ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് വിസ്‌മയം ഒരുക്കുന്നവരാണ് ഓല. അടുത്തിടെ തങ്ങളുടെ മൂന്നാമത്തെ മോഡലായ S1 എയർ ഇവിയും പുറത്തിറക്കി കമ്പനി ഏവരെയും ഞെട്ടിച്ചിരുന്നു. 79,999 രൂപ പ്രാരംഭ വില പുത്തൻ സ്‌കൂട്ടറിനായി മുടക്കേണ്ടത്.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

ഓല ഇലക്ട്രിക്കിന്റെ നിരയിലെ ഏറ്റവും വില കുറവുള്ള മോഡലായാണ് S1 എയറിനെ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ എതിരാളികളെ അമ്പരപ്പിക്കുന്ന ബ്രാൻഡ് വരും മാസങ്ങളിൽ കൂടുതൽ കരുത്താർജിക്കുമെന്ന് ഉറപ്പാണ്.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

ഇതോടൊപ്പം S1 ലൈനപ്പിലേക്ക് ഫാസ്റ്റ് ചാർജിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ പുതിയ ഫീച്ചറുകളും ഇന്റർഫേസിലെ മെച്ചപ്പെടുത്തലും നിലവിലുള്ള ഫീച്ചറുകളുടെ പ്രവർത്തനക്ഷമതയും നൽകുന്ന MoveOS 3 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും ഓല പ്രദർശിപ്പിച്ചിരുന്നു.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

MoveOS 3 അപ്‌ഡേറ്റ് ഹിൽ-ഹോൾഡ് അസിസ്റ്റ്, മൂഡ്‌സ്, റീജൻ എന്നിവയുൾപ്പെടെ വളരെ നേരത്തെ വാഗ്ദാനം ചെയ്ത നിരവധി സവിശേഷതകൾ കൊണ്ടുവരുമെന്നതാണ് ഹൈലൈറ്റ്. ഒരുപക്ഷേ S1 സ്‌കൂട്ടർ ലൈനപ്പിലേക്ക് കൊണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഫാസ്റ്റ് ചാർജിംഗ് കഴിവിന്റെ കൂട്ടിച്ചേർക്കലാണ്.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

നിലവിൽ ഇന്ത്യയിലുടനീളം 50 ഹൈപ്പർചാർജറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഓല അവകാശപ്പെടുന്നു. അവയിലൊന്നിലൂടെ ചാർജ് ചെയ്യുമ്പോൾ S1 ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വെറും 15 മിനിറ്റിനുള്ളിൽ ഏകദേശം 50 കിലോമീറ്റർ റേഞ്ച് നേടാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

അതേസമയം നിലവിൽ ബോൾട്ട്, വിന്റേജ്, എക്ലിപ്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിൽ പരിചയപ്പെടുത്താൻ പോവുന്നത്. ഇത് TFT ഡാഷിലെ വിഷ്വൽ തീമിനെയും ഓൺബോർഡ് സ്പീക്കറുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തെയും മാറ്റുകയും ചെയ്യുന്നു.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

പ്രോക്‌സിമിറ്റി അലേർട്ട് സ്‌കൂട്ടറിനെ സമീപിക്കുമ്പോൾ അത് 'സെൻസ്' ചെയ്യാൻ പ്രാപ്‌തമാക്കുകയും സ്വയം അൺലോക്ക് ചെയ്യുകയും ചെയ്യുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്.പ്രൊഫൈൽ ഷെയറിംഗിലൂടെ പാസ്‌കോഡ് വെളിപ്പെടുത്താതെ തന്നെ ഇലക്ട്രിക് സ്‌കൂട്ടർ മറ്റുള്ളവരുമായി പങ്കിടാൻ കഴിയും.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ പരമ്പരാഗതമായ കീ ഉപയോഗം ഇല്ലാത്തതിനാലാണിത്. മുമ്പ് കണ്ടിട്ടില്ലാത്ത ഒരു സവിശേഷതയാണ് 'പാർട്ടി' മോഡ്. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് പാട്ടും പ്ലേ ചെയ്യാൻ സാധിക്കും. സ്‌കൂട്ടറിലെ ലൈറ്റുകൾ ആ പ്രത്യേക ഗാനവുമായി സമന്വയിപ്പിക്കും.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

ഈ സവിശേഷതകളിൽ ഭൂരിഭാഗവും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഇലക്ട്രോണിക് വശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, മെക്കാനിക്കൽ വശങ്ങളും മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്ന ചില സവിശേഷതകളും മൂവ്ഒഎസ് 3 അപ്ഡേഷനിൽ ഉണ്ടാവുമെന്നാണ് ഓല അറിയിച്ചിരിക്കുന്നത്.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

കയറ്റങ്ങളിൽ സ്കൂട്ടർ നിർത്താൻ അനുവദിക്കുന്ന ഹിൽ-ഹോൾഡ് ഫീച്ചറായിരിക്കും ഇതിൽ ആദ്യത്തേത്. ബ്രേക്ക് ലിവർ ഒറ്റത്തവണ ടാപ്പിംഗിലൂടെ ഇത് സാധ്യമാക്കുമെന്നാണ് ഓല പറയുന്നത്. മറ്റൊരു പ്രധാന സവിശേഷത മൂന്ന് തലത്തിലുള്ള റീജനറേറ്റീവ് ബ്രേക്കിംഗിന്റെ കൂട്ടിച്ചേർക്കലാണ്.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

ഇത് ബ്രേക്കിംഗിലൂടെ ബാറ്ററി സ്വയമേ ചാർജ് ചെയ്യപ്പെടുന്ന സംവിധാനമാണ്. MoveOS 3 അപ്ഡേറ്റ് ബീറ്റാ പതിപ്പിനായുള്ള സൈൻ-അപ്പുകൾ ഒക്ടോബർ 25-ന് ആരംഭിക്കും. ഡിസംബർ ആദ്യത്തോടെ ഇത് എല്ലാ S1 ഉടമകൾക്കും പൂർണമായും വിതരണം ചെയ്യുമെന്നാണ് ഓല ഇലക്ട്രിക് അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാർജിംഗ്, ഹിൽ-ഹോൾഡ് തുടങ്ങീ കിടിലൻ ഫീച്ചറുകളുമായി Ola MoveOS 3 അപ്ഡേറ്റ് വരുന്നു

ഈ അപ്‌ഡേറ്റിനൊപ്പം ഓല അതിന്റെ എല്ലാ ഇ-സ്‌കൂട്ടറുകൾക്കും അനുയോജ്യമായ ആക്‌സസറികളുടെ ഒരു ശ്രേണിയും പുറത്തിറക്കും. അവയിൽ പ്രധാനം ഒരു മധ്യഭാഗത്തെ സ്റ്റാൻഡും പിൻഭാഗത്തെ വശങ്ങളിലായി ഇരിക്കാൻ അനുവദിക്കുന്ന ഒരു പില്യൺ ഫുട്‌റെസ്റ്റുമാണ്. ഇവ രണ്ടും 2023 ജനുവരി മുതൽ വാങ്ങാൻ ലഭ്യമാകും.

More from DriveSpark

Article Published On: Tuesday, October 25, 2022, 12:05 [IST]
English summary
Ola moveos 3 software update coming soon with fast charging hill hold and more features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X