കുറഞ്ഞ വിലയിൽ പ്രീമിയം ബൈക്കുകൾ; നാല് മോഡലുകളുടെയും വിലയും പ്രഖ്യാപിച്ച് QJ Motor ഇന്ത്യ

അടുത്തിടെ നാല് പുത്തൻ പ്രീമിയം മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ പരിചയപ്പെടുത്തിയ ബെനലിയുടെ സഹോദര ബ്രാൻഡായ QJമോട്ടോർ ഒടുവിൽ ബൈക്കുകളുടെ വിലയും പ്രഖ്യാപിച്ചിരിക്കുകയാണ്. SRC250, SRC500, NTX300, SRK400 എന്നീനാല് മോഡലുകളുമായാണ് പുതിയ ഇന്നിംഗ്‌സിന് കമ്പനി തുടക്കമിട്ടത്.

ക്വിയാൻജിഗാങ് മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ എൻട്രി ലെവൽ ബൈക്കായ SRC 250 റെട്രോ റോഡ്‌സ്റ്ററിന് 1.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമ്പോൾ ടോപ്പ് എൻഡ് മോഡലായ SRK400 സ്‌പോർട്ടി നേക്കഡ് റോസ്റ്ററിന് 3.59 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

കുറഞ്ഞ വിലയിൽ പ്രീമിയം ബൈക്കുകൾ; നാല് മോഡലുകളുടെയും വിലയും പ്രഖ്യാപിച്ച് QJ Motor ഇന്ത്യ

എല്ലാ QJ മോട്ടോർ മോഡലുകളും മൾട്ടി-ബ്രാൻഡ് മോട്ടോ വോൾട്ട് ഡീലർഷിപ്പുകൾ വഴിയാണ് വിൽക്കുന്നത്. നിലവിൽ സോണ്ടസ്, മോട്ടോ മോറിനി മോഡലുകൾ വിൽക്കുന്നതും ഇതേ ഷോറൂമുകളിൽ നിന്നുമാണ്. ഇന്ത്യയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ QJ ഉൽപ്പന്നം SRC 250 റെട്രോ റോഡ്‌സ്റ്ററാണ്. അതിന്റെ വില 1.99 ലക്ഷം രൂപയാണ്. ഓയിൽ-കൂൾഡ് 249 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. 17.4 bhp കരുത്തിൽ 17 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന മോഡലിന്റെ പ്രധാന മത്സരം ടിവിഎസ് അപ്പാച്ചെ RTR 160 4V പോലെയുള്ള ബൈക്കുകളോടാണ്.

ഇന്ത്യയിലെ QJ മോട്ടോർ ലൈനപ്പിൽ അടുത്തതായി വരുന്നത് 2.59 ലക്ഷം രൂപയുടെ SRC500 ആണ്. ഇത് മറ്റൊരു റെട്രോ ബൈക്കായാണ് രൂപമെടുത്തിരിക്കുന്നത്. എന്നാൽ വലിയ സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഈ ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. 480 സിസി ശേഷിയുള്ള ബൈക്ക് 25.5 bhp പവറിൽ പരമാവധി 36 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. എന്നാൽ 205 കിലോഗ്രാമിന്റെ ഭാരമാണ് ഇതിനുള്ളത്.

QJ Motor Range Price
Model Colour Price
SRC250 Silver ₹1,99,000
Red ₹2,10,000
Black ₹2,10,000
SRC500 Silver Black ₹2,69,000
Gold Black ₹2,79,000
Red White ₹2,79,000
SRV300 Green ₹3,49,000
Orange ₹3,59,000
Black ₹3,59,000
Red ₹3,59,000
SRK400 White ₹3,59,000
Black ₹3,69,000
Red ₹3,69,000

അടുത്ത ക്വിയാൻജിഗാങ് മോട്ടോർസൈക്കിളിന്റെ ഉൽപ്പന്നം 3.49 ലക്ഷം രൂപയുടെ SRV300 പ്രീമിയം ക്രൂയിസർ ബൈക്കാണ്. ലിക്വിഡ് കൂൾഡ് 296 സിസി വി-ട്വിൻ എഞ്ചിൻ 30.3 bhp കരുത്തിൽ 26 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഈ കണക്കുകൾ മറ്റൊരു ചൈനീസ് ക്രൂയിസറായ കീവേ V302C യുമായി ഏതാണ്ട് സമാനമാണ്.

അവസാനമായി QJ മോട്ടോർ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ചെലവേറിയ ബൈക്ക് SRK400 സ്പോർട്ടി നേക്കഡ് മോഡലാണ്. ഇതിന്റെ എക്സ്ഷോറൂം വില 3.59 ലക്ഷം രൂപ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എഞ്ചിന് 400 സിസി ശേഷിയാണുള്ളത്. ഇത് പരമാവധി 40.9 bhp പവറിൽ 37 Nm torque വരെ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ശക്തമായ QJ മോട്ടോർ ബൈക്കുമാണ്.

SRK 400-ന്റെ ഔട്ട്‌പുട്ട് കണക്കുകൾ ജനപ്രിയ KTM 390 ഡ്യൂക്കിന്റെ ക്രോസ്‌ഹെയറുകളുമായി മാറ്റുരയ്ക്കാൻ പ്രാപ്‌തമായ ഒന്നാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള മൾട്ടി-ബ്രാൻഡ് മോട്ടോർസൈക്കിൾ റീട്ടെയിലറായ ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയാണ് (AARI) ക്വിയാൻജിഗാങ് മോട്ടോർസൈക്കിൾസിനെയും ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. നാല് പുതിയ QJ ബൈക്കുകളും പ്രാദേശികമായി ഇന്ത്യയിൽ തന്നെയാണ് കൂട്ടിച്ചേർക്കുന്നത്.

അത്യാധുനിക ഫീച്ചറുകളും പ്രീമിയം ഹാർഡ്‌വെയറും പൂരകമാകുന്ന അഗ്രസീവ് ബോഡി വർക്ക് ഉൾക്കൊള്ളുന്ന ഒരു മികച്ച സ്ട്രീറ്റ് ഫൈറ്റർ ബൈക്കാണിതെന്ന് നിസംശയം പറയാം. നിലവിൽ മോട്ടോ മോറിനി, സോണ്ടസ് മോട്ടോർസൈക്കിളുകൾ സ്റ്റോക്ക് ചെയ്യുന്ന മോട്ടോ വോൾട്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ക്വിയാൻജിഗാങ് ബൈക്കുകൾ വിൽപ്പനയ്ക്ക് എത്തുക. വരും ദിവസങ്ങളിൽ QJ മോഡലുകളെ എങ്ങനെ വിപണി സ്വീകരിക്കുമെന്ന് കണ്ടറിയാം.

More from DriveSpark

Article Published On: Thursday, November 17, 2022, 16:00 [IST]
English summary
Qjmotor announced the prices for its indian line up models details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X