ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

ഇലക്ട്രിക് മോഡലുകളുടെ ജനപ്രീതിയിൽ ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി ഇലക്ട്രിക് വാഹന (ഇവി) നിർമാണ സ്റ്റാർട്ടപ്പുകളുടെ വരവിലേക്കാണ് നയിച്ചിരിക്കുന്നത്.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

ഇത് സ്ഥാപിതമായ വാഹന ബ്രാൻഡുകളെപ്പോലും ഇവി ശ്രേണിയിലേക്ക് കടക്കാനും ഭാവിയിലെ ഇലക്ട്രിക് മൊബിലിറ്റിക്കായി പ്രത്യേക തന്ത്രം സൃഷ്ടിക്കാനും നിർബന്ധിതരാക്കുകയും ചെയ്‌തു. ഇന്ത്യയിലെ ഇവി സെഗ്മെന്റിലേക്ക് കടക്കാൻ ശ്രമിക്കുന്ന അത്തരത്തിലുള്ള ഒരു പ്രമുഖരാണ് പിയാജിയോ.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

റിപ്പോർട്ടുകൾ അനുസരിച്ച് ഇറ്റാലിയൻ വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി ഒരു ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. പിയാജിയോ നിലവിൽ രാജ്യത്ത് ത്രീ-വീലറുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും അതിന്റെ അനുബന്ധ ബ്രാൻഡുകളായ വെസ്പ, അപ്രീലിയ എന്നിവയിലൂടെ ഇരുചക്ര വാഹന രംഗത്ത് സജീവമാണിപ്പോൾ.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

വെസ്പ, അപ്രീലിയ എന്നീ ബ്രാൻഡുകൾക്ക് കീഴിൽ ഇന്ത്യയ്‌ക്കായി നിർമിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാനാണ് പിയാജിയോ ഇപ്പോൾ ശ്രമിക്കുന്നത്. സബ്‌സിഡികൾ ഇല്ലാതെ പോലും നിലനിർത്തുന്ന ഒരു ഇവി ഇക്കോസിസ്റ്റം ഇന്ത്യയിൽ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി പിയാജിയോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഡീഗോ ഗ്രാഫിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

കേന്ദ്ര ഗവൺമെന്റ് നൽകുന്ന FAME II സബ്‌സിഡിയും രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്‌സിഡിയും 40 ശതമാനം വരെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന് സഹായകരമാവുന്നുണ്ട് എന്നതും പുതിയ പദ്ധതികൾക്ക് ശക്തിപകരും.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

സബ്‌സിഡിയുടെ ആനുകൂല്യത്തിനപ്പുറം പ്രായോഗിക നേട്ടങ്ങൾക്കായി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഇവികൾ നൽകാൻ പിയാജിയോ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഇറ്റാലിയൻ ബ്രാൻഡ് ഉടൻ തന്നെ ഇവി രംഗത്തേക്ക് കടക്കാൻ ഉദ്ദേശിച്ചിട്ടില്ല. അതിനാൽ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതിന് ഇനിയും കുറച്ച് സമയമെടുക്കും.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള വൻതോതിലുള്ള പരിവർത്തനത്തെ പിന്തുണയ്ക്കാൻ ഇന്ത്യയിലെ വിതരണക്കാരായ ഇക്കോസിസ്റ്റം തയാറല്ലെന്നാണ് ഡീഗോ ഗ്രാഫിയുടെ അഭിപ്രായം. ഇവി സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യം രാജ്യത്തിനുണ്ടെങ്കിലും വിതരണക്കാരായ ഇക്കോസിസ്റ്റത്തിൽ ഇവികളുടെ നിർമ്മാണ ശേഷി ഇപ്പോഴും നിലവിലില്ല.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

യൂറോപ്പിലെ വികസിത വിപണികളിൽ പിയാജിയോ ഇതിനകം തന്നെ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെ നിർദ്ദിഷ്ട മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഏകദേശം 18-24 മാസത്തെ വികസനവും പരീക്ഷണവും വേണ്ടിവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

അതിനാൽ പിയാജിയോയിൽ നിന്നുള്ള വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ 2023 അവസാനത്തോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയില്ല. മോട്ടോർസൈക്കിളുകളല്ല ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ വികസിപ്പിക്കുന്നതിലാണ് പിയാജിയോ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനാൽ വെസ്പ ബ്രാൻഡിന് കീഴിൽ സ്കൂട്ടർ വിപണനം ചെയ്യപ്പെടാനാണ് സാധ്യത.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

പിയാജിയോയിൽ നിന്നുള്ള ഇ-സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഹൈ സ്പീഡ് പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തുല്യമായിരിക്കും. അതിനനുസരിച്ച് വിലയും ലഭിക്കും. ആധുനിക ഇവി മോഡലുകളിൽ കാണുന്ന ഏറ്റവും പുതിയ എല്ലാ കണക്റ്റിവിറ്റി സവിശേഷതകളും ഇതും വാഗ്‌ദാനം ചെയ്‌തേക്കും.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

നിലവിൽ ഏഥർ 450, ഓല S1 സീരീസ്, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ പ്രീമിയം ഓഫറുകളാണ് ഇന്ത്യയിലെ ഇരുചക്ര വാഹന ഇവി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നത്.കഴിഞ്ഞ വർഷം പിയാജിയോ സ്വന്തം ബ്രാൻഡായ 'വൺ' എന്ന പേരിൽ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരുന്നു.

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയിൽ വെസ്പ ഇന്ത്യയിൽ ഇലട്രിക്ക ഇലക്ട്രിക് സ്‌കൂട്ടറും പ്രദർശിപ്പിച്ചിരുന്നു. എന്നിരുന്നാലും ഈ രണ്ട് മോഡലുകളും ഇന്ത്യൻ വിപണികളിൽ എത്തില്ലെന്നാണ് കമ്പനി നൽകിയിരിക്കുന്ന വിശദീകരണം. എന്നിരുന്നാലും ഇന്ത്യ-നിർദ്ദിഷ്ട മോഡലിന് മുകളിൽ സൂചിപ്പിച്ച മോഡലുകളിൽ നിന്ന് ചില ഘടകങ്ങൾ കടമെടുക്കാം

ഓല, ഏഥർ മോഡലുകൾക്ക് പറ്റിയ എതിരാളിയായി Vespa ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഇന്ത്യയിലേക്ക്, അറിയാം കൂടുതൽ

എങ്കിലും ഏത് സെഗ്‌മെന്റാണ് പിയാജിയോ തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ ലക്ഷ്യമിടുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. മോഡലിന് 1.00 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെ വിലവരുമെന്നാണ് കണക്കുകൂട്ടലുകൾ.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Piaggio india developing battery powered electric scooters for india
Story first published: Tuesday, February 22, 2022, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X