എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

മോട്ടോർസൈക്കിൾ പ്രേമികളുടെ വികാരമെന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരമായി പറയാൻ കഴിയുന്ന ഒരേയൊരു പേരാണ് റോയൽ എൻഫീൽഡിന്റേത്. നിലവിലുണ്ടായിരുന്ന ക്ലാസിക് 350, തണ്ടർബേർഡ് എന്നിവയെയെല്ലാം പുതുതലമുറയിലേക്ക് കൊണ്ടുവന്ന് തെറ്റുകുറ്റങ്ങളെല്ലാം പരിഹരിച്ച് എതിരാളികൾക്ക് മുന്നിൽ വിലസുകയാണിപ്പോൾ.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

ഈ ശ്രേണിയിലേക്ക് മിഡ്-സൈസ് ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതിനായി ഹണ്ടര്‍ 350 എന്ന ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലിനെയും കമ്പനി ഇപ്പോൾ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

എന്‍ഫീല്‍ഡ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ബൈക്ക് ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ മോഡലായായിരിക്കും ഹോണ്ടര്‍ 350 എന്നതാണ് ഹൈലൈറ്റ്. റെട്രോ, മെട്രോ, മെട്രോ റെബൽ എന്നീ മൂന്നു വേരിയന്റുകളിലാവും ഹണ്ടർ 350 റോഡ്‌സ്റ്റർ വിപണിയിലെത്തുക.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

രാജ്യത്തെ ഏറ്റവും വില കുറവുള്ള 350 സിസി മോട്ടോർസൈക്കിൾ എന്ന വിശേഷണവും ഇനി റോയൽ എൻഫീൽഡ് ഹണ്ടറിന് സ്വന്തം. ഹണ്ടർ റെട്രോ വേരിയന്റിന് 1,49,900 രൂപ, മെട്രോയ്ക്ക് 1,63,900 രൂപ, മെട്രോ റിബലിന് 1,68,900 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മോട്ടോർസൈക്കിളിന്റെ വേരിയന്റിന് വെറും 177 കിലോഗ്രാം ഭാരമാണുള്ളതെന്നും കമ്പനി പറയുന്നു.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

അതായത് റോയൽ എൻഫീൽഡ് നിരയിലെ ലൈനപ്പിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കായി പുതിയ ഹണ്ടർ 350 മാറുന്നുവെന്ന് സാരം. പോയ ദിവസങ്ങളിലെല്ലാം സമൂഹമാധ്യമങ്ങൾ നിറഞ്ഞാടിയതും ഈ മിടുക്കന്റെ ചിത്രങ്ങൾകൊണ്ടായിരുന്നു. റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനമാണ് ഈ പുതിയ മോഡലെന്നും വിശേഷണം നൽകാം.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

ഹണ്ടറിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ആദ്യത്തേതിന് സെന്റർ സ്റ്റാൻഡ് ഇല്ല. ഈ പതിപ്പ് ഫാക്ടറി സിൽവർ, ഫാക്ടർ ബ്ലാക്ക് രണ്ട് കളർ ഓപ്ഷനുകളിലാവും തെരഞ്ഞെടുക്കാനാവുക. ഇവയെ വ്യത്യസ്തമായ സ്റ്റിക്കറിംഗിലൂടെ മികച്ചതാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

കാഴ്ച്ചയിൽ ബേബി 650 ആണെന്ന് വേണമെങ്കിൽ പറയാനാവുന്ന ഡിസൈൻ ശൈലിയാണ് ഹണ്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സ്‌ക്രാം 411-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമായ കളർ കോമ്പിനേഷനുകളും ഹെഡ്‌ലാമ്പ്, ഇന്റിക്കേറ്റര്‍ എന്നിവയെല്ലാം ഹണ്ടറിലും കാണാം.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

ടിവിഎസ് റോണിൻ സമ്മിശ്ര വ്യക്തിത്വങ്ങളുള്ളിടത്ത് ഹണ്ടർ 350 ഒരു അർബൻ ക്രൂയിസറായാണ് സ്ഥാപിക്കുന്നത്. കറുപ്പിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ ബേയും ഫോർക്ക് ഗെയ്‌റ്ററുകളും വൈസറും ലഭിക്കുന്നതിനാൽ ബ്ലോക്ക് പാറ്റേൺ ടയറുകളുള്ള ഒരു സ്‌ക്രാംബ്ലറായി ഹണ്ടർ 350-നെ എളുപ്പത്തിൽ മാറ്റാനാകും.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

ഹണ്ടർ റെട്രോയ്ക്ക് സ്‌പോക്ക് വീലുകൾ, മുന്നിൽ 300 mm ഡിസ്‌ക് ബ്രേക്ക്, പിന്നിൽ ഡ്രം, സിംഗിൾ-ചാനൽ എബിഎസ്, ക്ലാസിക് 350 മോഡലിൽ നിന്നുള്ള സ്വിച്ച് ഗിയർ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹാലൊജൻ ടെയിൽ ലാമ്പ്, ഓവൽ ആകൃതിയിലുള്ള ടേൺ സിഗ്നലുകൾ. റെട്രോയിലെ 17 ഇഞ്ച് സ്‌പോക്ക്ഡ് വീലുകൾക്ക് മുന്നിൽ 100/80 സെക്ഷനും പിന്നിൽ 120/80 സെക്ഷൻ ടയറുകളുമാണ് എൻഫീൽഡ് പരിചയപ്പെടുത്തുന്നത്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

