Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡിഎന്‍എ നിലനിര്‍ത്തി തീര്‍ത്തും പുതുമയുള്ള ഡിസൈനിലും ശൈലിയിലും വിപണിയിലെത്തിയ ഹണ്ടർ 350 മോഡലിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മോട്ടോർസൈക്കിൾ പ്രേമികൾ.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

റെട്രോ, മെട്രോ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ ഹണ്ടർ മീറ്റിയോർ 350, ക്ലാസിക് 350 എന്നിവയ്ക്ക് ശേഷം റോയൽ എൻഫീൽഡിന്റെ ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മൂന്നാമത്തെ ഉൽപ്പന്നമാണ്. എതിരാളികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാവുന്ന ബൈക്കാണിത് എന്നതും വലിയ പ്രത്യേകതയാണ്.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

റോയൽ എൻഫീൽഡ് ഹണ്ടർ 350-നുള്ള ഔദ്യോഗിക ആക്‌സസറികളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അതിനാൽ ഓപ്‌ഷണൽ എക്‌സ്‌ട്രാകൾ ബൈക്കിലേക്ക് എത്തിക്കാൻ താത്പര്യമുള്ളവർക്ക് അതിന്റെ വില വിവരങ്ങളും മറ്റ് വിശദാംശങ്ങളും അറിയാം.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

ബോഡിവർക്ക് ആക്‌സസറികൾ

പുതിയ ഹണ്ടർ 350 മോഡലിന് സിൽവർ അല്ലെങ്കിൽ ബ്ലാക്ക് എൽഇഡി ഇൻഡിക്കേറ്ററുകൾ (രണ്ടും 4,750 രൂപ), ബ്ലാക്ക് ബാർ-എൻഡ് മിററുകൾ (6,450 രൂപ), ബ്ലാക്ക് ടൂറിംഗ് മിററുകൾ (6,850 രൂപ), ബ്ലാക്ക് സിഗ്നേച്ചർ ബെഞ്ച് സീറ്റ് അല്ലെങ്കിൽ കസ്റ്റമൈസ് ചെയ്‌തത് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

സീറ്റിനായി 4,500 രൂപയാണ് മുടക്കേണ്ടത്, ടിന്റഡ് വിൻഡ്‌സ്‌ക്രീൻ (2,350 രൂപ), മൗണ്ടുകളുള്ള ബ്ലാക്ക് പാസഞ്ചർ ബാക്ക്‌റെസ്റ്റ് (2,800 രൂപ), ബ്ലാക്ക് അല്ലെങ്കിൽ സിൽവർ ഓയിൽ ഫില്ലർ ക്യാപ് (രണ്ടും 1,050 രൂപ) എന്നിവയും ബോഡി വർക്ക് ആക്‌സസറികളിൽ ലഭ്യമാവും.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

റോയൽ എൻഫീൽഡ് ഉടൻ തന്നെ ഹണ്ടറിന്റെ ആക്‌സസറികളായി ബ്ലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ളതുമായ സീറ്റ് കവറുകളും ടെയിൽ ടൈഡിയും അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ട്രിപ്പർ നാവിഗേഷൻ പോഡും ഓഫറിലുണ്ടാകും. പക്ഷേ, ഹണ്ടറിനായുള്ള ആക്സസറികളുടെ ഭാഗമായി ഇതുവരെ ഇത് ലിസ്റ്റ് ചെയ്തിട്ടില്ല.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

പ്രൊട്ടക്ഷൻ ആക്‌സസറികൾ

തങ്ങളുടെ ഹണ്ടർ 350 പരിരക്ഷിക്കുന്നതിന് വാങ്ങുന്നവർക്ക് 3,300 രൂപ നൽകി കറുത്ത വലിയ എഞ്ചിൻ ഗാർഡുകൾ സ്വന്തമാക്കാം. കൂടാതെ കറുത്ത കോംപാ‌ക്‌ട് എഞ്ചിൻ ഗാർഡുകൾ (3,000 രൂപ), സിൽവർ സംപ് ഗാർഡ് (3,250 രൂപ) എന്നിവ പോലുള്ള ആക്‌സസറികളും കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടാതെ റോയൽ എൻഫീൽഡ് കറുത്ത സംപ് ഗാർഡും നൽകും.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

