അടുത്തത് Bullet 650, കിടുക്കാൻ Royal Enfield! എന്തെല്ലാം പ്രതീക്ഷിക്കാം..

450 സിസി, 650 സിസി പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കി ഒന്നിലധികം പുതിയ ബൈക്കുകൾ അണിയിച്ചൊരുക്കുകയാണ് ജനപ്രിയ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഹിമാലയൻ ഉൾപ്പെടെ 5 പുതിയ 450 സിസി ബൈക്കുകൾ കൊണ്ടുവരുമെന്നാണ് കമ്പി അടുത്തിടെ നടന്ന നിക്ഷേപക സംഗമത്തിനിടെ പ്രഖ്യാപിച്ചത്.

ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ വിപണിയെ പുതുമോഡലുകളാൽ സമ്പുഷ്‌ടമാക്കുകയാണ് റോയൽ എൻഫീൽഡിന്റെ പദ്ധതി. കൂടുതൽ അപ്പ്-റൈറ്റ് റൈഡിംഗ് പൊസിഷൻ, വയർ-സ്‌പോക്ക് വീലുകൾ, നീളമുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയുള്ള സിംഗിൾ സീറ്റ് 350 സിസി ബോബറും ബ്രാൻഡ് അവതരിപ്പിക്കും. ഇത് അടിസ്ഥാനപരമായി ക്ലാസിക് 350 സിസി പതിപ്പിന്റെ ഒരു പുതിയ വേരിയന്റായിരിക്കും. ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ ബുള്ളറ്റ് 650 സിസി മോഡലും വികസിപ്പിക്കുന്നുണ്ട്.

രണ്ട് വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ 500 സിസി മോഡലുകൾക്ക് പകരമായി കമ്പനി അണിനിരത്തുന്നതാവും ഈ 650 സിസി ബുള്ളറ്റ്. നിലവിലുള്ള ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ ക്രൂയിസർ എന്നീ മോഡലുകളിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാവും വരാനിരിക്കുന്ന പുതിയ 650 ബുള്ളറ്റിലും കമ്പനി ഉപയോഗിക്കുക. ബുള്ളറ്റ് എന്ന വികാരത്തെ നെഞ്ചിലേറ്റിയവർക്കുള്ള സന്തോഷകരമായ വാർത്തയാകുമിത്. യാഥാർഥ്യമാവാൻ ചിലപ്പോൾ 2024 വരെ കാത്തിരിക്കേണ്ടി വരുമെന്നതു മാത്രമാണ് അൽപം നിരാശ നൽകുന്ന കാര്യം.

പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 മോഡലിൽ നമുക്ക് ഏറെ പരിചിതമായ 648 സിസി, എയർ, ഓയിൽ കൂൾഡ് പാരലൽ ട്വിൻ എഞ്ചിൻ തന്നെയാവും തുടിപ്പേകുക. ഇത് 7,250 rpm-ൽ പരമാവധി 47 bhp കരുത്തും 5,650 rpm-ൽ 52 Nm torque ഉം വര ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരിക്കും. സ്ലിപ്പർ ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സ് ബൈക്കിന് ഉണ്ടായിരിക്കാം. വൃത്താകൃതിയിലുള്ള റെട്രോ ശൈലിയിലുള്ള ഹെഡ്‌ലാമ്പ്, സ്‌പോക്ക് വീലുകൾ, ഹെഡ്‌ലാമ്പ് തൊപ്പി, സിംഗിൾ പീസ് സീറ്റ് എന്നിവയുൾപ്പെടെ യഥാർഥ നിലപാടും ഡിസൈൻ ഭാഷയും പുതിയ ബുള്ളറ്റ് 650 വഹിക്കാൻ സാധ്യതയുണ്ട്.

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 തീർച്ചയായും അതിന്റെ 350 സിസി പതിപ്പിനേക്കാൾ ചെലവേറിയതായിരിക്കും. രണ്ടാമത്തേത് നിലവിൽ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. X കിക്ക് സ്റ്റാർട്ട്, X ഇലക്ട്രിക് സ്റ്റാർട്ട് എന്നിവയ്ക്ക് ഇപ്പോൾ യഥാക്രമം 1.50 ലക്ഷം രൂപ, 1.66 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില. രാജ്യത്തെ ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമാതാക്കളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ബുള്ളറ്റ് 350.

മറ്റ് വാർത്തകളിൽ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം അവതരിപ്പിച്ച ക്രൂയിസറിന്റെ ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. 47 bhp പവറുള്ള 648 സിസി എഞ്ചിനുമായി ബെസ്‌പോക്ക് മാപ്പിംഗും ഗിയറിംഗും നൽകുന്നു. ഇത് 2,500 rpm-ൽ 80 ശതമാനം പീക്ക് ടോർക്കും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 135 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 15.7 ലിറ്റർ ഫ്യുവൽ ടാങ്കും ബൈക്കിന് നൽകും.

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിന് 19 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് പിൻ അലോയ് വീലുകളും സിയറ്റ് സൂം ക്രൂസ് ടയറുകളും ഉണ്ടായിരിക്കും. നിലവിൽ 650 സിസി ശ്രേണി വിപുലീകരിക്കുന്നതിനു പുറമെ പുതിയ 450 സിസി മോഡൽ ലൈനപ്പും പുറത്തിറക്കാനുള്ള പദ്ധതിയിലാണ് കമ്പനി. നിലവിൽ വരാനിരിക്കുന്ന പുതിയ റോയൽ എൻഫീൽഡ് 450 സിസി ബൈക്കുകളെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

എന്നിരുന്നാലും, റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഓഫ് റോഡറും അതിനൊപ്പം സ്ക്രാം 450 എന്നിവയെല്ലാമാവും കമ്പനി ഈ പ്ലാറ്റ്ഫോമിനു കീഴിൽ ആദ്യം അവതരിപ്പിക്കുക. ഈ വരാനിരിക്കുന്ന ബൈക്കുകൾ അവയുടെ മിക്ക ഡിസൈൻ ബിറ്റുകളും 400 സിസി പതിപ്പുകളുമായി പങ്കിടും. എന്നിരുന്നാലും, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, എക്‌സ്‌ഹോസ്റ്റ് എന്നിവ കാണാനായേക്കും. പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 യിൽ ഹിമാലയൻ 400 സിസിയിൽ നിന്ന് കടമെടുത്ത സ്റ്റെപ്പ്-അപ്പ് സ്പ്ലിറ്റ് സീറ്റുകൾ ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Royal enfield planning to launch the all new bullet 650 motorcycle soon
Story first published: Tuesday, November 29, 2022, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X