സെഗ്മെന്റ് ഇനി ഈ കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

മിഡിൽവെയ്‌റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ആരൊക്കെ വന്നാലും പോയാലും തങ്ങളുടെ തട്ട് താണുതന്നെയിരിക്കുമെന്ന് കൃത്യമായി മനസിലാക്കി തന്നവരാണ് റോയൽ എൻഫീൽഡ്. കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് തങ്ങളുടെ മോഡലുകളെയെല്ലാം പുതുതലമുറയിലേക്ക് പരിവർത്തനം ചെയ്യിക്കുമ്പോൾ പുത്തൻ ബൈക്കുകളുടെ വികസനത്തിലും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

അതിന്റെ ഭാഗമായി പുതിയൊരു എൻട്രി ലെവൽ മോഡൽ എൻഫീൽഡ് നിരയിലേക്ക് എത്തുകയാണ്. ഹണ്ടർ 350 എന്നു പേരിട്ടിരിക്കുന്ന ഈ മോട്ടോർസൈക്കിൾ മീറ്റിയോർ, ക്ലാസിക് മോഡലുകളിൽ നിന്ന് മിക്ക ഘടകങ്ങളും കടമെടുത്താണ് വിപണിയിലേക്ക് എത്തുന്നത്.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ഹണ്ടർ 350 എന്ന പുതുപുത്തൻ മോഡലിനൊപ്പം റോയൽ എൻഫീൽഡ് തികച്ചും പുതിയ ഒരു വിഭാഗം ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. റെട്രോ പ്രൊഫൈലുള്ള എന്നാൽ ചടുലമായ മോഡലുകളെ തേടുന്ന ബൈക്ക് പ്രേമികൾക്കുള്ളതാണ് വരാനിരിക്കുന്ന ഈ മിടുക്കൻ മോട്ടോർസൈക്കിൾ.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

റോയൽ എൻഫീൽഡ് ഹണ്ടർ 350 ആദ്യമായി മറകളൊന്നുമില്ലാതെ ഡീലർഷിപ്പ് യാർഡുകളിൽ എത്തിയിരിക്കുകയാണ്. ബൈക്കിന്റെ കളർ ഓപ്ഷനുകളിൽ മോണോടോൺ സിൽവർ, ഡ്യുവൽ ടോൺ വൈറ്റ്, ബ്ലൂ തുടങ്ങിയവ ഉൾപ്പെടുമെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

പുതിയ ഹണ്ടർ 350 ഏറ്റവും വേഗതയേറിയതും താങ്ങാനാവുന്നതുമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റിൽ വെളിപ്പെടുത്തിയതു പോലെ ഹണ്ടറിന് 2,055 മില്ലീമീറ്റർ നീളവും 800 മില്ലീമീറ്റർ വീതിയും 1,055 മില്ലീമീറ്റർ ഉയരവും 1,370 മില്ലീമീറ്റർ വീൽബേസും ഉണ്ട്. ക്ലാസിക്, മീറ്റിയോർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒതുക്കമുള്ളതും ചെറുതുമാണ്.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

വീൽബേസും ചെറുതാണ്. അതേസമയം വീതി ക്ലാസിനേക്കാൾ കൂടുതലും മീറ്റിയോറിനേക്കാൾ കുറവുമാണ്. യഥാക്രമം ക്ലാസിക്, മീറ്റിയർ എന്നിവയുടെ 13 ലിറ്റർ, 15 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹണ്ടറിന് ഒരു ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയായിരിക്കും ഉണ്ടായിരിക്കുക.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ഹണ്ടറിന്റെ ഭാരം ഇപ്പോൾ അറിയില്ലെങ്കിലും അത് ഏകദേശം 160-170 കിലോഗ്രാം ആയിരിക്കുമെന്നാണ് നിഗമനം. ഇത് ക്ലാസിക് (195 കിലോഗ്രാം), മീറ്റിയർ (191 കിലോഗ്രാം) എന്നിവയേക്കാൾ 20-25 കിലോഗ്രാം കുറവാണ്. ഭാരം കുറഞ്ഞതും അതേ J-സീരീസ് 349.34 cc എഞ്ചിൻ ഉപയോഗിക്കുന്നതും ആയതിനാൽ ഹണ്ടർ 350 മോഡലിന് ഉയർന്ന പവർ-ടു-വെയ്റ്റ് അനുപാതം ഉണ്ടായിരിക്കും.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ഇത് ഒരു നഗര പരിതസ്ഥിതിയിൽ അതിന്റെ കഴിവുകൾ ഉയർത്താനും കമ്പനിയെ സഹായിക്കും. ഓപ്പൺ റോഡുകളിലും ഹൈവേകളിലും ചില ഹൈ-സ്പീഡ് വിനോദത്തിനുള്ള അവസരങ്ങളും ഹണ്ടറിന് പര്യവേക്ഷണം ചെയ്യാവുന്നതാണ്.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

