അടുത്ത അഥിതിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാർലി ഡേവിഡ്‌സണിന്റെ പേരിനൊപ്പം പലപ്പോഴും കൂട്ടിവായിച്ച പേരാണ് ക്യുജെ മോട്ടോർസ്. ക്വിയാൻജിഗാങ് മോട്ടോർസൈക്കിൾ എന്ന ചൈനീസ് ടൂവീലർ ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിലേക്കും അവതരിക്കാൻ തയാറെടുക്കുകയാണിപ്പോൾ.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

ബെനലിയുടെ സഹോദര ബ്രാൻഡായ QJ മോട്ടോർ ഈ മാസം ഇന്ത്യയിൽ നാല് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിക്കൊണ്ട് അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ. ശരിക്കും പറഞ്ഞാൽ രണ്ട് സ്ഥാപനങ്ങളുടെയും ഉടമസ്ഥത ക്വിയാൻജിയാങ് ഗ്രൂപ്പാണ്.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

QJ ഇതുവരെ പ്രധാനമായും ചൈനീസ് വിപണിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും, കമ്പനി കുറച്ചുകാലമായി ആഗോളതലത്തിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. ചൈനയിൽ മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, ഇലക്ട്രിക്കുകൾ എന്നിവയിലുടനീളമുള്ള 30-ലധികം മോഡലുകളുടെ വിപുലമായ ശ്രേണി ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

എന്നാൽ QJ മോട്ടോർസിന്റെ ഇന്ത്യയിലെ അരങ്ങേറ്റത്തിൽ നാല് മോഡലുകളാവും ഉണ്ടായിരിക്കുക. അവയെല്ലാം പെട്രോളിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളുകളായിരിക്കും. ഇതിൽ പലർക്കും ഏറ്റവും പരിചിതമായത് SRC500 എന്ന മോഡൽ തന്നെയായിരിക്കും.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

QJ SRC500

ഒറ്റ നോട്ടത്തിൽ ബെനലിയുടെ ഇംപെരിയാലെ 400 മോഡലിന് സമാനമായി തോന്നുമെങ്കിലും സ്വന്തമായ വ്യക്തിത്വമുള്ള മോട്ടോർസൈക്കിളാണ് SRC500. ഇംപെരിയാലെ 374 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നിടത്ത്, QJ മോഡലിൽ വലിയ 480 സിസി എഞ്ചിനാണ് നൽകിയിരിക്കുന്നത്.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

എങ്കിലും കാഴ്ച്ചയിൽ പലർക്കും ഇത് ഒരേ ബൈക്കാണോ എന്ന സംശയം ചിലപ്പോൾ ഉണ്ടായേക്കാം. QJ SRC500 മോഡലിലെ 480 സിസി എഞ്ചിൻ പരമാവധി 21 bhp കരുത്തിൽ 25.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

QJ SRC250

ക്വിയാൻജിഗാങ് മോട്ടോർസൈക്കിൾ നിരയിലെ മറ്റൊരു റെട്രോ ബൈക്കായിരിക്കും SRC250. സ്വന്തം ഡിസൈൻ ഭാഷ്യത്തിനൊപ്പം യഥാർഥത്തിൽ മോഡൽ ഒരു ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്നാൽ കാര്യമായ പെർഫോമൻസ് കണക്കുകളൊന്നും ഈ ക്വാർട്ടർ ലിറ്റ മോഡലിന് പറയാനില്ലെന്ന് മാത്രം.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

QJ SRC250 മോഡലിൽ ഉപയോഗിച്ചിരിക്കുന്ന 249 എഞ്ചിൻ പരമാവധി 8,000 rpm-ൽ 17.7 bhp കരുത്തിൽ 16.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എതിരാളികളാവുന്ന സുസുക്കി ജിക്‌സർ ശ്രേണി ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പവർ കണക്കുകൾ യുവതലമുറയെ ആകർഷിക്കാൻ സാധ്യതയില്ല.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

QJ SRK400

ക്വിയാൻജിഗാങ് മോട്ടോർസൈക്കിൾ നിരയിലെ ഏറ്റവും വലിയ ഫ്രീക്കൻ മോഡലുകളിൽ ഒന്നായ SRK400 സ്പോർട്‌സ് ബൈക്കും ഇന്ത്യയിലേക്ക് ആദ്യ ഘട്ടത്തിൽ എത്തുന്നുണ്ട്. കെടിഎം 390 ഡ്യൂക്ക് പോലെയുള്ള ട്രെൻഡി ബൈക്കുകൾ നൽകുന്ന എല്ലാത്തരം അനുഭവവും SRK400 പതിപ്പിനും നൽകാൻ കഴിയും.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

സ്ട്രീറ്റ് ഫൈറ്റർ ക്യാറ്റഗറിയിൽ ഉൾപ്പെടുന്ന QJ SRK 400 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 41.5 bhp പവറിൽ പരമാവധി 37 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ബെനലി TNT 300 നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് SRK400 മോട്ടോർസൈക്കിളും വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

QJ SRV300

ഹാർലി-ഡേവിഡ്‌സൺ കണക്ഷനുള്ള ഭാരം കുറഞ്ഞ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളായ SRV300 ആയിരിക്കും QJ മോട്ടോർസ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോവുന്ന നാലാമത്തെ മോഡൽ. മിൽവാക്കി ഭീമൻ ഏഷ്യൻ വിപണികളിൽ അതിവേഗം വളരുന്ന മിഡിൽവെയ്റ്റ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി നേരത്തെ QJ ബ്രാൻഡുമായി കൈകോർത്തിരുന്നു.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

വി-ട്വിൻ എഞ്ചിൻ എഞ്ചിനുമായി എത്തുന്ന QJ SRV300 റോഡ്സ്റ്ററിന് ലിക്വിഡ്-കൂൾഡ് 296 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 30.7 bhp കരുത്തിൽ 26 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അടുത്ത അതിഥിയും വരാൻ സമയമായി; നാല് പുത്തൻ മോഡലുകളുമായി QJMotor ഇന്ത്യയിലേക്ക്

നവംബർ പകുതിയോടെ കമ്പനി ഔദ്യോഗികമായി ഇന്ത്യൻ ലൈനപ്പ് പ്രഖ്യാപിക്കും. നിലവിൽ മോട്ടോ മോറിനി, സോണ്ടസ് മോട്ടോർസൈക്കിളുകൾ സ്റ്റോക്ക് ചെയ്യുന്ന മോട്ടോ വോൾട്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ക്വിയാൻജിഗാങ് ബൈക്കുകൾ വിൽക്കുക.

More from DriveSpark

Article Published On: Wednesday, November 2, 2022, 11:36 [IST]
English summary
Qjmotor set to make its india debut soon with the launch of four new motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X