100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

രാജ്യത്ത് രണ്ട് പുതിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകൾ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് പോയ്‌സ് സ്‌കൂട്ടേഴ്‌സ്. NX120, പോയ്‌സ് ഗ്രേസ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഇവി മോഡലുകളെയാണ് ആഭ്യന്തര വിപണിക്കായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

നിസികി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ പോയ്‌സ് സ്‌കൂട്ടേഴ്‌സിന്റെ NX120 ഇലക്‌ട്രിക് മോഡലിന് 1.24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം രണ്ടാമത്തെ മോഡലായ പോയ്‌സ് ഗ്രേസിന് 1.04 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

ഗാർഹിക പവർ സോക്കറ്റുകളിൽ നിന്ന് മാറ്റി ചാർജ് ചെയ്യാവുന്ന റിമൂവബിൾ ബാറ്ററികളുടെ ഉപയോഗമാണ് ഈ പോയ്‌സ് ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകളുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. പൂർണ ചാർജിൽ കുറഞ്ഞത് 110 കിലോമീറ്റർ റേഞ്ച് എങ്കിലും നൽകുന്ന ലി-അയൺ അധിഷ്‌ഠിത ബാറ്ററിയാണ് തങ്ങളുടെ പോയ്‌സ് ഗ്രേസ്, NX120 സ്‌കൂട്ടറുകളിൽ ഇടംപിടിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

എവിടെനിന്നും ചാർജ് ചെയ്യാവുന്നതും സ്വാപ്പ്-റെഡിയുമായ നീക്കം ചെയ്യാവുന്ന ബാറ്ററികളുമായാണ് പോയിസ് ഇലക്ട്രിക് സ്കൂട്ടറുകൾ വരുന്നത്. കൃത്യമായി പറഞ്ഞാൽ ഏറ്റവും പുതിയ NMC (നിക്കൽ, മാംഗനീസ്, കോബാൾട്ട്) അധിഷ്ഠിത ലി-അയൺ ബാറ്ററികളാൽ പ്രവർത്തിക്കുന്ന പോയ്‌സ് NX-120 സ്‌കൂട്ടറിന് ഫുൾ ചാർജിൽ 110 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെ റേഞ്ച് ഉണ്ട്. ബാറ്ററി ഒരു ഇലക്ട്രിക് മോട്ടോറിനാണ് കരുത്ത് പകരുന്നത്.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

അങ്ങനെ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പര്യാപ്തമാണെന്നും പോയ്‌സ് പറയുന്നു. 800W ബോഷ് മോട്ടോർ മുതൽ ശക്തമായ 2.2 kW ബാറ്ററി വരെയും ഉപയോഗിക്കുന്ന കമ്പനി ഭാവിയിൽ 4 kW മോട്ടോറും വരെ അവതരിപ്പിക്കും. ഇവികളിലെ ബാറ്ററി, മോട്ടോർ, മറ്റ് ഭാഗങ്ങൾ എന്നിവയിൽ പോയ്‌സ് 3 വർഷം വാറണ്ട് വരെ നൽകുന്നുണ്ട്.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

പുതിയ ഇ-സ്‌കൂട്ടറുകളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, ട്യൂബ്‌ലെസ് ടയറുകൾ, ഫ്രണ്ട്, റിയർ കോമ്പി ബ്രേക്ക് സംവിധാനങ്ങൾ, കൂടുതൽ സുഖസൗകര്യങ്ങൾക്കായി കൂടുതൽ ലെഗ്റൂം എന്നിവ ഉൾപ്പെടുന്നു. കൂടാതെ രണ്ട് മുതിർന്നവർക്ക് സുഖമായി ഇരിക്കാനും കഴിയുമെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. NX120, പോയ്‌സ് ഗ്രേസ് എന്നീ ഇലക്‌ട്രിക് മോഡലുകൾ അഞ്ച് നിറങ്ങളിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

ഇതിനുപുറമെ ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്റർ പ്രതീക്ഷിക്കുന്ന Zuink ഹൈ-സ്പീഡ് സ്കൂട്ടറിന്റെ വികസനത്തിലും കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ബെംഗളൂരുവിലെ യശ്വന്ത്പൂരിലുള്ള കമ്പനിയുടെ അത്യാധുനിക സൗകര്യത്തിലാണ് ഈ സ്കൂട്ടറുകൾ നിർമിക്കുന്നത്. ആദ്യ വർഷം 30,000 വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ ഈ സൗകര്യത്തിന് കഴിയുമെന്നും പോയ്‌സ് സ്‌കൂട്ടേഴ്‌സ് വ്യക്തമാക്കി. രണ്ടാം വർഷം ഉത്പ്പാദനം 100,000 വാഹനങ്ങളായി ഉയർത്തും.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

സാങ്കേതിക മുന്നേറ്റങ്ങൾ, ചെലവ്, പ്രവേശനക്ഷമത, സുസ്ഥിരത എന്നിവയ്ക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് നിസികി ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടർ വിറ്റൽ ബെലാൻഡോർ പറഞ്ഞു. ഇവി വിപ്ലവത്തിന്റെ വലിയൊരു ഭാഗമാകുമെന്നും സാങ്കേതികമായി നൂതനമായ ഫീച്ചറുകൾ, താങ്ങാനാവുന്ന വിലയുള്ള ഉടമസ്ഥാവകാശം എന്നിവ നൽകിക്കൊണ്ട് ശുദ്ധമായ ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യയ്ക്ക് സംഭാവന നൽകുമെന്നും ബെലാൻഡോർ കൂട്ടിച്ചേർത്തു.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

ഇവി പ്രവർത്തനങ്ങൾക്കായി ലിഥിയം അയൺ ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ വികസിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടാം ജീവിതത്തിനായി ലിഥിയം ബാറ്ററികൾ പുനരുപയോഗിക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ഇവി ആവാസവ്യവസ്ഥയുമായി സഹകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും പോയസ് സ്‌കൂട്ടേഴ്‌സ് മാനേജർ പാരസ് ബെലാൻഡർ പറഞ്ഞു.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

ലി-അയൺ ബാറ്ററികൾ അവയുടെ ഉപയോഗപ്രദമായ ജീവിതത്തിന്റെ അവസാനത്തിൽ എത്തിയതിനുശേഷം മാത്രമേ റീസൈക്കിൾ ചെയ്യുകയുള്ളൂ. ഇന്ത്യയിൽ ഇത് നിർമ്മിക്കുന്നതിനുള്ള ആവശ്യമായ സാങ്കേതിക വിദ്യയും അറിവും ഞങ്ങൾ സജീവമായി നേടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

100 കിലോമീറ്ററിന് മുകളിൽ റേഞ്ച്, രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് Poise

ചാർജിംഗ് പോയിന്റ് സൗകര്യങ്ങൾക്കായി ഇവി നിർമാതാക്കൾ സ്വാപ്പിംഗ് സ്റ്റേഷനുകളുമായും P2P ചാർജിംഗ് പങ്കാളികളുമായും സഹകരിച്ച് 220 വോൾട്ട് പവർ സോക്കറ്റ് ഉപയോഗിച്ച് അപ്പാർട്ട്‌മെന്റുകളിൽ ചാർജ് ചെയ്യാൻ കഴിയുന്ന ഒരു ഹാൻഡി പോർട്ടബിൾ ബാറ്ററി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും പോയ്‌സ് സ്‌കൂട്ടേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

More from DriveSpark

Article Published On: Friday, March 11, 2022, 16:15 [IST]
English summary
Poise launched new nx 120 and grace electric scooter in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X