എല്ലാ എൻഫീൽഡ് മോഡലുകളേയും പോലെ തന്നെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, റിയർ വ്യൂ മിററുകൾ തുടങ്ങിയ സവിശേഷതകളുള്ള റെട്രോ സ്റ്റൈലിംഗാണ് ഹണ്ടർ 350 പതിപ്പിന് ഉള്ളത്. ഫോർക്ക് ഗെയ്‌റ്ററുകൾ, മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ, കോം‌പാക്റ്റ് സീറ്റ് ഡിസൈൻ, സ്റ്റബി എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകൾ.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

മോട്ടോർസൈക്കിളിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഫുട്‌പെഗുകളും ചെറുതായി ഉയർത്തിയ ഹാൻഡിൽബാറും ഉള്ള റിലാക്സ്ഡ് എർഗണോമിക്‌സ് ബൈക്കിലുണ്ടാകുമെന്നതും റൈഡർമാരെ ആകർഷിക്കാൻ സഹായിക്കും. ഹണ്ടർ 350 മോഡലിന് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടായിരിക്കാനാണ് സാധ്യത.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

റോയൽ എൻഫീൽഡ് ഹണ്ടറിനെ ഏറ്റവും വില കുറവുള്ള ബൈക്കാക്കി മാറ്റാൻ ലക്ഷ്യമിടുന്നതിനാൽ ചില പ്രീമിയം ഫീച്ചറുകൾ സ്റ്റാൻഡേർഡായി നൽകില്ല. ഉദാഹരണത്തിന് ട്രിപ്പർ നാവിഗേഷൻ ഒരു ഓപ്ഷനായി നൽകാം. സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമം നിലനിൽക്കുന്നതിനാൽ ഓപ്ഷണലായെങ്കിലും ഈ സംവിധാനം നൽകുമോ എന്നും അവതരണ വേളയിൽ മാത്രമേ മനസിലാക്കാൻ സാധിക്കൂ.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

മറ്റ് ഹാർഡ്‌വെയറുകളുടെ കാര്യത്തിൽ ഹണ്ടർ 350 മിക്ക ഉപകരണങ്ങളും മീറ്റിയോർ ക്രൂയിസറിൽ നിന്ന് കടമെടുക്കും. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളിൽ സസ്പെൻഡ് ചെയ്ത ട്വിൻ ഡൗൺ ട്യൂബ് സ്പൈൻ ഫ്രെയിം, പിന്നിൽ ഇരട്ട ട്യൂബ് എമൽഷൻ ഷോക്ക് അബ്സോർബറുകൾ എന്നിവ ബൈക്കിൽ ഉൾപ്പെടും.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ബ്രേക്കിംഗിനായി ഹണ്ടറിന് മുന്നിലും പിന്നിലും യഥാക്രമം 300 mm, 270 mm ഡിസ്‌ക് ലഭിക്കും. മീറ്റിയോറിൽ ഉപയോഗിച്ചിരിക്കുന്ന 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹണ്ടർ 350 പതിപ്പിന് രണ്ടറ്റത്തും ഒരേ വലിപ്പമുള്ള വീലുകൾ ലഭിക്കാനാണ് സാധ്യത കൂടുതൽ.

സെഗ്മെന്റ് ഇനി കൈകളിൽ ഭദ്രം; Royal Enfield Hunter 350 ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

6,100 rpm-ൽ പരമാവധി 20.2 bhp കരുത്തും 4,000 rpm-ൽ 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 349 സിസി എഞ്ചിനായിരിക്കും പുത്തൻ എൻഫീൽഡ് ഹണ്ടറിനും തുടിപ്പേകാൻ എത്തുക. ഇത് 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സ് ഓപ്ഷനുമായായിരിക്കും ജോടിയാക്കുക. ഓഗസ്റ്റ് ഏഴിന് ഹണ്ടർ 350 അരങ്ങേറ്റം കുറിക്കും. ഇതിന്റെ വില 1.5 ലക്ഷം മുതൽ 1.7 ലക്ഷം രൂപ വരെയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Rushlane

More from DriveSpark

Article Published On: Thursday, July 21, 2022, 10:07 [IST]
English summary
Royal enfield hunter 350 spied undisguised ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X