ലഗേജ്, മെയിന്റനെൻസ് ആക്‌സസറികൾ

ഹണ്ടർ 350 ബൈക്കിൽ 2,350 രൂപ മുടക്കി 12.5 ലിറ്റർ ബ്ലാക്ക് കമ്മ്യൂട്ടർ പന്നിയർ സജ്ജീകരിക്കാം. അതിനായി 2,200 രൂപ നൽകി പന്നിയർ റെയിലിലാണ് ഘടിപ്പിക്കേണ്ടത്. 1,150 രൂപ വിലയുള്ള വാട്ടർപ്രൂഫ് ഇൻറർ ബാഗിനൊപ്പം പന്നിയർ ലഭ്യമാണ്.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

നേവി ബ്ലൂ, ബ്ലാക്ക് എന്നീ രണ്ട് വാട്ടർപ്രൂഫ് ബൈക്ക് കവറുകളും റോയൽ എൻഫീൽഡ് ഹണ്ടറിന്റെ ഔദ്യോഗിക ആക്‌സസറികൾക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്നണ്ട്. ഇവ രണ്ടിന്റെയും വില 1,100 രൂപയാണ്.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

ഹണ്ടർ 350 ആക്സസറി പാക്കേജുകൾ

പുതിയ മോട്ടോർസൈക്കിൾ വാങ്ങുന്നവർ വ്യക്തിഗത ആക്‌സസറികൾ വാങ്ങാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അർബൻ ഇൻസ്പിരേഷൻ തീം, സബർബൻ ഇൻസ്പിരേഷൻ തീം എന്നീ രണ്ട് വ്യത്യസ്‌ത ആക്‌സസറി പാക്കേജുകൾക്കൊപ്പം റോയൽ എൻഫീൽഡും ഹണ്ടർ 350 വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന കാര്യവും ഏറെ സ്വീകാര്യമാണ്.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

അർബൻ ഇൻസ്പിരേഷൻ തീമിൽ ഒരു ബ്ലാക്ക് കോം‌പാക്‌ട് എഞ്ചിൻ ഗാർഡ്, ഒരു കറുത്ത സംപ് ഗാർഡ്, ബ്ലാക്ക് സിഗ്നേച്ചർ ബെഞ്ച് സീറ്റ്, ടെയിൽ ടൈഡി, ടിൻ‌ഡ് വിൻഡ്‌സ്‌ക്രീൻ, ബ്ലാക്ക് എൽഇഡി ഇൻഡിക്കേറ്ററുകൾ, ബാർ-എൻഡ് മിററുകൾ എന്നിവയാണ് പായ്ക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

അതേസമയം, സബർബൻ ഇൻസ്പിരേഷൻ തീമിൽ വലിയ ബ്ലാക്ക് എഞ്ചിൻ ഗാർഡ്, സിൽവർ സംപ് ഗാർഡ്, കറുപ്പിലൊരുക്കിയിരിക്കുന്ന കസ്റ്റം സീറ്റ്, ബ്ലാക്ക് പാസഞ്ചർ ബാക്ക്‌റെസ്റ്റ്, ബ്ലാക്ക് ടൂറിംഗ് മിററുകൾ, റെയിലുകളും വാട്ടർപ്രൂഫ് ഇൻറർ ബാഗും ഉള്ള ബ്ലാക്ക് കമ്മ്യൂട്ടർ പന്നിയറും ഉൾപ്പെടുന്നു. എന്നാൽ ഈ കിറ്റുകളുടെ വില റോയൽ എൻഫീൽഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് വരും ദിവസം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

എന്തായാലും ഹണ്ടർ 350 മോഡലിന് മികച്ച സ്വീകാര്യതയാണ് വിപണിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ റോഡ്‌സ്റ്റര്‍ പതിപ്പായി എത്തുന്ന മോട്ടോർസൈക്കിൾ റെട്രോ ഫാക്ടറി സീരീസ്, മെട്രോ ഡാപ്പര്‍ സീരീസ്, മെട്രോ റിബല്‍ സീരീസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ബൈക്കിന് യഥാക്രമം 1.49 ലക്ഷം, 1.63 ലക്ഷം, 1.68 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്‌സസറികളുമുണ്ടേ

പുതിയ ക്ലാസിക്, മീറ്റിയോര്‍ മോഡലില്‍ നല്‍കിയിട്ടുള്ള അതേ 349 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹണ്ടറിനും തുടിപ്പേകുന്നത്. അഞ്ചു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ പരമാവധി 20 bhp കരുത്തിൽ Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തവുമാണ്.

Most Read Articles

Malayalam
English summary
Royal enfield introduced official accessories for hunter 350
Story first published: Tuesday, August 9, 2022, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X