ടീസറും ഇങ്ങെത്തി! QJMotor വരുന്നത് രണ്ട് മോഡലുകളുമായി

ക്വിയാൻജിഗാങ് മോട്ടോർസൈക്കിൾ എന്ന ചൈനീസ് ടൂവീലർ ബ്രാൻഡ് ഇതാ ഇന്ത്യയിലേക്കും കടന്നുവരികയാണ്. ബെനലിയുടെ സഹോദര ബ്രാൻഡായ QJ മോട്ടോർ ഈ മാസം ഇന്ത്യയിൽ നാല് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിക്കൊണ്ട് അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

ഈ വാർത്തകൾ ശരിവെക്കുന്ന തരത്തിൽ പുതിയ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് QJ മോട്ടോർ. എന്നാൽ നാലല്ല, രണ്ട് മോഡലുകളുടെ മാത്രം ടീസറാണ് ഇൻസ്റ്റഗ്രാമിലൂടെ കമ്പനി പങ്കിവെച്ചിരിക്കുന്നതെന്നു മാത്രം. SRC250, SRC500, SRC500 എന്നീ മോട്ടോർസൈക്കിളുകളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുന്നത്.

ടീസറും ഇങ്ങെത്തി! QJMotor വരുന്നത് രണ്ട് മോഡലുകളുമായി

QJ ഇതുവരെ പ്രധാനമായും ചൈനീസ് വിപണിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും, കമ്പനി കുറച്ചുകാലമായി ആഗോളതലത്തിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കും കടന്നുവരുന്നത്. ചൈനയിൽ മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, ഇലക്ട്രിക്കുകൾ എന്നിവയിലുടനീളമുള്ള 30-ലധികം മോഡലുകളുടെ വിപുലമായ ശ്രേണിയാണ് ക്വിയാൻജിഗാങിനുള്ളത്. ഇവയിൽ പലതും ഘട്ടംഘട്ടമായി നമ്മുടെ നിരത്തുകളിലേക്കും എത്തിയേക്കാം. ഇനി ടീസറിലൂടെ പരിചയപ്പെടുത്തുന്ന രണ്ട് മോട്ടോർസൈക്കിളുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാം.

QJ മോട്ടോർ SRC250

ഇന്ത്യയിലെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ ഇനിയും സാധ്യതകളുണ്ടെന്ന് മനസിലാക്കിയാണ് QJ മോട്ടോർ SRC250 എന്ന റെട്രോ ബൈക്കിനെ വിപണിയിൽ എത്തിക്കുന്നത്. അതിന്റെ വിചിത്രമായ രൂപകൽപ്പന മാത്രമല്ല, പ്രധാനമായും 249 സിസി ഇരട്ട സിലിണ്ടർ എഞ്ചിൻ ഉള്ളതിനാൽ ഇതൊരു രസകരമായ മോഡ തന്നെയായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട.

ടീസറും ഇങ്ങെത്തി! QJMotor വരുന്നത് രണ്ട് മോഡലുകളുമായി

കീവേ കെ-ലൈറ്റ് 250V മോഡലിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ഇരട്ട സിലിണ്ടർ, ക്വാർട്ടർ ലിറ്റർ ബൈക്ക് മാത്രമാണിത്. SRC250-യുടെ ഈ സ്പെഷ്യൽ എഞ്ചിൻ പരമാവധി 17.9 bhp പവറിൽ 16.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഈ കണക്കുകൾ വിപണിയിലെ എല്ലാ സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളേക്കാൾ വളരെ കുറവാണെങ്കിലും പവർ കണക്കുകളില്ല കാര്യമെന്നാണ് കമ്പനിയുടെ വശം.

QJ മോട്ടോർ SRC500

QJ മോട്ടോർസിന്റെ ലളിതവും എന്നാൽ മനോഹരവുമായ ബൈക്കുകളിൽ ഒന്നാണ് SRC500. ആദ്യ നോട്ടത്തിൽ ബെനലി ഇംപെരിയാലെയുമായി സാമ്യം തോന്നിയേക്കാമെങ്കിലും തനതായ ശൈലിയുള്ള മോഡലാണ് ഈ ക്രൂയിസർ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്ററുകൾ, മിററുകൾ, ക്രോം ഫിനിഷിംഗ് എന്നിവ ഉപയോഗിച്ച്, അതിന്റെ റെട്രോ അഭിലാഷങ്ങൾ വളരെ വ്യക്തമായി പ്രദർശിപ്പിക്കുന്നുമുണ്ട്.

ടീസറും ഇങ്ങെത്തി! QJMotor വരുന്നത് രണ്ട് മോഡലുകളുമായി

സ്‌പോക്ക് വീലുകളും മിനിമൽ ഗ്രാഫിക്സും അവയെ കൂടുതൽ ഊന്നിപ്പറയുന്നു. ഇംപെരിയാലെ 374 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നിടത്ത്, QJ മോഡലിൽ വലിയ 480 സിസി എഞ്ചിനാണ് നൽകിയിരിക്കുന്നത്. SRC500-ന്റെ വലിയ 480 സിസി എഞ്ചിൻ പരമാലധി 26.15 bhp കരുത്തിൽ പരമാവധി 36 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.

ബെനലി, കീവേ, മോട്ടോ മോറിനി, സോണ്ടെസ് തുടങ്ങിയ വാഹനങ്ങൾ നമ്മുടെ വിപണിയിൽ എത്തിച്ച ആദിശ്വർ ഓട്ടോ റൈഡിലൂടെയാണ് QJ മോട്ടോറിനെയും രാജ്യത്തെത്തിക്കുന്നത്. 2023 ഡിസംബർ 2,3 തീയതികളിൽ നടക്കുന്ന ഇന്ത്യൻ ബൈക്ക് വീക്കിനോട് അനുബന്ധിച്ച് SRC250, SRC500 എന്നീ രണ്ട് ബൈക്കുകളേയും കമ്പനി വിപണിയിൽ പരിചയപ്പെടുത്തും. നിലവിൽ മോട്ടോ മോറിനി, സോണ്ടസ് മോട്ടോർസൈക്കിളുകൾ സ്റ്റോക്ക് ചെയ്യുന്ന മോട്ടോ വോൾട്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ക്വിയാൻജിഗാങ് ബൈക്കുകൾ വിൽക്കുക.

More from DriveSpark

Article Published On: Friday, November 11, 2022, 11:30 [IST]
English summary
Qjmotor officially teased two of its bikes for india launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X