ഇനി നിരത്തുകൾ ഇവൻ ഭരിക്കും! അവതാരപ്പിറവിയെടുത്ത് Royal Enfield Super Meteor 650

കാത്തിരിപ്പുകൾക്ക് വിരമമിട്ടുകൊണ്ട് അവതാരപ്പിറവിയെടുത്തിരിക്കുകയാണ് റോയൽ എൻഫീൽഡിന്റെ സൂപ്പർ മീറ്റിയോർ 650. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന 2022 EICMA മോട്ടോർസൈക്കിൾ ഷോയിലാണ് ക്രൂയിസർ ബൈക്ക് അരങ്ങേറ്റം നടത്തിയിരിക്കുന്നത്.

ഇനി നിരത്തുകൾ ഇവൻ ഭരിക്കും! അവതാരപ്പിറവിയെടുത്ത് Royal Enfield Super Meteor 650

650 സെഗ്മെന്റിലെ പുത്തൻ താരോദയമായാണ് സൂപ്പർ മീറ്റിയോറിനെ കണക്കാക്കുന്നത്. കോണ്ടിനെന്റൽ ജിടി, ഇന്റർസെപ്റ്റർ എന്നിവയ്ക്ക് ശേഷം ഇതേ സെഗ്മെന്റിൽ എത്തുന്ന റോയൽ എൻഫീൽഡിന്റെ മൂന്നാമത്ത മോഡലാണിത്. സൂപ്പർ മീറ്റിയോർ പോലെയുള്ള പുതിയ 650 സിസി ഉൽപ്പന്നങ്ങൾ ഈ മേഖലയിൽ റോയൽ എൻഫീൽഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും.

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ അതേ ഇരട്ട ഡൗൺട്യൂബ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് സൂപ്പർ മീറ്റിയോറും ഒരുക്കിയിരിക്കുന്നത്. എന്നാൽ ക്രൂയിസറിന്റെ സ്വഭാവത്തിന് ഊന്നൽ നൽകുന്നതിനായി വ്യത്യസ്ത മൗണ്ടിംഗ് പോയിന്റുകൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലെ ഷോറൂമുകളിൽ എത്തുന്നതിന് മുമ്പ് നവംബർ 18-ന് ഗോവയിൽ നടക്കുന്ന റൈഡർ മാനിയ ത്രിദിന പരിപാടിയിൽ സൂപ്പർ മീറ്റിയോർ 650 പ്രാദേശികമായി അരങ്ങേറ്റം കുറിക്കും. ഏകദേശം 4 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാവും പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിക്കുക.

Royal Enfield Super Meteor 650 പ്രീമിയം ക്രൂയിസർ ബൈക്ക് വിപണിയിൽ

സിൽവർ അലോയ് ഫിനിഷുകളും ക്രോം വിശദാംശങ്ങളും ഉൾപ്പെടെ നിരവധി പ്രീമിയം ടച്ചുകളാണ് സൂപ്പർ മീറ്റിയോറിന് റോയൽ എൻഫീൽഡ് സമ്മാനിച്ചിരിക്കുന്നത്. ത്രോട്ടിൽ ബോഡി കവറുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വൃത്താകൃതിയിലുള്ള റിയർവ്യൂ മിററുകൾ എന്നിവ ക്രോമിൽ അലങ്കരിച്ചിരിക്കുന്നതിനാൽ ഒരു പ്രീമിയം ഫീലാണ് ലഭിക്കുന്നത്.

അതേസമയം ഹെഡ്‌ലാമ്പ് കേസിംഗിലും ബ്രാക്കറ്റുകളിലും ട്രിപ്പിൾ ക്ലാമ്പുകളിലും സ്വിച്ച് ഗിയർ ഏരിയയിലും സിൽവർ അലോയ് ഫിനിഷ് കാണാൻ കഴിയും. സൂപ്പർ മീറ്റിയോർ 650 ഒന്നിലധികം വേരിയന്റുകളിലാവും വിപണിയിലെത്തുക.

കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ടൂറിംഗ് അധിഷ്‌ഠിത ആക്‌സസറികളുടെ ഒരു വലിയ നിരയും റോയൽ എൻഫീൽഡ് അവതരിപ്പിക്കും.ക്രൂയിസർ ബൈക്കായതിനാൽ തന്നെ മികച്ച എർഗണോമിക്‌സിനായി വൈഡ് ഹാൻഡിൽബാറും ഫോർവേഡ്-സെറ്റ് റൈഡർ ഫൂട്ട്പെഗുകളും ഉള്ള റിലാക്സഡ് സെറ്റപ്പാണ് ഇതിന് ഉള്ളത്.

കൂടാതെ റൈഡർ സീറ്റിന് സ്കൂപ്പ്ഡ് ഫിനിഷും ഉണ്ടായിരിക്കും. ലോംഗ് റൈഡുകളിൽ മികച്ച സൗകര്യത്തിന് വേണ്ടിയാകും ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.സ്പ്ലിറ്റ് സീറ്റുകൾ കൂടാതെ, സ്വിച്ച് ഗിയർ ഘടകങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മീറ്റിയോർ 350-യുമായി പുതിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിന് സാമ്യമുണ്ട്.

ഈ ക്രൂയിസർ മോട്ടോർസൈക്കിളിനൊപ്പം ഗൂഗിൾ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം സ്റ്റാൻഡേർഡായി വരും. 350 മീറ്റിയോറിനേക്കാൾ സീറ്റ് ഹൈറ്റ് സൂപ്പർ മീറ്റിയോറിന് കുറവായിരിക്കും. പിൻവശത്തേക്ക് നോക്കിയാൽ റിയർ എൻഡിൽ വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പാണ് ഇടംപിടിച്ചിരിക്കുന്നത്.

അവതാരപ്പിറവിയെടുത്ത് Royal Enfield Super Meteor 650

സസ്പെൻഷനായി മുൻവശത്ത് അപ്സൈഡ് ഡൌൺ ഫോർക്ക് ലഭിക്കുന്ന റോയൽ എൻഫീൽഡിന്റെ ആദ്യത്തെ മോഡലാണിതെന്നതും ശ്രദ്ധേയമാണ്. ഹെഡ്‌ലൈറ്റ് എൽഇഡി ആണെങ്കിലും ടേൺ ഇൻഡിക്കേറ്ററുകൾ സാധാരണ ഹാലോജനുകളായി തുടരുന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.

650 ട്വിൻസിൽ ഉപയോഗിച്ച 648 സിസി പാരലൽ ട്വിൻ-സിലിണ്ടർ ഓയിൽ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് സൂപ്പർ മീറ്റിയോർ 650 മോഡലിന്റെയും ഹൃദയം. ഏകദേശം 47 bhp കരുത്തിൽ പരമാവധി 52 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ, ട്വിൻ-സൈഡഡ് റിയർ ഷോക്ക് അബ്സോർബറുകൾ, ട്വിൻ-പോഡ് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് സൂപ്പർ മീറ്റിയോർ 650 പ്രീമിയം ക്രൂയിസറിലെ മറ്റ് ഹൈലൈറ്റുകൾ.

More from DriveSpark

Article Published On: Tuesday, November 8, 2022, 16:20 [IST]
English summary
Royal enfield introduced the all new super meteor 650 premium cruiser motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X