ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

അടുത്തിടെയുണ്ടായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലെ തീപിടിത്തങ്ങള്‍ക്കിടയില്‍ രാജ്യത്ത് മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിന് കൂടി ഇപ്പോള്‍ തീപിടിച്ചിരിക്കുകയാണ്. ഇത്തവണ പ്യുവര്‍ ഇവിയില്‍ നിന്നുള്ള ഇപ്ലൂട്ടോ G7 ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്.

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

മെയ് 11 ബുധനാഴ്ച ഹൈദരാബാദിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ഇലക്ട്രിക് വാഹന ഉടമ സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

യാത്രക്കിടയില്‍ പ്യുവര്‍ ഇവി ഇലക്ട്രിക് സ്‌കൂട്ടര്‍ പെട്ടെന്ന് നിന്നുപോയതായി ഉടമ വ്യക്തമാക്കി. ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് അറിയാനായി ബാറ്ററി കംപാര്‍ട്ട്‌മെന്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വാഹനത്തിന് തീപിടിച്ച് കത്തിനശിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Most Read: സ്റ്റേഷൻ വാഗണുകൾ/ എസ്റ്റേറ്റ് മോഡലുകൾ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണങ്ങൾ എന്ത്?

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഇരുചക്രവാഹനത്തിന് തീപിടിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പിന്നീട് പ്രചരിച്ച് തുടങ്ങിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഉടമ എല്‍ബി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

ഇപ്ലൂട്ടോ G7 ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്തിടെ ഏകദേശം 90,000 രൂപയ്ക്കാണ് ഉടമ വാങ്ങിയത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളില്‍ ഒന്നാണ് പ്യുവര്‍ ഇവി. നിരവധി ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്യുവര്‍ ഇവി അടുത്തിടെ ഏതാനും മോഡലുകളെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.

Most Read: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

തീപിടുത്തമുണ്ടായതിന് ശേഷം ബ്രാന്‍ഡ് ഇതുവരെ ഏകദേശം 2,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കും. ബാറ്ററി പരിശോധനയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ഓരോ ബാറ്ററിയും പരിശോധിക്കേണ്ടതാണ്. അവ ബാട്രിക്‌സ് ഫാരഡെ ഉപകരണത്തിലൂടെ കാലിബ്രേറ്റ് ചെയ്യപ്പെടും. കൂടാതെ, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (BMS), ചാര്‍ജര്‍ കാലിബ്രേഷന്‍ എന്നിവ ആവശ്യാനുസരണം ഏറ്റെടുക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. അതേസമയം, പുതിയ സംഭവത്തെക്കുറിച്ച് കമ്പനി പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Most Read: പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

ഓല ഇലക്ട്രിക്, ഒഖിനാവ ഓട്ടോടെക് എന്നിവയാണ് ഇവി തീപിടുത്ത സംഭവങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഇ-സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച മറ്റ് രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍. കാരണം കണ്ടെത്താന്‍ ഒന്നിലധികം ഇവി തീപിടുത്ത കേസുകളില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

കഴിഞ്ഞ മാസം, നിസാമാബാദ് ജില്ലയിലെ ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജിംഗിനായി പ്ലഗ് ഇന്‍ ചെയ്തപ്പോള്‍ 80 വയസ്സുള്ള ഒരാള്‍ മരിച്ച സംഭവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആ സംഭത്തില്‍ കുടുംബാംഗങ്ങളില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേക്കുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍, കരിംനഗര്‍ ജില്ലയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മെയ് എട്ടിന് രാത്രി ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടത്തിനിടെ വീണ്ടും തീപിടുത്തം; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് Pure EPluto 7G

നിലവില്‍ കമ്പനി നിരയില്‍ ഇപ്ലൂട്ടോ 7G, എട്രാന്‍സ് നിയോ എന്നിങ്ങനെ രണ്ട് അതിവേഗ മോഡലുകളും, ഇപ്ലൂട്ടോ, എട്രാന്‍സ് പ്ലസ് എന്നിങ്ങനെ രണ്ട് ലോ-സ്പീഡ് മോഡലുകളുമാണ് വിപണിയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇതിന് ഇടയിലാണ് ഇത്തരം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, May 13, 2022, 19:41 [IST]
English summary
Pure ev epluto 7g electric scooter fire again read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X