31, 2022, 10:58 [IST]
English summary
Ola electric started to roll out move os3 software update to s1 scooter customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X