ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോർട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്. കമ്പനിയില്‍ 33.84 ശതമാനം ഓഹരികള്‍ രത്തന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം തന്നെ സ്വന്തമാക്കിയിരുന്നു. 150 കോടി രൂപയ്ക്കായിരുന്നു അത്.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

മൊബൈല്‍ ഫോണ്‍ കമ്പനിയായ മൈക്രോമാക്സിന്റെ സ്ഥാപകന്‍ രാഹുല്‍ ശര്‍മ തുടങ്ങിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ സ്റ്റാർട്ട്അപ്പ് കമ്പനിയായ റിവോള്‍ട്ട് ഇതികനം തന്നെ വലിയ വിപ്ലവമാണ് ഇന്ത്യൻ ഇവി വ്യവസായത്തിൽ തീർത്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റിവോൾട്ട് മോട്ടോർസിന്റെ 100 ശതമാനവും ഓഹരികൾ റാത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുക്കും. ഷെയർഹോൾഡിംഗ് കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഓപ്‌ഷനോടെയാണ് കമ്പനി നേരത്തെ 33.84 ശതമാനം ഓഹരികൾ വാങ്ങിയിരുന്നത്.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

റിവോൾട്ട് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഇവി ബൈക്കുകളിൽ ഒന്നാണ്. അതിന്റെ സാങ്കേതികത, ചെലവ്, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് തുടങ്ങീ എല്ലാ വശങ്ങളിലും ഇത് ശരിക്കും ലോകോത്തര നിലവാരത്തിലൂള്ളതാണെന്ന് ഓഹരി മുഴുവനും സ്വന്തമാക്കിയതിനു ശേഷം ഔദ്യോഗികമായി സംസാരിച്ച റത്തൻ ഇന്ത്യ എന്റർപ്രൈസസ് ചെയർപേഴ്സൺ അഞ്ജലി രത്തൻ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

ഹരിയാനയിലെ റിവോള്‍ട്ടിന്റെ നിര്‍മാണ പ്ലാന്റിലാണ് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഉത്പാദനം നടക്കുന്നത്. നമ്മുടെ കേരളത്തില്‍ ഉള്‍പ്പെടെ 29 ഡീലര്‍ഷിപ്പുകളും കമ്പനിക്ക് ഇന്ത്യൽ ഒട്ടാകെയുണ്ട്. റിവോള്‍ട്ട് മോട്ടോർസിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തങ്ങള്‍ സജ്ജരാണെന്നും രത്തന്‍ ഇന്ത്യ ചെയര്‍പേഴ്സണ്‍ അഞ്ജലി രത്തന്‍ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

ഇലക്ട്രിക് വാഹന രംഗത്ത് റിവോള്‍ട്ട് വലിയ വിപ്ലവം സൃഷ്ടിക്കുന്നതിന്റെ തുടക്കം മാത്രമാണ് ഇപ്പോഴെന്നും കോ-ഫൗണ്ടര്‍ രാഹുല്‍ ശര്‍മയും പറഞ്ഞു. ചലച്ചിത്രതാരം അസിന്റെ ഭര്‍ത്താവാണ് അദ്ദേഹം.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

നിലവിൽ RV400 എന്നൊരു ഇവി മോഡൽ മാത്രമാണ് കമ്പനിക്കുള്ളത്. ഒറ്റത്തവണ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ ഈ മോട്ടോർസൈക്കിൾ പ്രാപ്‌തമാണ്. ഇലക്ട്രിക് മോട്ടോർസൈക്കിളിൽ 72V, 3.24KWh ബാറ്ററി പായ്ക്കും 3KW മിഡ്-ഡ്രൈവ് മോട്ടോറും മോട്ടോർസൈക്കിളിന് ഊർജ്ജം പകരാൻ ഉപയോഗിക്കുന്നു.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് റിവോൾട്ട് RV400 ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. നാലര മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് പൂർണമായി ചാർജ് ചെയ്യാനും സാധിക്കും. 80 കിലോമീറ്ററിന്റെ പരമാവധി വേഗതയാണ് ഇലക്ട്രിക് ബൈക്കിന് കൈവരിക്കാനാവുന്നത്.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

ബൈക്ക് ലൊക്കേറ്റര്‍ / ജിയോ ഫെന്‍സിംഗ് പോലുള്ള കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന മൈ റിവോള്‍ട്ട് ആപ്പ് വഴിയും ഇ-ബൈക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതും ഒരു ഹൈലൈറ്റാണ്. ബൈക്ക് ഡയഗ്‌നോസ്റ്റിക്‌സ്, ബാറ്ററി നില, റൈഡുകളിലെ ചരിത്രപരമായ ഡാറ്റ തുടങ്ങിയ കണക്‌റ്റിവിറ്റി സവിശേഷതകൾ MyRevolt ആപ്പ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

ബാറ്ററി സ്വാപ്പിംഗ് കൂടിയുള്ളതിനാൽ ഉപയോഗം കൂടുതൽ പ്രായോഗികമാണ്. ഇവിയുടെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ യുഎസ്ഡി ഫോർക്കുകളും പിന്നിൽ പൂർണമായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് റിവോൾട്ട് RV400 ഇവിയിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ടിനെ സ്വന്തമാക്കി രത്തന്‍ ഇന്ത്യ

നിലവിൽ തൃശൂരും കൊച്ചിയിലുമാണ് റിവോൾട്ട് മോട്ടോർസിന്റെ കേരളത്തിലെ ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്. വരും ഘട്ടങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

More from DriveSpark

Article Published On: Tuesday, October 18, 2022, 15:00 [IST]
English summary
Rattan india acquired 100 per cent stake in electric two wheeler maker revolt motors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X