കൂടുതൽ പ്രീമിയം റോയൽ എൻഫീൽഡ് ഹണ്ടർ 350 മെട്രോ വേരിയന്റിന് ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം (300 mm ഫ്രണ്ട് ഡിസ്കും 270 mm റിയർ ഡിസ്കും), സെമി-ഡിജിറ്റൽ ഫ്ലോട്ടിംഗ് റൗണ്ട് ആകൃതിയിലുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, ക്ലാസിക്, മെറ്റിയോർ എന്നിവയിൽ നിന്ന് കടമെടുത്ത സ്വിച്ച് ഗിയർ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, എൽഇഡി ടെയിൽ എന്നിവയാൽ സമ്പന്നമാണ്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

അതേസമയം ഹണ്ടർ മെട്രോ വേരിയന്റിന് 110/70-17 ഫ്രണ്ട്, 140/70-17 സൈസ് പിൻ ടയറുകൾ, ഒരു സെന്റർ സ്റ്റാൻഡ്, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ, കറുത്ത എഞ്ചിൻ ഏരിയ, എക്‌സ്‌ഹോസ്റ്റ് യൂണിറ്റ് തുടങ്ങിയവയും റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

റോയൽ എൻഫീൽഡ് ഹണ്ടറിന്റെ സീറ്റ് ഉയരം 800 മില്ലീമീറ്ററാണെന്നും കമ്പനി പറയുന്നു. അതേസമയം ഗ്രൗണ്ട് ക്ലിയറൻസ് 150.5 മില്ലീമീറ്ററായും നിശ്ചയിച്ചിരിക്കുന്നു. മെട്രോ വേരിയന്റിന് 181 കിലോഗ്രാം ഭാരമാണുള്ളത്. അതായത് ബൈക്കിന്റെ റെട്രോ പതിപ്പിനേക്കാൾ 4 കിലോഗ്രാം ഭാരം കൂടുതലാണെന്ന് സാരം.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

ഹണ്ടർ 350-യുടെ സസ്‌പെൻഷൻ ചുമതലകൾക്കായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള ട്വിൻ-സൈഡഡ് റിയർ ഷോക്ക് അബ്‌സോർബറുകളുമാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. യുഎസ്ബി ചാർജിംഗ് പോർട്ട് രണ്ട് വേരിയന്റുകളിലും സ്വിച്ച് ഗിയറിന് താഴെയായി സംയോജിപ്പിച്ചിരിക്കുന്നതും ഏറെ സ്വീകാര്യമായ കാര്യമാണ്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

അതേസമയം കറുത്ത കേസിംഗോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഒരു ഹാലൊജൻ യൂണിറ്റാണെന്നത് പലരെയും നിരാശപ്പെടുത്തിയേക്കാം. ഏറ്റവും പുതിയ ക്ലാസിക് 350, മീറ്റിയോർ 350 എന്നിങ്ങനെ ഡ്യുവൽ ക്രാഡിൽ ഫ്രെയിമിലാണ് ഹണ്ടർ 350 മോഡലിന്റെ നിർമാണം കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ ഏവർക്കും പരിചിതമായ 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് OHC ടു-വാൽവ് ഫോർ-സ്ട്രോക്ക് എഞ്ചിനാണ് പുതിയ ഹണ്ടർ 350 റോഡ്സ്റ്ററിനും തുടിപ്പേകാൻ എത്തുന്നത്. ഇത് 6,100 rpm-ൽ 20.2 bhp കരുത്തും 27 Nm torque ഉം നൽകാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

2,055 മില്ലീമീറ്റർ നീളവും 800 മില്ലീമീറ്റർ വീതിയും 1,055 മില്ലീമീറ്റർ ഉയരവും 1,370 മില്ലീമീറ്റർ വീൽബേസുമാണ് റോയൽ എൻഫീൽഡിന്റെ പുതിയ വേട്ടക്കാരനുള്ളത്. മോട്ടോർസൈക്കിൾ മൊത്തത്തിൽ ആകെ എട്ട് നിറങ്ങളിൽ തെരഞ്ഞെടുക്കാം. റെട്രോയിൽ ഫാക്ടറി ബ്ലാക്ക്, ഫാക്ടറി സിൽവർ എന്നിവ ഉൾപ്പെടുമ്പോൾ മെട്രോയിൽ ഡാപ്പർ വൈറ്റ്, ഡാപ്പർ ആഷ്, ഡാപ്പർ ഗ്രേ എന്നിവയും സ്വന്തമാക്കാം.

എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

അതേസമയം ഹണ്ടറിന്റെ മെട്രോ റെബലിൽ റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ് എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. ആഭ്യന്തര വിപണിയിൽ ഹിറ്റാവാനുള്ള എല്ലാത്തരം ചേരുവകളുമായാണ് ഹണ്ടറിനെ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal enfield launched the all new hunter 350 motorcycle in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X