പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

നിലവിൽ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ ചക്രവർത്തിമാരായ ഓല പുതിയൊരു വില കുറഞ്ഞ മോഡലുമായി എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പറയാതെ പറഞ്ഞിരിക്കുകയാണ് കമ്പയിപ്പോൾ.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

അതായത് 2022 ഒക്‌ടോബർ 22-ന് ഉച്ചയ്ക്ക് 2 മണിക്ക് ഒരു ലോഞ്ച് പരിപാടി സംഘടിപ്പിക്കുന്നുവെന്നാണ് ഓല ഇലക്‌ട്രിക് പറഞ്ഞിരിക്കുന്നത്. നിലവിൽ S1, S1 പ്രോ എന്നീ രണ്ട് മോഡലുകൾ തങ്ങളുടെ നിരയിലുള്ള ഓല 80,000 വിലയിൽ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ കൊണ്ടുവരുന്നുവെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

ഒകിനാവ, ഹീറോ ഇലക്ട്രിക്, ആംപിയർ, ഏഥർ എനർജി, ടിവിഎസ്, ബജാജ് എന്നിവയെ പിന്തള്ളി ഓല കൂടുതൽ താങ്ങാനാവുന്ന S1 പതിപ്പിനെ അടുത്തിടെയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അതിന്റെ ഫലമായി ബ്രാൻഡ് കഴിഞ്ഞ മാസം 9,600 യൂണിറ്റ് വിൽപ്പനയാണ് കൈവരിച്ചത്.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

വിൽപ്പന വർധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് S1 സീരീസിന്റെ ഒരു പുതിയ പതിപ്പ് കുറച്ച് ദിവസത്തിനുള്ളിൽ പുറത്തിറക്കാൻ ഓല തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഒല സ്‌കൂട്ടർ S1 പതിപ്പിനേക്കാൾ താങ്ങാനാവുന്നതായിരിക്കും. ഓലയുടെ എൻട്രി ലെവൽ സ്‌കൂട്ടറിനെ ഒട്ടുമിക്ക പെട്രോൾ പവർ സ്‌കൂട്ടറുകൾക്കും താഴെയായി സ്ഥാപിക്കാൻ ഇത് സഹായിക്കും.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട ചില ഒഴിവാക്കലുകളോടെ നിലവിലുള്ള മിനിമലിസ്റ്റിക് ഡിസൈൻ ഭാഷ അതേപടി പുതിയ സ്കൂട്ടറിലേക്കും കൊണ്ടുപോവുമെന്നാണ് വിവരം. ഫീച്ചർ ലിസ്റ്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ് എന്നിവയുള്ള ഏഴ് ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുമെന്ന അനുമാനങ്ങളും പുറത്തുവരുന്നുണ്ട്.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

കൂടാതെ പുതിയ കളർ ഓപ്ഷനുകളും വില കുറഞ്ഞ ഓല ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലഭ്യമാക്കാം. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം, ഉയർന്ന റൈഡ് റേഞ്ച് പ്രാപ്തമാക്കുന്ന ഒരു ചെറിയ ചെറിയ ബാറ്ററി പായ്ക്കും വാഹനത്തിന് ഉണ്ടായിരിക്കും.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

ഓല S1 വേരിയന്റിന് നിലവിൽ 3 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തുന്നത്. ഒറ്റ ചാർജിൽ 141 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഈ മോഡൽ ശേഷിയുള്ളതാണ്. അതേസമയം ടോപ്പ്-എൻഡ് S1 പ്രോയ്ക്ക് അതിന്റെ വലിയ 3.97 kWh ബാറ്ററിയിൽ ഒറ്റ ചാർജിൽ 181 കിലോമീറ്റർ ഓടാനും കഴിയും.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

കൂടുതൽ താങ്ങാനാവുന്ന സ്‌കൂട്ടർ മികച്ച സമ്പദ്‌വ്യവസ്ഥയ്‌ക്കായി ട്യൂൺ ചെയ്യാനും ഓലയുടെ MoveOS പ്ലാറ്റ്‌ഫോം വഴി പ്രവർത്തിക്കാനും കഴിയും. റേഞ്ച് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ S1, S1 പ്രോ എന്നിവയേക്കാൾ വേഗത കുറവായിരിക്കാം. പക്ഷേ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

S1, S1 പ്രോ എന്നിവയിൽ ഉപയോഗിക്കുന്ന അതേ ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കാം. അടുത്ത ദിവസം തന്നെ ദീപാവലിയോട് അനുബന്ധിച്ച് മൂവ്ഒസ് 3 സോഫ്റ്റ്‌വെയർ അപ്ഡേറ്റും പുറത്തിറക്കാനുള്ള പദ്ധതികളും ഓല പുറത്തുവിട്ടിട്ടുണ്ട്.

പുതിയ സ്‌കൂട്ടർ ഒക്‌ടോബർ 22-ന് എത്തും? സർപ്രൈസുമായി Ola Electric

നിലവിൽ ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് കമ്പനി S1 പ്രോയ്ക്ക് ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സീറോ പ്രോസസിംഗ് ഫീസ്, കുറഞ്ഞ പലിശ നിരക്ക്, 10,000 രൂപയുടെ ഡിസ്കൌണ്ട്, വിപുലീകൃത വാറണ്ടിയിൽ 1,500 കിഴിവ്. എന്നിവയാണ് ഈ ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓല മോഡലിൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Thursday, October 20, 2022, 14:30 [IST]
English summary
Ola will likely to launch a new electric scooter on october 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X